മതപുരോഹിതര്‍ക്ക് ഓശാന ദിനത്തില്‍ പളളിയില്‍ പ്രവേശനം നിഷേധിച്ച് ഇസ്രയേല്‍ പൊലീസ്

ഇസ്രയേല്‍ പൊലീസിൻ്റെ നടപടിക്കെതിരെ സംയുക്ത പ്രസ്‌താവനയിറക്കി

- Advertisement -
- Advertisement -

ഓശാന ദിനത്തില്‍ കുര്‍ബാന അര്‍പ്പിക്കുന്നതിനായി പള്ളിയിൽ പ്രവേശിക്കുന്നതിൽ നിന്നും മതപുരോഹിതരെ തടഞ്ഞ ഇസ്രയേല്‍ പൊലീസിന്‍റെ നടപടിക്കെതിരെ വ്യാപക വിമർശനം. ചര്‍ച്ച് ഓഫ് ഹോളി സെപല്‍ചറിൽ എത്തിയവരെയാണ് പൊലീസ് തടഞ്ഞത്. ഇറാനുമായുളള യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഇസ്രയേലിലെ സുപ്രധാന പളളികളെല്ലാം അടച്ചിട്ടിരുന്നു.

ജറുസലേമിലെ ലാറ്റിന്‍ പാത്രിയാര്‍ക്കേറ്റുമായി കൂടിയാലോചിച്ച് പരിമിതമായെങ്കിലും പ്രാര്‍ത്ഥനക്കായി അനുമതി നല്‍കുകയായിരുന്നു. എന്നാല്‍ ഘോഷയാത്രയുടെയോ ഔദ്യോഗിക ചടങ്ങുകളുടെയോ അകമ്പടിയില്ലാതെ സ്വകാര്യമായി പോവുകയായിരുന്ന മതനേതാക്കളെ പൊലീസ് തിരിച്ചറിയുകയും തടഞ്ഞു വെക്കുകയുമായിരുന്നു.

നൂറ്റാണ്ടുകള്‍ക്കിടെ ആദ്യമായാണ് സഭാ തലവന്‍മാരെ ചര്‍ച്ച് ഓഫ് ദി ഹോളി സപെല്‍ച്ചര്‍ ദേവാലയത്തില്‍ ഓശാന ഞായര്‍ കുര്‍ബാന അര്‍പ്പിക്കുന്നതില്‍ നിന്ന് തടയുന്നത്. ലാറ്റിന്‍ പാത്രിയാര്‍ക്കീസ്, കര്‍ദ്ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസാബല്ല, കസ്റ്റോസ് ഓഫ് ദി ഹോളി ലാന്‍ഡ് എന്നീ ഗ്രൂപ്പുകളുള്‍പ്പെട്ട സഭയിലെ ഉന്നത നേതാക്കളെയാണ് കുര്‍ബാന അര്‍പ്പിക്കുന്നതില്‍ നിന്ന് തടഞ്ഞത്.

യേശുക്രിസ്‌തുവിനെ കുരിശിലേറ്റിയെന്ന് വിശ്വസിക്കുന്ന സ്ഥലത്താണ് ഈ ആരാധനാലയമുളളത്. സുരക്ഷാ കാരണങ്ങളാലും നഗരത്തിലെ ഇടുങ്ങിയ ഇടവഴികളില്‍ വാഹനങ്ങള്‍ക്ക് പ്രവേശനാം ഇല്ലാത്തതിനാലുമാണ് മതനേതാക്കളെ പളളിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടഞ്ഞതെന്നാണ് ഇസ്രയേല്‍ പൊലീസിൻ്റെ വിശദീകരണം.

ദി ലാറ്റിന്‍ പാട്രിയാര്‍ച്ചേറ്റ് ഓഫ് ജെറുസലേം, കസ്റ്റഡി ഓഫ് ദി ഹോളി ലാന്‍ഡ് എന്നീ ഗ്രൂപ്പുകള്‍ ഇസ്രയേല്‍ പൊലീസിൻ്റെ നടപടിക്കെതിരെ സംയുക്ത പ്രസ്‌താവനയിറക്കി. ഇസ്രയേല്‍ പൊലീസിൻ്റെ നടപടി ലോകമെമ്പാടുമുളള ക്രിസ്‌തു മത വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്നും കത്തോലിക്കാ സഭയുടെയും വിശുദ്ധ സ്ഥലങ്ങളുടെയും ഉത്തരവാദിത്തം വഹിക്കുന്ന നേതാക്കളെ തടഞ്ഞ നടപടി തികച്ചും അകാരണവും പക്ഷപാതപരവുമാണെന്നും പ്രസ്‌താവനയില്‍ പറയുന്നു.

ഇസ്രയേലിൻ്റെ നടപടിക്കെതിരെ യൂറോപ്യന്‍ രാജ്യങ്ങളും രംഗത്തെത്തി. വിശ്വാസികളോടുളള അവഹേളനം എന്നാണ് ഇറ്റലി പ്രധാനമന്ത്രി ജോര്‍ജിയ മെലോനി പറഞ്ഞത്. ജെറുസലേമില്‍ എല്ലാ മതവിഭാഗക്കാര്‍ക്കും ആരാധനാ സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും ആവശ്യപ്പെട്ടു.

cnnnews18 on March 29, 2026: “Israeli police barred church leaders from entering the Church of the Holy Sepulchre in Jerusalem on Palm Sunday, citing security concerns. It’s… https://share.google/WSSo5vz3k1QCUMoYo

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘ഇറാൻ യുദ്ധത്തിൻ്റെ 70-ാം ദിനം’; ഹോർമുസിൽ അമേരിക്കയും ഇറാനും വെടിവെയ്‌പ്‌ നടത്തി

തന്ത്രപ്രധാനമായ ജലപാതക്ക്‌ ചുറ്റും സംഘർഷങ്ങൾ രൂക്ഷമായി കൊണ്ടിരിക്കുന്നതിനിടെ, ഹോർമുസ് കടലിടുക്കിന് സമീപം രണ്ട് കപ്പലുകളെ ലക്ഷ്യമാക്കിയും രാജ്യത്തിൻ്റെ തെക്കൻ തീരത്തെ സിവിലിയൻ പ്രദേശങ്ങൾ ആക്രമിച്ചും അമേരിക്ക വെടിനിർത്തൽ ലംഘിച്ചുവെന്ന് ഇറാൻ ആരോപിച്ചു. "പ്രകോപനം ഇല്ലാതെയുള്ള ഇറാനിയൻ ആക്രമണങ്ങൾ" തങ്ങളുടെ സൈന്യം തടഞ്ഞുവെന്നും "സ്വയം പ്രതിരോധ ആക്രമണങ്ങൾ" നടത്തിയെന്നും യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) പറഞ്ഞു. അതേസമയം,...

Keep exploring...

‘ഇറാൻ യുദ്ധത്തിൻ്റെ 70-ാം ദിനം’; ഹോർമുസിൽ അമേരിക്കയും ഇറാനും വെടിവെയ്‌പ്‌ നടത്തി

തന്ത്രപ്രധാനമായ ജലപാതക്ക്‌ ചുറ്റും സംഘർഷങ്ങൾ രൂക്ഷമായി കൊണ്ടിരിക്കുന്നതിനിടെ, ഹോർമുസ് കടലിടുക്കിന് സമീപം രണ്ട് കപ്പലുകളെ ലക്ഷ്യമാക്കിയും രാജ്യത്തിൻ്റെ തെക്കൻ...

ക്രിയേറ്റീവ് പ്രൊഫഷണലുകൾക്ക് 4 എഐ കരിയർ

കൃത്രിമബുദ്ധി ഇനി ശാസ്ത്രം, എഞ്ചിനീയറിംഗ്, സാങ്കേതിക മേഖലകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. ജോലി ചെയ്യുന്ന രീതി മാത്രമല്ല, പ്രസക്തി...

More News

‘മിച്ചൽ മാർഷിൻ്റെ ചരിത്ര പ്രകടനം’; എൽ.എസ്.ജിക്ക് വേണ്ടി ഏറ്റവും വേഗതയേറിയ സെഞ്ച്വറി

2026 -ലെ ഐപിഎൽ 50-ാം മത്സരത്തിൽ, ലഖ്‌നൗ സൂപ്പർ ജയന്റ്‌സിൻ്റെ ഓപ്പണർ മിച്ചൽ മാർഷ് കൊടുങ്കാറ്റുള്ള ഇന്നിംഗ്‌സ് കളിച്ചുകൊണ്ട്...

‘ഇറാൻ യുദ്ധത്തിൻ്റെ 70-ാം ദിനം’; ഹോർമുസിൽ അമേരിക്കയും ഇറാനും വെടിവെയ്‌പ്‌ നടത്തി

തന്ത്രപ്രധാനമായ ജലപാതക്ക്‌ ചുറ്റും സംഘർഷങ്ങൾ രൂക്ഷമായി കൊണ്ടിരിക്കുന്നതിനിടെ, ഹോർമുസ് കടലിടുക്കിന് സമീപം രണ്ട് കപ്പലുകളെ ലക്ഷ്യമാക്കിയും രാജ്യത്തിൻ്റെ തെക്കൻ...

ക്രിയേറ്റീവ് പ്രൊഫഷണലുകൾക്ക് 4 എഐ കരിയർ

കൃത്രിമബുദ്ധി ഇനി ശാസ്ത്രം, എഞ്ചിനീയറിംഗ്, സാങ്കേതിക മേഖലകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. ജോലി ചെയ്യുന്ന രീതി മാത്രമല്ല, പ്രസക്തി...

ക്ഷേത്രത്തിലും സൈനിക ക്യാമ്പിലും ആക്രമണം നടത്താൻ ഐഎസ്‌ഐ ബന്ധമുള്ള ഘടകത്തിന് പദ്ധതി, അന്വേഷണം തുടങ്ങി

ഷഹ്‌സാദ് ഭട്ടി മൊഡ്യൂളുമായി ബന്ധമുള്ള പ്രവർത്തകർ വഴി ഡൽഹിയിലെ ഒരു ചരിത്ര പ്രസിദ്ധ ക്ഷേത്രം, ഡൽഹി- സോണിപത് ഹൈവേയിലെ...

ബേപ്പൂരിൽ അൻവർ- ആർ.എസ്.എസ് ഡീൽ?; ബിജെപി വോട്ടുകൾ യുഡിഎഫിന് മറിച്ചു, വിവരങ്ങൾ പുറത്ത്

ബേപ്പൂർ മണ്ഡലത്തിൽ പിവി അൻവറും ആർഎസ്എസും തമ്മിൽ വോട്ട് കച്ചവടം നടന്നെന്ന വിശദാംശങ്ങൾ പുറത്തുവന്നു. ബിജെപിയുടെ വോട്ടുകൾ വ്യാപകമായി...

തമിഴ്‌നാട്ടിൽ DMKയും AIADMKയും കൈകോർത്തേക്കും എന്ന് അഭ്യൂഹം

ദ്രാവിഡ പാര്‍ട്ടികളായ ഡിഎംകെയോ എഐഎഡിഎംകെയോ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉയര്‍ത്തിയാല്‍ തമിഴക വെട്രി കഴകത്തിൻ്റെ 108 എംഎല്‍എമാരും രാജിവെക്കുമെന്ന്...

‘കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ച”; എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ച തുടരുന്നതിനിടെ എംഎല്‍എമാരുടെ പിന്തുണ രേഖപ്പെടുത്തിയ എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്. ‘ദി ന്യൂ ഇന്ത്യന്‍...

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...