...
Home News Kerala കേരളത്തിൽ 10 ടെക്‌സ്‌റ്റൈൽ ഗ്രൂപ്പുകളിൽ പരിശോധന: 700 കോടിയിലധികം രൂപയുടെ വെട്ടിപ്പ് കണ്ടെത്തി

കേരളത്തിൽ 10 ടെക്‌സ്‌റ്റൈൽ ഗ്രൂപ്പുകളിൽ പരിശോധന: 700 കോടിയിലധികം രൂപയുടെ വെട്ടിപ്പ് കണ്ടെത്തി

ലാഭം കുറച്ചു കാണിച്ചാണ് വിവിധ സ്ഥാപനങ്ങൾ തട്ടിപ്പു നടത്തിയത്. ഉപഭോക്താക്കളോട് ജിഎസ്ടി അടക്കം ഈടാക്കിയ ശേഷം കംപ്യൂട്ടറിൽ കൃത്രിമം കാണിച്ച് ബിൽ തുക കുറച്ച് രേഖപ്പെടുത്തുകയാണ് ചെയ്യുന്നത്.

314

സംസ്ഥാന വ്യാപകമായി 10 ടെക്‌സ്‌റ്റൈൽ ഗ്രൂപ്പുകളിൽ ആദായ നികുതി വകുപ്പ് ഇൻവെസ്റ്റിഗേഷൻ വിഭാഗം നടത്തിയ പരിശോധനയിൽ 700 കോടിയിലധികം രൂപയുടെ ആദായ നികുതി വെട്ടിപ്പും ഹവാല സംഘങ്ങളുമായുള്ള ബന്ധത്തിന്റെ തെളിവുകളും കണ്ടെത്തി എന്ന് റിപ്പോർട്ട് . കാസർകോട് മുതൽ കൊല്ലം വരെ 45 ഇടങ്ങളിലായിരുന്നു പരിശോധന നടത്തിയത് .

ലാഭം കുറച്ചു കാണിച്ചാണ് വിവിധ സ്ഥാപനങ്ങൾ തട്ടിപ്പു നടത്തിയത്. ഉപഭോക്താക്കളോട് ജിഎസ്ടി അടക്കം ഈടാക്കിയ ശേഷം കംപ്യൂട്ടറിൽ കൃത്രിമം കാണിച്ച് ബിൽ തുക കുറച്ച് രേഖപ്പെടുത്തുകയാണ് ചെയ്യുന്നത്. തമിഴ്നാട്ടിൽനിന്നും കേരളത്തിൽനിന്നുമായി അറുന്നൂറോളം ആദായനികുതി ഉദ്യോഗസ്ഥർ മൂന്നു ദിവസമായി നടന്ന പരിശോധനയിൽ പങ്കെടുത്തു.

ഹവാല ഇടപാടുകൾക്കും തെളിവു ലഭിച്ചിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിലെ തുണി മില്ലുകളിൽനിന്നും മൊത്തക്കച്ചവടക്കാരിൽനിന്നും ടെക്സ്റ്റൈൽസുകാർ വാങ്ങുന്ന തുണിത്തരങ്ങളുടെ വില സ്വർണക്കടത്ത് – ഹവാല സംഘങ്ങളാണു നൽകുക. കള്ളക്കടത്തായി എത്തുന്ന സ്വർണം കേരളത്തിനു പുറത്തു വിറ്റ് ടെക്‌സ്‌റ്റെൽസുകൾക്കു വേണ്ടി തുണിമില്ലുടമകൾക്ക് പണം നൽകും. തുല്യമായ തുക ടെക്സ്റ്റൈൽ ഉടമകൾ ഹവാല ഇടപാടുകാർക്ക് കേരളത്തിൽ കൈമാറും. വർഷങ്ങളായി ഈ രീതി പിന്തുടരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.