പ്രപഞ്ചത്തിലെ ഓരോ ജീവജാലങ്ങളും ഭൂമിയുടെ സമതുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ സുപ്രധാന ഘടകങ്ങളാണ്. ഈ നിരയിലെ ഒരു പ്രധാന കണ്ണിയായി കഴുകന്മാരും നിലനില്‍ക്കുന്നു. പരിസ്ഥിതിയില്‍ ജീവികളുടെ ജഡവുമായി ബന്ധപ്പെട്ട മാലിന്യങ്ങൾ സംസ്കരിക്കുന്നതിൽ കഴുകന്മാർക്ക് വലിയ പങ്കുണ്ട്. എന്നാൽ, 2024 ലെ ലിവിങ് പ്ലാനറ്റ് റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിലെ കഴുകന്മാരുടെ എണ്ണം ആശങ്കാജനകമായി കുറയുകയാണ്.
ഇന്ത്യയിലെ ഒമ്പത് കഴുകൻ ഇനങ്ങളിൽ മൂന്ന് ഇനങ്ങൾ വംശനാശ ഭീഷണിയിലാണെന്നും നിലവിൽ 50 മുതൽ 100 വരെ ആയിരിക്കും ബാക്കിയുള്ള ജോഡികളുടെ എണ്ണം മാത്രമാണെന്നുമാണ് റിപ്പോർട്ടിന്റെ പ്രധാന കണ്ടെത്തല്‍. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിലായാണ് ഈ കടുത്ത കുറവ് അനുഭവപ്പെട്ടത്.
1990-കളുടെ മധ്യകാലഘട്ടത്തിൽ കന്നുകാലികൾക്ക് ഉപയോഗിച്ചിരുന്ന വില കുറഞ്ഞ നോൺ-സ്റ്റിറോയിഡ് ആൻറി-ഇൻഫ്ലമേറ്ററി മരുന്നായ ഡിക്ലോഫെനാക്ക് ആണ് കഴുകന്മാർക്ക് ഭീഷണിയായത്. ഡിക്ലോഫെനാക് ചികിത്സ ലഭിച്ച മൃഗങ്ങളുടെ ജഡം കഴുകന്മാർ കഴിക്കുന്നത്, അവയുടെ ജീവന് ഭീഷണിയായെന്ന് ഗവേഷണങ്ങൾ വ്യക്തമാക്കുന്നു.
2006-ൽ ഡിക്ലോഫെനാക്കിന് വെറ്ററിനറി ഉപയോഗത്തിന് നിരോധനം ഏർപ്പെടുത്തിയെങ്കിലും കഴുകന്മാരുടെ ജനസംഖ്യയിലുണ്ടായ കുറവ് ഇപ്പോഴും തുടരുകയാണ്. 2023-ലെ “സ്റ്റേറ്റ് ഓഫ് ഇന്ത്യാസ് ബേർഡ്സ്” റിപ്പോർട്ടിൽ മൂന്ന് കഴുകൻ ഇനങ്ങൾ ഗുരുതരമായ വംശനാശ ഭീഷണിയിലാണെന്ന് വ്യക്തമായി



