Warning: Cannot modify header information - headers already sent in /home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php on line 90
ഇന്ത്യക്ക് മേൽ 500 ശതമാനം തീരുവ ചുമത്താൻ യുഎസ് തീരുമാനിച്ചതോടെ രാജ്യം വലിയ പിരിമുറുക്കം? | Nalamidam
12 October 2026
Home News National ഇന്ത്യക്ക് മേൽ 500 ശതമാനം തീരുവ ചുമത്താൻ യുഎസ് തീരുമാനിച്ചതോടെ രാജ്യം വലിയ പിരിമുറുക്കം?

ഇന്ത്യക്ക് മേൽ 500 ശതമാനം തീരുവ ചുമത്താൻ യുഎസ് തീരുമാനിച്ചതോടെ രാജ്യം വലിയ പിരിമുറുക്കം?

പുടിൻ്റെ എണ്ണയുടെ 70% ഇന്ത്യയും ചൈനയും വാങ്ങുന്നു

210

റഷ്യയുടെ എണ്ണ, ഊർജ്ജ ഉൽപ്പന്നങ്ങൾ വാങ്ങുന്ന ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങൾക്ക് 500 ശതമാനം തീരുവ ചുമത്താൻ സാധ്യതയുള്ള സെനറ്റ് ബില്ലിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പച്ചക്കൊടി കാണിച്ചു. എബിസി ന്യൂസുമായുള്ള സംഭാഷണത്തിൽ, “ഉപരോധ ബിൽ വോട്ടിനായി കൊണ്ടുവരണമെന്ന് ട്രംപ് തന്നോട് പറഞ്ഞിരുന്നു” -എന്ന് യുഎസ് സെനറ്റർ ലിൻഡ്സെ ഗ്രഹാം പറഞ്ഞു.

ഈ നീക്കത്തെ “വലിയ വഴിത്തിരിവ്” എന്ന് വിശേഷിപ്പിച്ച ഗ്രഹാം, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ ഉക്രെയ്‌നുമായി ബന്ധപ്പെട്ട ചർച്ചകളുടെ മേശയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് പറഞ്ഞു.

“അപ്പോൾ ഈ ബിൽ എന്താണ് ചെയ്യുന്നത്? നിങ്ങൾ റഷ്യയിൽ നിന്ന് ഉൽപ്പന്നങ്ങൾ വാങ്ങുകയും ഉക്രെയ്‌നിനെ സഹായിക്കാതിരിക്കുകയും ചെയ്‌താൽ, അമേരിക്കയിലേക്ക് വരുന്ന നിങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് 500% താരിഫ് ഏർപ്പെടുത്തും. പുടിൻ്റെ എണ്ണയുടെ 70% ഇന്ത്യയും ചൈനയും വാങ്ങുന്നു. അവർ അദ്ദേഹത്തിൻ്റെ യുദ്ധ യന്ത്രം മുന്നോട്ട് കൊണ്ടുപോകുന്നു,” -ഗ്രഹാം എബിസി ന്യൂസിനോട് പറഞ്ഞു.

“ബിൽ പാസാകുമെന്ന്” അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു, ഉക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന് എതിരായ ഒരു “സാമ്പത്തിക ബങ്കർ” എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. “റഷ്യയുടെ ഉക്രെയ്നിലെ ക്രൂരമായ അധിനിവേശത്തിന് ചൈന, ഇന്ത്യ, റഷ്യ എന്നിവക്കെതിരായ സാമ്പത്തിക ബങ്കർ ബസ്റ്ററായ ഒരു റഷ്യൻ ഉപരോധ ബില്ലിനായി എനിക്ക് 84 സഹ- സ്‌പോൺസർമാരുണ്ട്. ആ ബിൽ പാസാകുമെന്ന് ഞാൻ കരുതുന്നു,” -ഗ്രഹാം പറഞ്ഞു.

സെൻ്റെർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയർ പ്രകാരം, 2025 മെയ് മാസത്തിൽ റഷ്യയുടെ ഫോസിൽ ഇന്ധനങ്ങളുടെ രണ്ടാമത്തെ വലിയ വാങ്ങുന്ന രാജ്യമായിരുന്നു ഇന്ത്യ. അതേസമയം, ഗ്രഹാമിൻ്റെ പരാമർശങ്ങൾക്ക് മറുപടിയായി ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് തിങ്കളാഴ്‌ച പറഞ്ഞു.

യുഎസ് സെനറ്ററുടെ നിലപാട് റഷ്യക്ക് അറിയാമെന്നും അദ്ദേഹത്തിൻ്റെ പ്രസ്‌താവന ശ്രദ്ധിച്ചുവെന്നും “സെനറ്ററുടെ കാഴ്‌ചപ്പാടുകൾ ഞങ്ങൾക്ക് നന്നായി അറിയാം. അവ ലോകം മുഴുവൻ അറിയപ്പെടുന്നു. അദ്ദേഹം ഒരു കൂട്ടം കടുത്ത റുസോഫോബുകളിൽ പെടുന്നു. അദ്ദേഹത്തിന് തീരുമാനം ഉണ്ടായിരുന്നെങ്കിൽ ഈ ഉപരോധങ്ങൾ വളരെ മുമ്പുതന്നെ ഏർപ്പെടുത്തുമായിരുന്നു,” -പെസ്കോവ് പറഞ്ഞു.

വാർത്തകൾക്ക് ഗ്രൂപ്പിൽ ചേരാം: