...
Warning/home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php90
Home News Kerala കോൺഗ്രസിൽ പോര് മുറുകുന്നു; സതീശനെതിരെ പടയൊരുക്കം; മുഖ്യമന്ത്രിയാകാൻ വേണുഗോപാൽ

കോൺഗ്രസിൽ പോര് മുറുകുന്നു; സതീശനെതിരെ പടയൊരുക്കം; മുഖ്യമന്ത്രിയാകാൻ വേണുഗോപാൽ

യുഡിഎഫ് യോഗങ്ങൾ കൃത്യമായി ചേരാത്തതിലും മുന്നണി ചെയർമാൻ എന്ന നിലയിൽ മുഖ്യമന്ത്രി കാര്യങ്ങൾ അറിയിക്കാത്തതിലും അടൂർ പ്രകാശ് വിമർശനം ഉന്നയിച്ചിട്ടുണ്ട്.

4

കേരള കോൺഗ്രസിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ അസംതൃപ്തി ശക്തമാകുന്നതായി സൂചന. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി ചേർന്ന് ദേശീയ തലത്തിൽ സ്വാധീനം ഉറപ്പിക്കാനുള്ള സതീശന്റെ നീക്കങ്ങളെ ഒരു വിഭാഗം നേതാക്കൾ ശക്തമായി എതിർക്കുന്നതായാണ് റിപ്പോർട്ടുകൾ.

യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരസ്യ വിമർശനം ഇതിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്. കെ.സി. വേണുഗോപാലിന്റെ പിന്തുണയോടെയാണ് അടൂർ പ്രകാശ് രംഗത്തെത്തിയതെന്ന വാദവും കോൺഗ്രസ് വൃത്തങ്ങളിൽ ശക്തമാണ്.

യുഡിഎഫിലെ പ്രധാന തീരുമാനങ്ങൾ മുന്നണി തലത്തിൽ ചർച്ച ചെയ്യാതെ മുഖ്യമന്ത്രി ഏകപക്ഷീയമായി കൈക്കൊള്ളുന്നുവെന്നാണ് ഉയരുന്ന പ്രധാന ആരോപണം. എം.കെ. മുനീറിനും ജി. ദേവരാജനും ക്യാബിനറ്റ് പദവി നൽകിയതിലും താനുമായി കൂടിയാലോചന നടന്നില്ലെന്ന് അടൂർ പ്രകാശ് പരസ്യമായി വ്യക്തമാക്കിയിരുന്നു. ചാർട്ടേഡ് വിമാനയാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മുഖ്യമന്ത്രി ജനങ്ങൾക്ക് ബോധ്യപ്പെടുന്ന വിശദീകരണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

യുഡിഎഫ് യോഗങ്ങൾ കൃത്യമായി ചേരാത്തതിലും മുന്നണി ചെയർമാൻ എന്ന നിലയിൽ മുഖ്യമന്ത്രി കാര്യങ്ങൾ അറിയിക്കാത്തതിലും അടൂർ പ്രകാശ് വിമർശനം ഉന്നയിച്ചിട്ടുണ്ട്. വിഷയങ്ങൾ ഇനി മറച്ചുവയ്ക്കേണ്ട സാഹചര്യമില്ലെന്ന അദ്ദേഹത്തിന്റെ നിലപാട് കോൺഗ്രസിലെ സതീശൻ വിരുദ്ധ വിഭാഗത്തിന് കൂടുതൽ ആത്മവിശ്വാസം നൽകിയതായാണ് സൂചന.

അതേസമയം, എഐസിസി തലത്തിലെ പുനഃസംഘടനാ സാധ്യതകളും കേരളത്തിലെ അധികാര സമവാക്യങ്ങളെ സ്വാധീനിക്കുമെന്ന വിലയിരുത്തലുണ്ട്. കെ.സി. വേണുഗോപാലിന്റെ ദേശീയ സംഘടനാ ചുമതലയിൽ മാറ്റമുണ്ടായാൽ കേരള രാഷ്ട്രീയത്തിലെ അദ്ദേഹത്തിന്റെ ഭാവി നീക്കങ്ങളും ചർച്ചയാകുമെന്നാണ് നേതാക്കൾക്കിടയിലെ വിലയിരുത്തൽ.

ബോർഡ്, കോർപറേഷൻ നിയമനങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളിലും കോൺഗ്രസ് നേതാക്കൾക്കിടയിൽ അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ സതീശൻ അനുകൂലികളും വിരുദ്ധരും തമ്മിലുള്ള ഭിന്നത കൂടുതൽ പരസ്യമാകാനുള്ള സാധ്യതയാണ് ഉയരുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കൾ രംഗത്തെത്തിയാൽ കോൺഗ്രസിനുള്ളിലെ തർക്കം പുതിയ രാഷ്ട്രീയ വഴിത്തിരിവിലേക്ക് നീങ്ങും.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.