...
Home News International അയൺ ഡോം തകർന്നു; പശ്‌ചിമേഷ്യയെ യുദ്ധ ഭീതിയിലാക്കിയ ഇസ്രയേലിൻ്റെ നടപടിക്ക് ശക്തമായ തിരിച്ചടിയുമായി ഇറാൻ

അയൺ ഡോം തകർന്നു; പശ്‌ചിമേഷ്യയെ യുദ്ധ ഭീതിയിലാക്കിയ ഇസ്രയേലിൻ്റെ നടപടിക്ക് ശക്തമായ തിരിച്ചടിയുമായി ഇറാൻ

ഇസ്രയേലിൻ്റെ ആക്രമണത്തിന് തിരിച്ചടിയായി ഓപ്പറേഷന്‍ ട്രൂ പ്രോമിസ് III എന്ന പേരിലാണ് ഇറാൻ പ്രത്യാക്രമണം നടത്തിയത്

239

പശ്‌ചിമേഷ്യയെ യുദ്ധ ഭീതിയിലാക്കിയ ഇസ്രയേലിൻ്റെ നടപടിക്ക് കനത്ത തിരിച്ചടിയുമായി ഇറാൻ. ഇസ്രയേലിൻ്റെ പുകൾപെറ്റ മിസൈൽ പ്രതിരോധ സംവിധാനത്തെ ഭേദിച്ച് നൂറുകണക്കിന്‌ മിസൈലുകളും ഡ്രോണുകളും ഇസ്രയേലില്‍ കടുത്ത പ്രഹരമേൽപ്പിച്ചു.

ഇറാൻ്റെ പ്രത്യാക്രമണത്തിൽ മൂന്ന്‌ പേർ കൊല്ലപ്പെട്ടതായും നിരവധി സൈനികർ ഉൾപ്പെടെ നൂറോളം പേർക്ക്‌ പരുക്കേറ്റതായും ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ഓപ്പറേഷന്‍ റൈസിങ് ലയണ്‍ എന്ന പേരിലായിരുന്നു ഇറാനിലേക്ക് ഇസ്രയേൽ ആക്രമണം നടത്തിയത്. ഇസ്രയേലിൻ്റെ ആക്രമണത്തിന് തിരിച്ചടിയായി ഓപ്പറേഷന്‍ ട്രൂ പ്രോമിസ് III എന്ന പേരിലാണ് ഇറാൻ പ്രത്യാക്രമണം നടത്തിയത്.

ഇറാൻ്റെ ആക്രമണത്തിൽ ഇസ്രയേലിൻ്റെ തലസ്ഥാനമായ ടെൽ അവീവിലും പ്രധാന നഗരങ്ങളിലും കനത്ത നാശനഷ്‌ടമുണ്ടായി. കൂടാതെ ഇസ്രയേലിൻ്റെ രണ്ട് എഫ്- 35 യുദ്ധവിമാനങ്ങൾ ഇറാൻ വെടിവെച്ചിട്ടതായും റിപ്പോർട്ടുകൾ ഉണ്ട്.

ഇറാനെതിരായ ഇസ്രയേൽ ആക്രമണങ്ങൾക്ക്‌ എതിരെ വ്യാപക പ്രതിഷേധമാണ് ലോകമെമ്പാടും ഉയരുന്നുത്. ഇസ്രയേലിനെ പിന്തുണക്കുന്ന അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിൻ്റെ നയത്തിനെതിരെ അമേരിക്കയിൽ പ്രതിഷേധമുയർന്നു.

സംഘർഷം അവസാനിപ്പിക്കാൻ ഇരുരാഷ്‌ട്രങ്ങളും സംഭാഷണങ്ങളിൽ ഏർപ്പെടണം. വളരെ ആശങ്കയോടെയാണ്‌ സ്ഥിതിഗതികൾ വീക്ഷിക്കുന്നതെന്നും വിഷയത്തിൽ മാർപാപ്പ പ്രതികരിച്ചു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.