...
Home News Kerala രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വം; പി സരിന്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്തേക്കോ?

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വം; പി സരിന്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്തേക്കോ?

നിലവിലെ യൂത്ത് കോണ്‍ഗ്രസ് നേതാവും കോണ്‍ഗ്രസ് പാർട്ടിയുടെ സോഷ്യല്‍ മീഡിയ ഉത്തരവാദിത്വമുള്ള നേതാവുമായ പി സരിന്‍ സ്ഥാനങ്ങളെല്ലാം രാജിവെക്കുമെന്നാണ് വിവരം.

196

നേതൃത്വവുമായി ഇടഞ്ഞുകൊണ്ടു കോണ്‍ഗ്രസ് പാർട്ടി വിട്ട മുന്‍ ഡിസിസി പ്രസിഡന്റും മുന്‍ എംഎല്‍എയുമായ എ വി ഗോപിനാഥിനെ സന്ദര്‍ശിച്ച് ഡോ. പി സരിന്‍. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന സരിന്‍ ഇന്ന് വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.

നിലവിൽ ഇടതുപക്ഷവുമായി ചേര്‍ന്നു നില്‍ക്കുന്ന സമീപമാണ് എ വി ഗോപിനാഥ് സ്വീകരിക്കുന്നത്. അങ്ങിനെയുള്ള ഒരു നേതാവിനെ സന്ദര്‍ശിക്കുന്നതിലൂടെ കോണ്‍ഗ്രസിന് പുറത്തേക്ക് താന്‍ പോകുന്നു എന്ന സന്ദേശമാണ് സരിന്‍ നല്‍കുന്നത് എന്നാണ് രാഷ്ട്രീയ വിശകലന വിദഗ്ദർ അഭിപ്രായപ്പെടുന്നത്..

നിലവിലെ യൂത്ത് കോണ്‍ഗ്രസ് നേതാവും കോണ്‍ഗ്രസ് പാർട്ടിയുടെ സോഷ്യല്‍ മീഡിയ ഉത്തരവാദിത്വമുള്ള നേതാവുമായ പി സരിന്‍ സ്ഥാനങ്ങളെല്ലാം രാജിവെക്കുമെന്നാണ് വിവരം. പരസ്യമായി തന്നെ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടും പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള കോൺഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ അവഗണിച്ചെന്നാണ് സരിൻ ഉയർത്തുന്ന ആക്ഷേപം.

അദ്ദേഹം വേണ്ടിവന്നാൽ ഇത്തവണ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകാനും സാധ്യതയുണ്ട്. അതേസമയം, അങ്ങിനെ സംഭവിച്ചാൽ എല്‍ഡിഎഫും ബിജെപിയും സരിനെ കൂടെ കൂട്ടാനും ശ്രമിക്കുന്നുണ്ടെന്നാണ് വിവരം. പാലക്കാട് ജില്ലയിലെ ചേലക്കര നിയമസഭ മണ്ഡലത്തിലെ തിരുവില്ലാമല സ്വദേശിയായ സരിന്‍ ഇത്തവണ പാലക്കാട് സീറ്റ് തനിക്ക് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.

പക്ഷെ ലിസ്റ്റിൽ ഉണ്ടായിരുന്നിട്ടും സരിന്റെ പേര് പരിഗണിക്കാതെ രാഹുല്‍ മാങ്കൂട്ടത്തിലെന്ന പേരിലേക്ക് പ്രതിപക്ഷ നേതാവ് പോലും എത്തിയെന്നാണ് സരിന്റെയും സരിനൊപ്പം നില്‍ക്കുന്നവരുടെയും പരാതി. ഒന്നല്ലെങ്കിൽ വിമത സ്ഥാനാര്‍ത്ഥിയാവുക, അല്ലെങ്കില്‍ എതിർനിരയിലെ ഏതെങ്കിലും മുന്നണിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനാവുമോയെന്നാണ് സരിന്‍ ക്യാംപ് ആലോചിക്കുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.