മഹീന്ദ്ര ഇലക്ട്രിക് എസ്‌യുവിയുടെ പേര് മാറ്റി; ഇൻഡി​ഗോയുടെ പരാതിയിൽ

പേര് മാറ്റം താത്കാലികമാണെങ്കിലും നിയമപോരാട്ടം തുടരുമെന്നാണ് മ​ഹീന്ദ്ര

കഴിഞ്ഞ മാസമാണ് ബി.ഇ ബ്രാന്റിലെ ആദ്യ ഇലക്ട്രിക് മോഡൽ ഇന്ത്യയുടെ സ്വന്തം വാഹന നിർമാതാക്കളായ മഹീന്ദ്ര പുറത്തിറക്കിയത്. ഇതിന് പിന്നാലെയാണ് വാഹനത്തിൻ്റെ പേരിന്മേലുള്ള കലഹം ആരംഭിച്ചത്. ഇൻഡിഗോ ഡൽഹി ഹൈക്കോടതിയിൽ നൽകിയ പരാതിയെ തുടർന്ന് ഇലക്ട്രിക് എസ്‌യുവിയുടെ പേര് മാറ്റി മഹീന്ദ്ര. ‘ബിഇ 6ഇ’ യുടെ പേര് ‘ബിഇ 6’ എന്നാക്കി മാറ്റുമെന്ന് മഹീന്ദ്ര അറിയിച്ചു.

എയർലൈൻ കമ്പനിയായ ഇൻഡിഗോ 6ഇ എന്നത് ഇൻഡിഗോയ്ക്ക് പകർപ്പവകാശമുള്ള പേരാണെന്നും ഇത് നീക്കണമെന്ന് ആവശ്യപ്പെട്ട് രം​ഗത്ത് എത്തിയതോടെയാണ് മഹീന്ദ്ര കുടുങ്ങിയത്. ഇൻഡി​ഗോ നിയമ നടപടികളിലേക്ക് കടക്കുകയും ചെയ്‌തത്. ഇതോടെയാണ് മഹീന്ദ്ര പേര് മാറ്റാൻ സമ്മർദത്തിലായത്. പേര് മാറ്റം താത്കാലികമാണെങ്കിലും നിയമപോരാട്ടം തുടരുമെന്നാണ് മ​ഹീന്ദ്ര അറിയിച്ചിരിക്കുന്നത്. 6E സാങ്കേതിക ആവശ്യങ്ങൾക്കാണ് ഇൻഡിഗോ ഉപയോഗിക്കുന്നത്.

വാഹനങ്ങൾക്കായുള്ള ക്ലാസ് 12 വിഭാഗത്തിലാണ് മഹീന്ദ്ര ബി.ഇ.6e-ക്കായി പകർപ്പവകാശം നേടിയിരിക്കുന്നത്. എയർലൈൻ സർവീസിന് കീഴിലാണ് ഇൻഡിഗോ 6E പകർപ്പവകാശം നേടിയത്. ഇൻഡിഗോയുടെ ട്രേഡ് മാർക്കുമായി തങ്ങളുടെ കാറിൻ്റെ പേരായ ബിഇ 6ഇക്ക് ബന്ധമില്ലെന്ന് മഹീന്ദ്ര അവകാശപ്പെട്ടിരുന്നു. ബി.ഇ.6e എന്ന പേരിനായി നിയമപോരാട്ടം നടത്തുമെന്നും മഹീന്ദ്ര വ്യക്തമാക്കിയിട്ടുണ്ട്.

മഹീന്ദ്ര നവംബറിൽ XEV 9e, BE 6e ഇലക്ട്രിക് എസ്‌യുവികളാണ്വിപണിയിൽ അവതരിപ്പിച്ചത്. യഥാക്രമം 18.90 ലക്ഷം രൂപ, 21.90 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് വാഹനങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. മഹീന്ദ്രയുടെ ബോൺ- ഇവി ഇൻഗ്ലോ പ്ലാറ്റ്‌ഫോമിലാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. ഫെബ്രുവരി അവസാനമോ മാർച്ച് ആദ്യമോ ഡെലിവറി ആരംഭിക്കും. മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക്- ഒൺലി BE സബ് ബ്രാൻഡിന് കീഴിലുള്ള ആദ്യ മോഡലാണ് BE 6e.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘ദേശീയ പതാക ഉയർത്താൻ അനുമതി ആവശ്യമില്ല’; പോലീസ് നോട്ടീസിന് എതിരെ നേഹ ബോറ ഹൈക്കോടതിയിൽ

ന്യൂഡൽഹി: ദേശീയ പതാക ഉയർത്താൻ പൗരന്മാർക്ക് പ്രത്യേക അനുമതി ആവശ്യമില്ലെന്ന് വാദിച്ച് ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (എഐഎസ്എ) പ്രസിഡന്റ് നേഹ ബോറ ഡൽഹി ഹൈക്കോടതിയെ...

Keep exploring...

‘സിഎംആർഎൽ- എക്സാലോജിക് കേസ്’: വിജിലൻസ് അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസമായി സുപ്രീം കോടതി ഉത്തരവ്. കേസുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത കോടതി, അപ്പീൽ പരിഗണിക്കാതെ തള്ളിയ...

സൗദിയുടെ സുരക്ഷക്കും സമ്പദ്‌ വ്യവസ്ഥക്കും ഹൂത്തി ഭീഷണി; വിഷൻ 2030 പദ്ധതികൾക്ക് വെല്ലുവിളിയെന്ന് റിപ്പോർട്ട്

റിയാദ്: സൗദി അറേബ്യയ്ക്കെതിരായ ഹൂത്തി വിമതരുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ രാജ്യത്തിന്റെ ദേശീയ സുരക്ഷയ്ക്കും സാമ്പത്തിക സ്ഥിരതയ്ക്കും അന്താരാഷ്ട്ര പ്രതിച്ഛായയ്ക്കും വലിയ വെല്ലുവിളിയാകുന്നതായി റിപ്പോർട്ടുകൾ. എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, തന്ത്രപ്രധാന സൈനിക...

Related Articles

ഫ്രാൻസിൽ ‘ഷാമോണ്ട വൈറസ്’; ആദ്യ മനുഷ്യ മരണം; സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന

പാരീസ്: മൃഗങ്ങളിൽ മാത്രം കണ്ടെത്തിയിരുന്ന ഷാമോണ്ട വൈറസ് മനുഷ്യരിൽ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന (WHO). ഫ്രാൻസിലാണ് വൈറസ് ബാധിച്ച...

ഇസ്രായേൽ സ്വാതന്ത്ര്യ ദിനത്തിൽ ‘ദീപം തെളിയിക്കാൻ മോദിക്ക് ക്ഷണം’; ധീരനായ ഇന്ത്യൻ പൈലറ്റിനും ആദരം

ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തിന് കൂടുതൽ കരുത്തുപകരുന്ന നീക്കവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേലിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ...

റഷ്യയുടെ സമ്മർദ്ദവും തന്ത്രപരമായ നീക്കങ്ങളും: ഇന്ത്യ അഞ്ചാം തലമുറ യുദ്ധവിമാനമായ ‘എസ്.യു-57’ വാങ്ങുമോ?

ഇന്ത്യൻ വ്യോമസേനയ്ക്ക് വേണ്ടി തദ്ദേശീയമായി വികസിപ്പിക്കുന്ന അഞ്ചാം തലമുറ യുദ്ധവിമാനമാണ് എ.എം.സി.എ (Advanced Medium Combat Aircraft). ഈ...

‘ടിബറ്റിലും ചൈനയുടെ ഭാഗങ്ങളിലും ശക്തമായ ഭൂചലനം’; ഹിമാനികൾ ഉരുകുന്നതിൽ ആശങ്ക, മുന്നറിയിപ്പ്

ടിബറ്റിലും ചൈനയുടെ വിവിധ ഭാഗങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായുള്ള റിപ്പോർട്ടുകൾ പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിച്ചു. ഭൂകമ്പത്തിന്റെ തീവ്രത, ആഴം,...

പഞ്ചാബിൽ അടുത്ത സർക്കാർ എൻഡിഎയുടേത്; എഎപിക്കും കോൺഗ്രസിനും എതിരെ അമിത് ഷാ

ന്യൂഡൽഹി: പ്രതിഷേധങ്ങളും പ്രകടനങ്ങളും കൊണ്ട് രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോൺഗ്രസ്, ആം ആദ്മി...

ഡി- കമ്പനിയെ ‘ഇന്ത്യ ആസ്ഥാനമായുള്ള ക്രിമിനൽ സംഘം’ എന്ന് വിശേഷിപ്പിച്ച യുഎൻ റിപ്പോർട്ട്; ശക്തമായ എതിർപ്പുമായി ഇന്ത്യ

ന്യൂഡൽഹി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള ഡി-കമ്പനിയെ ‘ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രിമിനൽ സംഘം’ എന്ന് വിശേഷിപ്പിച്ച...

ഇസ്രായേലിൽ നിർണായക തിരഞ്ഞെടുപ്പ് പോരാട്ടം; നെതന്യാഹുവിന്റെ ഭാവി നിർണയിക്കുന്നത് 61 സീറ്റുകൾ

ജറുസലേം: ഇസ്രായേലിൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് വീണ്ടും ചൂടുപിടിക്കുന്നു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ അധികാരത്തുടർച്ചയും പ്രതിപക്ഷത്തിന്റെ തിരിച്ചുവരവുമാണ് തിരഞ്ഞെടുപ്പിലെ പ്രധാന...

‘യൂറോപ്പിൽ പ്രതിഷേധങ്ങളും സംഘർഷങ്ങളും’; ഭരണമാറ്റ ഗൂഢാലോചന വാദവും ചർച്ചയിൽ

യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ സാമ്പത്തിക പ്രതിസന്ധിയും ഭരണകൂടങ്ങൾക്കെതിരായ ജനരോഷവും പ്രതിഷേധങ്ങൾക്ക് വഴിവെക്കുന്നതായി റിപ്പോർട്ടുകൾ. പണപ്പെരുപ്പം, തൊഴിലില്ലായ്മ, അഴിമതി, പൊതുസേവനങ്ങളുടെ...