...
Home News International ഇസ്രയേല്‍ -ലെബനന്‍ വെടിനിര്‍ത്തല്‍ ധാരണയായി; പ്രഖ്യാപനവുമായി ട്രംപ്

ഇസ്രയേല്‍ -ലെബനന്‍ വെടിനിര്‍ത്തല്‍ ധാരണയായി; പ്രഖ്യാപനവുമായി ട്രംപ്

രാഷ്ട്രീയ സാമ്പത്തിക നേട്ടങ്ങള്‍ക്കായി മതത്തെയും ദൈവത്തിൻ്റെ നാമത്തെയും കൃത്രിമമായി ഉപയോഗിക്കുന്നുവെന്നും മാര്‍പാപ്പ

211

ഇസ്രയേല്‍ -ലെബനന്‍ വെടിനിര്‍ത്തലായെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പത്ത് ദിവസത്തേക്കാണ് വെടിനിര്‍ത്തലെന്നും ലെബനന്‍ പ്രസിഡന്റുമായും,ഇസ്രയേല്‍ പ്രധാനമന്ത്രിയുമായും ചര്‍ച്ച ചെയ്‌തെന്നും ട്രംപ് അറിയിച്ചു. തൻ്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ആണ് ട്രംപ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ആദ്യമായി ഇസ്രയേല്‍, ലെബനന്‍ പ്രതിസിനിധികള്‍ വാഷിങ്ടണ്‍ ഡിസിയില്‍ ചര്‍ച്ചകള്‍ നടത്തിയെന്നും ഇതിൻ്റെ കൂടെ അടിസ്ഥാനത്തിലാണ് സമാധനമുറപ്പിക്കാനുള്ള ശ്രമമെന്ന നിലയില്‍ താത്കാലിക വെടിനിര്‍ത്തലിന് ധാരണയായതെന്ന് ട്രംപ് വിശദീകരിച്ചു. ഇരുരാജ്യങ്ങളുടേയും പ്രതിനിധികളുമായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഉള്‍പ്പെടെയുള്ള ഉന്നത അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ സംസാരിച്ചു.

മേഖലയില്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ സമാധാനം ഉറപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുവാന്‍ താന്‍ വൈസ് പ്രസിഡന്റ് ജെഡി വാന്‍സിനോടും മറ്റ് ഉന്നത ഉദ്യോഗസ്ഥരോടും നിര്‍ദേശിച്ചിരുന്നുവെന്നും ട്രംപ് പറഞ്ഞു. ലോകത്തിലാകെ ഒമ്പത് യുദ്ധങ്ങള്‍ അവസാനിപ്പിക്കാന്‍ സാധിച്ചു എന്നതില്‍ തനിക്ക് അഭിമാനമുണ്ടെന്നും ഇത് പത്താമത്തേതാകുമെന്ന് വിശ്വസിക്കുന്നതായും ട്രംപ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇറാനെ നിരീക്ഷിക്കുന്നുണ്ടെന്നും മുമ്പത്തേക്കാള്‍ കൂടുതല്‍ ശക്തിയോടെ സൈനിക നീക്കത്തിന് തയാറെടുക്കുകയാണെന്നും അമേരിക്ക അറിയിച്ചിട്ടുണ്ട്. ഹോര്‍മുസ് ഉപരോധം കടുപ്പിക്കുന്നതിൻ്റെ ഭാഗമായി ഇറാനെ സഹായിക്കുന്ന എല്ലാ കപ്പലുകളെയും ആക്രമിക്കുമെന്നും അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് വ്യക്തമാക്കി.

അതിനിടെ ട്രംപിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് ലിയോ പതിനാലാമന്‍ മാര്‍പാപ്പ രംഗത്തെത്തി. രാഷ്ട്രീയ സാമ്പത്തിക നേട്ടങ്ങള്‍ക്കായി മതത്തെയും ദൈവത്തിൻ്റെ നാമത്തെയും കൃത്രിമമായി ഉപയോഗിക്കുന്നുവെന്നും മാര്‍പാപ്പ ആരോപിച്ചു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.