...
Home News International അമേരിക്കക്ക് തിരിച്ചടി നൽകാനൊരുങ്ങി ഇറാൻ; ‘ഈ ആയുധം നിങ്ങൾ കണ്ടു കാണില്ല…’

അമേരിക്കക്ക് തിരിച്ചടി നൽകാനൊരുങ്ങി ഇറാൻ; ‘ഈ ആയുധം നിങ്ങൾ കണ്ടു കാണില്ല…’

ചർച്ചകളൊന്നും എവിടേയും എത്തിയിട്ടില്ല, പ്രശ്‌നങ്ങൾ അറുതിയില്ലാതെ തുടരാൻ കാരണമാണ്

238

അമേരിക്ക ഇസ്രയേൽ ഇറാൻ സംഘർഷങ്ങൾ​ക്ക് ഇതുവരേയും അറുതിയായിട്ടില്ല. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും തുടർന്ന് പോകുകയാണ്. ചർച്ചകളൊന്നും എവിടേയും എത്തിയിട്ടില്ല, പ്രശ്‌നങ്ങൾ അറുതിയില്ലാതെ തുടരാൻ കാരണമാണ്. അമേരിക്കൻ ഇസ്രായേൽ സൈന്യങ്ങൾക്ക് എതിരെയുള്ള പ്രതിരോധം ശക്തമാക്കാൻ ഒരുങ്ങുകയാണ് ഇറാൻ.

ഇതുവരെ ഉപയോ​ഗിക്കാത്ത ഒരായുധം ഉപയോ​ഗിക്കുമെന്നാണ് ഇറാൻ അറിയിക്കുന്നത്. ഈ ആയുധം ഇതുവരെ ആരും ​കണ്ടുകാണില്ലെന്നും ഇത് ശത്രുക്കൾക്ക് ഹൃദയാഘാതം ഉണ്ടാക്കുമെന്നുമാണ് ഇറാൻ നാവികസേനാ കമാൻഡർ റിയർ അഡ്‌മിറൽ ഷഹ്‌റാം ഇറാനി പറഞ്ഞത്. ഹോർമൂസ് കടലിടുക്കുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഇറാൻ്റെ ഒത്തുതീർപ്പ് നിർദ്ദേശം അമേരിക്ക തള്ളിയിരുന്നു ഇതിന് ശേഷമാണ് നടപടികൾ കടുപ്പിക്കാൻ ഇറാൻ തീരുമാനിച്ചിരിക്കുന്നത്.

ഒത്ത് തീർപ്പ് നിർദ്ദേശങ്ങളിൽ അമേരിക്കയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. ബെബിങിനെക്കാൾ വലിയ ആഘാതമാണ് ഹോർമൂസ് ഉപരോധം ഏൽപ്പിക്കുക, എന്നായിരുന്നു. അതേസമയം ഇറാനിയൻ കപ്പലുകൾ പിടിച്ചെടുക്കുന്ന അമേരിക്കൻ നടപടി കൊള്ളക്കാരേക്കാൾ കഷ്‌ടമാണെന്നാണ് ഇറാൻ പറയുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.