...
Home News National 2024-ൽ ഇന്ത്യയിൽ ഇന്റർനെറ്റിന് നിരോധനം ഏർപ്പെടുത്തിയത് 84 തവണ

2024-ൽ ഇന്ത്യയിൽ ഇന്റർനെറ്റിന് നിരോധനം ഏർപ്പെടുത്തിയത് 84 തവണ

സൈനിക ഭരണകൂടം 85 തവണ ഇൻറർനെറ്റ്​ നിരോധനം ഏർപ്പെടുത്തിയ മ്യാൻമറാണ് പട്ടികയിൽ ഒന്നാമത്​. ഇന്ത്യയിൽ 16 സംസ്ഥാനങ്ങളിൽ നിരോധനം ഏ​ർപ്പെടുത്തിയിട്ടുണ്ട്​.

272

കഴിഞ്ഞ വർഷം രാജ്യത്ത് 84 തവണ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയതായി റിപ്പോർട്ട്​. 2023ൽ 116 ഇൻറർനെറ്റ്​ നിരോധനമാണ്​ ഇന്ത്യയിലുണ്ടായത്​. 2024ൽ ഇതിൽ കുറവുണ്ടായെങ്കിലും ഒരു ജനാധിപത്യ രാജ്യത്തുണ്ടായ ഏറ്റവും വലിയ കണക്കാണിത്​.

അതേസമയം, ലോകരാജ്യങ്ങളിൽ ഇന്ത്യ രണ്ടാമതാണെന്ന്​ ഡിജിറ്റൽ റൈറ്റ്​സ്​ സംഘടനയായ ആക്‌സസ് നൗവിന്റെ റിപ്പോർട്ട് പറയുന്നു. സൈനിക ഭരണകൂടം 85 തവണ ഇൻറർനെറ്റ്​ നിരോധനം ഏർപ്പെടുത്തിയ മ്യാൻമറാണ് പട്ടികയിൽ ഒന്നാമത്​. ഇന്ത്യയിൽ 16 സംസ്ഥാനങ്ങളിൽ നിരോധനം ഏ​ർപ്പെടുത്തിയിട്ടുണ്ട്​.

വർഗീയ കലാപം തുടരുന്ന മണിപ്പൂരിൽ 21, ഹരിയാനയിലും ജമ്മു കശ്മീരിലും 12 വീതം എന്നിങ്ങനെ നിരോധനം ഏർപ്പെടുത്തി . ആകെ 84 നിരോധനങ്ങളിൽ 41 എണ്ണം പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ടതും 23 എണ്ണം വർഗീയ അക്രമങ്ങളുമായി ബന്ധപ്പെട്ടതുമായിരുന്നു.

2024 ൽ സർക്കാർ ജോലികൾക്കായി നടത്തിയ പരീക്ഷകൾക്കിടെ അഞ്ച് തവണ ഇന്റർനെറ്റ് വിച്ഛേദിച്ചതായും റിപ്പോർട്ടിൽ പറയുന്നു. 2024ൽ 54 രാജ്യങ്ങളിലായി ആകെ 296 ഇൻറർനെറ്റ്​ നിരോധനങ്ങളാണ്​ രേഖപ്പെടുത്തിയത്​.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.