Nalamidam FIFA World Cup 2026 live match banner with upcoming fixtures

‘രണ്ട് തവണ പിന്നിലായിട്ടും പൊരുതിക്കയറി ഇറാന്‍’; ഫിഫ ലോകകപ്പില്‍ ന്യൂസീലന്‍ഡുമായുള്ള മത്സരം സമനില

ന്യൂസീലന്‍ഡിനായി എലിജാ ജസ്റ്റ് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ഇറാനുവേണ്ടി റാമിന്‍ റെസയാനും മുഹമ്മദ് മൊഹിബിയും ഗോളുകള്‍ നേടി

തോൽക്കാൻ മനസില്ലാതെ രണ്ട് തവണ പിന്നിലായിട്ടും പൊരുതിക്കയറി ഇറാന്‍. ഫിഫ ലോകകപ്പില്‍ ഇറാന്‍- ന്യൂസീലന്‍ഡ് പോരാട്ടം സമനിലയില്‍. ഇരുടീമുകളും രണ്ട് ഗോള്‍ വീതം നേടി. ന്യൂസീലന്‍ഡിനായി എലിജാ ജസ്റ്റ് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ഇറാനുവേണ്ടി റാമിന്‍ റെസയാനും മുഹമ്മദ് മൊഹിബിയും ഗോളുകള്‍ നേടി.

മത്സരത്തിൻ്റെ തുടക്കം മുതല്‍ കളെ നിറഞ്ഞ് കളിക്കുന്ന ഇറാനെയാണ് കണ്ടത്. ന്യൂസിലന്‍ഡിൻ്റെ ഗോള്‍ മുഖത്തേക്ക് പലപ്പോഴും ഇരച്ച് കയറുന്ന കാഴ്‌ചയായിരുന്നു. എന്നാല്‍ ഏഴാം മിനിറ്റില്‍ എല്ലാം തകിടം മറിഞ്ഞു. എലിജാ ജസ്റ്റ് പന്ത് ഇറാൻ്റെ വല കുലുക്കി. തിരിച്ചടിക്ക് നിരന്തരം ശ്രമിച്ച ഇറാന്‍ 32ാം മിനിറ്റില്‍ ലക്ഷ്യം കണ്ടു.

റാമിന്‍ റെസയാന്‍ ഗോള്‍ നേടി. രണ്ടാം പകുതി തുടങ്ങി ഒന്‍പത് മിനിറ്റുകള്‍ക്കകം ന്യൂസിലന്‍ഡ് വീണ്ടും ലീഡെടുത്തു. ക്രിസ് വുഡ്- എലിജ ജസ്റ്റ് സഖ്യം വീണ്ടും ഇറാൻ്റെ വല കുലുക്കി. എന്നാല്‍ അങ്ങനെയങ്ങ് തോറ്റുമടങ്ങാന്‍ ഇറാന് മനസില്ലായിരുന്നു. 64-ാം മിനിറ്റില്‍ മുഹമ്മദ് മൊഹെബ്ബിയുടെ ഹെഡ്ഡറിലൂടെ വീണ്ടും സമനില (2-2) പിടിച്ചെടുത്തു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

യുഎസ്-ഇറാൻ സമാധാന കരാർ: ഇന്ത്യക്കാർക്ക് ഇതിൽ നിന്ന് പ്രയോജനം നേടാവുന്ന 5 വഴികൾ

അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ ശ്രദ്ധ പിടിച്ചുപറ്റുന്ന ഒരു പുതിയ നീക്കം രൂപപ്പെടുന്നുവെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. പതിറ്റാണ്ടുകളായി സംഘർഷങ്ങളും ഉപരോധങ്ങളും നിറഞ്ഞുനിന്ന യുഎസ്–ഇറാൻ ബന്ധത്തിൽ ഒരു സമാധാന...

Keep exploring...

‘പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ എനിക്ക് കഴിയില്ല, അദ്ദേഹവുമായി രാഷ്ട്രീയ പോരാട്ടത്തിലാണ്’; ഇന്ത്യ സഖ്യ യോഗത്തിൽ രാഹുൽ ഗാന്ധി

രാഹുൽ ഗാന്ധിയുടെ ഇന്ത്യ യോഗത്തിലെ പ്രസംഗം പോർട്ട് കാസ്റ്റ് ആയി പുറത്തുവിട്ട് കോൺഗ്രസ്. പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ തനിക്ക് കഴിയില്ലെന്ന് രാഹുൽഗാന്ധി പറഞ്ഞു. അദ്ദേഹവുമായി താൻ രാഷ്ട്രീയ പോരാട്ടത്തിലാണ്. പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ...

വിശാഖപട്ടണത്തെ സ്റ്റീൽ പ്ലാന്റിൽ അപകടം; ഉരുക്കിയ ഇരുമ്പ് വീണ് ആറ് തൊഴിലാളികൾക്ക് ദാരുണാന്ത്യം

ആന്ധ്രപ്രദേശിലെ വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ ഉരുക്കിയ ഇരുമ്പ് ശരീരത്തിലേക്ക് പതിച്ച് ആറു തൊഴിലാളികൾക്ക് ദാരുണാന്ത്യം. തിങ്കളാഴ്‌ച വൈകിട്ട് നാലരയോടെ 'രാഷ്ട്രീയ ഇസപത് നിഗം ലിമിറ്റഡി'ലാണ് സംഭവം. ഉരുക്കിയ ഇരുമ്പ് വഹിച്ചിരുന്ന ബക്കറ്റ് ക്രെയിൻ...

Related Articles

യുഎസ്-ഇറാൻ സമാധാന കരാർ: ഇന്ത്യക്കാർക്ക് ഇതിൽ നിന്ന് പ്രയോജനം നേടാവുന്ന 5 വഴികൾ

അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ ശ്രദ്ധ പിടിച്ചുപറ്റുന്ന ഒരു പുതിയ നീക്കം രൂപപ്പെടുന്നുവെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. പതിറ്റാണ്ടുകളായി സംഘർഷങ്ങളും ഉപരോധങ്ങളും...

‘മകനേ, വളർത്തിയ നാടിനോട് കടമവീട്ടുക’; ഗോളടിച്ചിട്ടും ആഘോഷിക്കാത്ത യാസിൻ അയാരിയുടെ വികാരനിർഭരമായ കഥ

മെക്‌സിക്കോയിലെ മോണ്ടെറേ സ്റ്റേഡിയത്തിൽ ഫിഫ ലോകകപ്പ് ഗ്രൂപ്പ് എഫിൽ നടന്ന സ്വീഡൻ - ടുണീഷ്യ പോരാട്ടം ലോകമെമ്പാടുമുള്ള ഫുട്ബോൾ...

മൺസൂൺ മേഘങ്ങൾ അപ്രത്യക്ഷം; ഇന്ത്യയിൽ മഴയിൽ 64 ശതമാനം കുറവ്; ആശങ്കയായി ‘മൺസൂൺ പോസ്’

ഇന്ത്യയിലെ തെക്കുപടിഞ്ഞാറൻ കാലവർഷം ഗണ്യമായി ദുർബലമായതായി കാലാവസ്ഥാ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ദക്ഷിണ-മധ്യ ഇന്ത്യയിലേക്ക് കാലവർഷം വ്യാപിച്ചതിന് പിന്നാലെയാണ് രാജ്യത്തിന്റെ...

ഇടതുപക്ഷത്തിന് ആരുടെയും ആലിംഗനം വേണ്ട, ഞങ്ങൾക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്: ബൃന്ദ കാരാട്ട്

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രാഷ്ട്രീയ എതിരാളിയായതിനാൽ കെട്ടിപ്പിടിക്കാൻ തനിക്ക് സാധിക്കില്ലെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ പ്രതികരിച്ച് ബൃന്ദ...

സിജെപി സ്ഥാപകന്‍ അഭിജിത്ത് ദീപ്‌കെയുടെ മുഖത്തടിച്ച് ജയ്‌പൂരിൽ യുവാക്കള്‍

കോക്രോച്ച് ജനത പാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് നേരെ ആക്രമണം. ഇന്ന് ജയ്‌പൂരില്‍ നടന്ന പ്രതിഷേധ പരിപാടിക്ക് ഇടയില്‍...

ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ബസുകൾ ആക്കി സ്റ്റിക്കര്‍ പതിപ്പിച്ചത് പരിശോധിക്കണം: കെബി ഗണേഷ്‌കുമാർ

കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യമെന്ന് മുൻ മന്ത്രി കെബി ഗണേഷ് കുമാർ. യുഡിഎഫ് പ്രകടന പത്രികയിൽ...

ഇറാനുമായുള്ള സമാധാന കരാർ അന്തിമമായി; അമേരിക്ക മൂന്ന് രാജ്യങ്ങൾക്ക് എതിരെ യുദ്ധത്തിന് തയ്യാറെടുക്കുന്നു

ഒരു പ്രധാന ഭൗമരാഷ്ട്രീയ സംഭവ വികാസത്തിൽ, 107 ദിവസത്തെ തീവ്രമായ ചർച്ചകൾക്കും സൈനിക സംഘർഷങ്ങൾക്കും ശേഷം, ഇറാനുമായി ഒരു...

‘3600 കോടിയുടെ സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി തകർത്ത് യുഡിഎഫ് സർക്കാരിൻ്റെ 800 കോടിയുടെ കെഎസ്ആർടിസി സൗജന്യ യാത്ര’; ചർച്ചയായി ഫേസ്ബുക്ക് പോസ്റ്റ്

യുഡിഎഫ് സർക്കാർ നടപ്പിലാക്കുന്ന കെ.എസ്.ആർ.ടി.സി സൗജന്യ യാത്രയെ കുറിച്ചുള്ള ഗോപകുമാർ മുകുന്ദൻ്റെ പോസ്റ്റ് ശ്രദ്ധ നേടുകയാണ്. അതിന് ഒരു...