...
Home News National ലോകത്തിലെ ഏറ്റവും മോശം എയര്‍ലൈനുകളുടെ പട്ടികയില്‍ ഇന്‍ഡിഗോ; സര്‍വേ തള്ളി എയര്‍ലൈന്‍

ലോകത്തിലെ ഏറ്റവും മോശം എയര്‍ലൈനുകളുടെ പട്ടികയില്‍ ഇന്‍ഡിഗോ; സര്‍വേ തള്ളി എയര്‍ലൈന്‍

എയര്‍ലൈനുകളുടെ സമയനിഷ്ഠ, ഉപഭോക്തൃ സേവനം, റീഫണ്ട്, നഷ്ടപരിഹാരം തുടങ്ങിയ ഇടപാടുകളിലെ വേഗതയും കൃത്യതയും തുടങ്ങി വിവിധ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് എയര്‍ഹെല്‍പ്പ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

213

ലോകത്തിലെ ഏറ്റവും മോശം എയര്‍ലൈനുകളുടെ പട്ടികയില്‍ ഇടംനേടി ഇന്‍ഡിഗോ. രാജ്യത്തെ ബജറ്റ് എയര്‍ലൈനായ ഇന്‍ഡിഗോ പട്ടികയില്‍ 103-ാം സ്ഥാനത്താണ്. എയര്‍ഹെല്‍പ് ഇന്‍കോപ്പറേറ്റാണ് 2024-ലെ ഏറ്റവും മോശം എയര്‍ലൈനുകളുടെ പട്ടിക പുറത്തുവിട്ടത്. അതേസമയം, ഈ റിപ്പോര്‍ട്ട് പൂര്‍ണമായും തള്ളിയിരിക്കുകയാണ് ഇന്‍ഡിഗോ. എയര്‍ലൈന്‍ സര്‍വേയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയും ചെയ്തു.

എയര്‍ലൈനുകളുടെ സമയനിഷ്ഠ, ഉപഭോക്തൃ സേവനം, റീഫണ്ട്, നഷ്ടപരിഹാരം തുടങ്ങിയ ഇടപാടുകളിലെ വേഗതയും കൃത്യതയും തുടങ്ങി വിവിധ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് എയര്‍ഹെല്‍പ്പ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

എയര്‍ഹെല്‍പ്പ് നടത്തിയ സര്‍വേയില്‍ വിശ്വാസ്യത ഇല്ലെന്നും , ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ എല്ലാ മാസവും രാജ്യത്തെ എയര്‍ലൈനുകളുടെ സമയനിഷ്ഠയെയും ഉപഭോക്തൃ പരാതികളെയും കുറിച്ചുള്ള ഡാറ്റ പുറത്തുവിടുന്നുണ്ടെന്നും ഇന്‍ഡിഗോ അഭിപ്രായപ്പെട്ടു. ഇതില്‍ കൃത്യനിഷ്ഠ പാലിക്കുന്ന എയര്‍ലൈനുകളില്‍ ഇന്‍ഡിഗോ സ്ഥിരമായി ഉയര്‍ന്ന സ്‌കോര്‍ ചെയ്യുന്നു എന്നും കമ്പനി ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.

ഉപഭോക്താക്കള്‍ക്ക്, കൃത്യസമയത്ത് തടസ്സരഹിതമായ യാത്രാ അനുഭവം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നുവെന്നും ഇന്‍ഡിഗോ വ്യക്തമാക്കി. രാജ്യത്തെ ആഭ്യന്തര വിമാനസര്‍വ്വീസുകളുടെ 60-ശതമാനവും കൈകാര്യം ചെയ്യുന്നത് ഇന്‍ഡിഗോയാണ്. 2023-ല്‍ മാത്രം ഇന്‍ഡിഗോ 100 ദശലക്ഷത്തിലധികം യാത്രക്കാരെ വഹിച്ചിട്ടുണ്ട്.

ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തുവിട്ട ഡാറ്റ ഇന്‍ഡിഗോയുടെ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്നുണ്ട്. 10,000 യാത്രക്കാരില്‍ 0.2 പരാതികള്‍ മാത്രമാണ് ഇന്‍ഡിഗോയ്ക്ക് എതിരെ വന്നിട്ടുള്ളത് എന്ന് ഒക്ടോബറിലെ എയര്‍ ട്രാഫിക് റിപ്പോര്‍ട്ട് വ്യ്കതമാക്കുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.