...
Home News Kerala ആർ ശ്രീലേഖയുടെ പ്രചാരണ ബോർഡിലെ ‘ഐപിഎസ്’ വെട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ

ആർ ശ്രീലേഖയുടെ പ്രചാരണ ബോർഡിലെ ‘ഐപിഎസ്’ വെട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ

ഐപിഎസ്’ പൂർണമായി ഒഴിവാക്കാതെ അതിന് മുമ്പായി ‘റിട്ടയേർഡ്’ എന്ന് ചേർത്തുകൊണ്ട് പദപ്രയോഗം തുടരാനുള്ള സാധ്യതയാണ് ബിജെപി പരിശോധിക്കുന്നത്.

215

തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിലേക്ക് മത്സരിക്കുന്ന മുൻ ഡിജിപി ആർ. ശ്രീലേഖയുടെ പ്രചാരണ ബോർഡുകളിൽ ഉപയോഗിച്ച ‘ഐപിഎസ്’ എന്ന പദം ഒഴിവാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചു. പ്രചാരണ ബോർഡിലെ ശ്രീലേഖ ഐപിഎസ് എന്ന രേഖപ്പെടുത്തലിനെതിരെ ആം ആദ്മി പാർട്ടി നൽകിയ പരാതിയെത്തുടർന്നാണ് നടപടി.

അതേസമയം, ‘ഐപിഎസ്’ പൂർണമായി ഒഴിവാക്കാതെ അതിന് മുമ്പായി ‘റിട്ടയേർഡ്’ എന്ന് ചേർത്തുകൊണ്ട് പദപ്രയോഗം തുടരാനുള്ള സാധ്യതയാണ് ബിജെപി പരിശോധിക്കുന്നത്. ശാസ്തമംഗലം വാർഡിലെ സ്ഥാനാർത്ഥിയായ ആർ. ശ്രീലേഖ ബിജെപിയുടെ ശ്രദ്ധേയ സ്ഥാനാർത്ഥികളിൽ ഒരാളും പാർട്ടിയുടെ വൈസ് പ്രസിഡന്റുമാണ്.

പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായ ശ്രീലേഖ, തനിക്ക് ഇപ്പോഴുള്ള ലക്ഷ്യം വാർഡിൽ വിജയം നേടുകയാണെന്നും പദവികൾക്ക് ഈ ഘട്ടത്തിൽ വലിയ പ്രാധാന്യമില്ലെന്നും വ്യക്തമാക്കിയിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.