മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജനവികാരമുണ്ടോ; ഉത്തരം നൽകുന്നത് ചേലക്കര

ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലത്തൂരിൻ്റെ ഭാഗമായ ചേലക്കരയിൽ കെ.രാധാകൃഷ്ണനോട് 5000ൽപരം വോട്ടിന് പിന്നിലായിപ്പോയ രമ്യാ ഹരിദാസാണ് ഇപ്പോൾ ചേലക്കരയിൽ യുഡിഎഫിനായി ഇറങ്ങിയിരിക്കുന്നത്.

കേരളത്തിൽ ഇപ്പോൾ ഭരണവിരുദ്ധ വികാരമുണ്ടോ? മുഖ്യമന്ത്രിയായ പിണറായിക്കെതിരെ ജനവികാരമുണ്ടോ? ഉപതിരഞ്ഞെടുപ്പ് മൂന്ന് മണ്ഡലങ്ങളിൽ നടക്കുന്നെങ്കിലും ഈ പ്രധാനമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകുക ചേലക്കര മണ്ഡലത്തിലെ വോട്ടർമാരാകും.

കാരണം, പ്രിയങ്കയുടെ വരവോടെ വയനാടിൻ്റെ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച പ്രവചനങ്ങൾക്ക് പ്രസക്തി ഇല്ലാതായി. പാലക്കാട് മണ്ഡലത്തിലാവട്ടെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം മൂന്നാമതാണ്. ഈ സാഹചര്യത്തിൽ 39,000 വോട്ടിന് കെ.രാധാകൃഷ്ണൻ സിപിഎമ്മിനായി നിലനിർത്തിയ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ഫലം പിണറായി വിജയനെ സംബന്ധിച്ച് അതിനിർണായകമാവും എന്ന് വിലയിരുത്താം.

ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലത്തൂരിൻ്റെ ഭാഗമായ ചേലക്കരയിൽ കെ.രാധാകൃഷ്ണനോട് 5000ൽപരം വോട്ടിന് പിന്നിലായിപ്പോയ രമ്യാ ഹരിദാസാണ് ഇപ്പോൾ ചേലക്കരയിൽ യുഡിഎഫിനായി ഇറങ്ങിയിരിക്കുന്നത്. 2016ൽ ഇടതുമുന്നണിക്കായി ഈ സീറ്റ് നിലനിർത്തിയത് യു ആർ പ്രദീപാണ്. ഇതേ പ്രദീപിനെതിരെ രമ്യ തന്നെയാണ് യുഡിഎഫ് സ്ഥാനാർത്ഥിയെന്നത് ഈ വിലയിരുത്തലിന് അനുയോജ്യമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. ചരിത്രം പരിശോധിച്ചാൽ ചേലക്കര, പതിറ്റാണ്ടുകളായി ഇടതുകോട്ടയായി തുടരുന്ന സംവരണ സീറ്റാണ്.

സംസ്ഥാന സർക്കാരിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും നിലനിൽക്കുന്നുവെന്ന് പ്രതിപക്ഷത്താൽ പറയപ്പെടുന്ന ജനരോഷം ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പലമടങ്ങ് വർധിച്ചുവെന്നാണ് കോൺഗ്രസ് നേതൃത്വം പ്രചരിപ്പിക്കുന്നത്. ഇതിനെ ശരിവെക്കുന്ന ഫലമാണ് നവംബർ 23നു ചേലക്കരയിൽ ഉണ്ടാകുന്നതെങ്കിൽ വിമർശനം പാർട്ടിയിലും മുന്നണിയിലും പിണറായിയുടെ ശൈലിക്കെതിരെ ഉയരുമെന്നത് ഉറപ്പാണ് .

കോൺഗ്രസ് മൂന്നാം സ്ഥാനത്ത് എത്തുന്ന സാഹചര്യമുണ്ടായാൽ മാത്രമേ പാലക്കാട് നിന്ന് പുതുമയുള്ള എന്തെങ്കിലും വാർത്തക്ക് സാധ്യതയുള്ളൂ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച് ദേവസ്വം -പിന്നാക്ക -പട്ടിക വിഭാഗ ക്ഷേമമന്ത്രിയായ കെ രാധാകൃഷ്ണൻ നിർബന്ധിത സാഹചര്യത്തിൽ ആലത്തൂരിൽ മത്സരിച്ച് ജയിച്ച് എംപി ആയത് ഒട്ടും താൽപര്യമില്ലാതെ ആണെന്ന വാർത്തകൾ ആ ഘട്ടത്തിൽ തന്നെ ഉയർന്നു വന്നതാണ്.

എം വി ഗോവിന്ദൻ മാസ്റ്റർ പാർട്ടി സെക്രട്ടറി ആകുന്നതിനായി മന്ത്രി സ്ഥാനമൊഴിഞ്ഞപ്പോൾ, സംസ്ഥാന നിയമസഭയിൽ മുഖ്യമന്ത്രിക്ക് വലതുവശത്ത് തൊട്ടുചേർന്നുള്ള ഇരിപ്പിടം പാർട്ടി കേന്ദ്ര കമ്മിറ്റിയിലെ മുതിർന്ന അംഗമായ കെ.രാധാകൃഷ്ണനാണ് നൽകിയത്. അത്തരത്തിലുള്ള ഒരാളെ പ്രോട്ടോക്കോൾ കുറഞ്ഞ എം പി സ്ഥാനത്തിനായി മത്സരിപ്പിച്ചതിനെ പൂർണമനസ്സോടെയല്ല സിപിഎം കേന്ദ്രങ്ങളാകെ സ്വീകരിച്ചത്.

ഇപ്പോഴാവട്ടെ ചേലക്കരയിൽ നിന്നു വരുന്ന വാർത്തകളും ഇതുപോലെ അസ്വസ്ഥതകളുടെ ആഴം വെളിവാക്കുന്നതാണ്. തൃശൂരിൽ തന്നെ ഉണ്ടായിട്ടും യു ആർ പ്രദീപിൻ്റെ റോഡ് ഷോയിൽ നിന്ന് കെ രാധാകൃഷ്ണൻ വിട്ടുനിന്നു എന്നതും ഇതിനെതിരെ സ്ഥാനാർത്ഥി മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്നും കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പിന്നാലെ ഒരടിയൊഴുക്കും സംഭവിക്കാത്ത വിധം മണ്ഡലം സംരക്ഷിക്കാൻ മന്ത്രിമാർക്കും പാർട്ടി സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങൾക്കും ചുമതല വിഭജിച്ച് നൽകി എന്നാണ് അറിയുന്നത്.

ഒരുപക്ഷെ അട്ടിമറി സാധ്യത സംശയിക്കുന്ന സാഹചര്യത്തിൽ മുഴുവൻ മന്ത്രിമാർക്കും 10-ാം തീയതി വരെ മണ്ഡലങ്ങളിൽ ചുമതല വിഭജിച്ച് നൽകിയിട്ടുണ്ട്. വരുന്ന മാർച്ച് -മേയ് മാസങ്ങളിലായി കേരളത്തിൽ നടക്കാൻ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ കേളികൊട്ടാകും മൂന്നിടത്തെയും, പ്രത്യേകിച്ച് ചേലക്കരയിലെ ഫലം.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

യുകെയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം; പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജി ആലോചിക്കുന്നതായി റിപ്പോർട്ട്

യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിവയ്ക്കാനുള്ള സാധ്യത പരിഗണിക്കുന്നതായി റിപ്പോർട്ട്. ഭരണകക്ഷിയായ ലേബർ പാർട്ടിയിൽ രാഷ്ട്രീയ പ്രതിസന്ധി ശക്തമാകുന്നതിനിടയിലാണ് ഈ വെളിപ്പെടുത്തൽ. ഡെയ്‌ലി മെയിൽ പത്രപ്രവർത്തകൻ ഡാൻ ഹോഡ്ജസിനെ ഉദ്ധരിച്ച് പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, സ്റ്റാർമർ തന്റെ സ്ഥാനമൊഴിയൽ സംബന്ധിച്ച് ആലോചിക്കുന്നതായി ഒരു കാബിനറ്റ് മന്ത്രി സൂചിപ്പിച്ചു. നിലവിലെ രാഷ്ട്രീയ സാഹചര്യം തുടരാനാവില്ലെന്ന് അദ്ദേഹം മനസ്സിലാക്കിയിട്ടുണ്ടെന്നും,...

Keep exploring...

‘ചൈന നിധി കണ്ടെത്തി’; യുദ്ധവിമാനങ്ങളും മിസൈലുകളും നിർമ്മിക്കാൻ ഉപയോഗിക്കുന്ന അപൂർവ ലോഹങ്ങൾ കണ്ടെത്തി

ലോകമെമ്പാടുമുള്ള യുദ്ധങ്ങൾക്കും സംഘർഷങ്ങൾക്കും ഇടയിൽ, അപൂർവ ഭൂമി ധാതുക്കളുടെ മേഖലയിൽ ചൈന ഒരു പ്രധാന വിജയം കൈവരിച്ചു. ലോകമെമ്പാടും...

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകളുടെ സൗജന്യ യാത്രയുടെ തിയതി പ്രഖ്യാപിച്ചു: കേരള മുഖ്യമന്ത്രി

കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിൻ്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം ജനപ്രിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിഡി സതീശന്‍. വയോജനങ്ങള്‍ക്കായി...

More News

ബോളിവുഡിലെ ഏറ്റവും വലിയ പ്രശ്‌നം താര പരിവാരങ്ങളും ആണെന്ന് പ്രിയദർശൻ

ഹിന്ദി സിനിമയിലെ ഒരു സംസ്‌കാരത്തെ കുറിച്ച് പ്രിയദർശൻ സംസാരിച്ചപ്പോൾ അത് ഒട്ടും മടിച്ചുനിന്നില്ല. 'ഭൂത് ബംഗ്ല'യുടെ പ്രമോഷനുകൾക്കിടെ, അഭിനേതാക്കളുടെ...

യുകെയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം; പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജി ആലോചിക്കുന്നതായി റിപ്പോർട്ട്

യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിവയ്ക്കാനുള്ള സാധ്യത പരിഗണിക്കുന്നതായി റിപ്പോർട്ട്. ഭരണകക്ഷിയായ ലേബർ പാർട്ടിയിൽ രാഷ്ട്രീയ പ്രതിസന്ധി ശക്തമാകുന്നതിനിടയിലാണ്...

‘ചൈന നിധി കണ്ടെത്തി’; യുദ്ധവിമാനങ്ങളും മിസൈലുകളും നിർമ്മിക്കാൻ ഉപയോഗിക്കുന്ന അപൂർവ ലോഹങ്ങൾ കണ്ടെത്തി

ലോകമെമ്പാടുമുള്ള യുദ്ധങ്ങൾക്കും സംഘർഷങ്ങൾക്കും ഇടയിൽ, അപൂർവ ഭൂമി ധാതുക്കളുടെ മേഖലയിൽ ചൈന ഒരു പ്രധാന വിജയം കൈവരിച്ചു. ലോകമെമ്പാടും...

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകളുടെ സൗജന്യ യാത്രയുടെ തിയതി പ്രഖ്യാപിച്ചു: കേരള മുഖ്യമന്ത്രി

കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിൻ്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം ജനപ്രിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിഡി സതീശന്‍. വയോജനങ്ങള്‍ക്കായി...

ദിവസവും 5 മിനിറ്റ് വ്യായാമം പോലും ആയുസ്സ് കൂട്ടാം; പുതിയ പഠനത്തിൽ നിർണായക കണ്ടെത്തൽ

വ്യായാമത്തിന് സമയം കണ്ടെത്താൻ ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസകരമായ കണ്ടെത്തലുമായി പുതിയ ഗവേഷണം. ദിവസവും വെറും 5 മിനിറ്റ് നേരിയ ശാരീരിക...

അമേരിക്കയിൽ ഇന്ത്യൻ മാമ്പഴങ്ങൾക്ക് വൻ ഡിമാൻഡ്; “മാമ്പഴ നയതന്ത്രം” ശ്രദ്ധേയമാകുന്നു

ഇന്ത്യൻ മാമ്പഴങ്ങൾക്ക് അമേരിക്കയിൽ വലിയ ആവേശമാണ് അനുഭവപ്പെടുന്നത്. രുചിയുടെ രാജാക്കന്മാരായി അറിയപ്പെടുന്ന അൽഫോൻസോയും കേസർ മാമ്പഴങ്ങളും ആളുകൾ കൂട്ടത്തോടെ...

ബംഗാളിലെ സ്ത്രീകൾക്ക് പ്രതിമാസം 3,000 രൂപ ലഭിക്കും; ശുഭേന്ദു മന്ത്രിസഭ സൗജന്യ ബസ് യാത്രയും ശമ്പള കമ്മീഷനും അംഗീകരിച്ചു

മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള പശ്ചിമ ബംഗാൾ സർക്കാർ സംസ്ഥാനത്തെ ജനങ്ങൾക്കായി നിരവധി ക്ഷേമ പദ്ധതികൾ അവതരിപ്പിച്ചു. തിങ്കളാഴ്‌ച...

ബിസിസിഐക്ക് വിവരാവകാശ നിയമമില്ലെന്ന് സിഐസിയുടെ വലിയ വിധി

വിവരാവകാശ നിയമപ്രകാരം ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന് 'പൊതു അതോറിറ്റി' എന്ന പദവി ലഭിക്കില്ലെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷൻ...