...
Home News International ലെബനനില്‍ യേശു ക്രിസ്‌തുവിൻ്റെ പ്രതിമ തകര്‍ത്ത് ഇസ്രയേല്‍ സൈനികന്‍

ലെബനനില്‍ യേശു ക്രിസ്‌തുവിൻ്റെ പ്രതിമ തകര്‍ത്ത് ഇസ്രയേല്‍ സൈനികന്‍

ചിത്രം പുറത്ത് വന്നതോടെ ഇസ്രയേലിനെതിരെ ലോകവ്യാപകമായി പ്രതിഷേധം ഉയര്‍ന്നു

219

തെക്കന്‍ ലെബനനില്‍ യേശു ക്രിസ്‌തുവിൻ്റെ പ്രതിമ തകര്‍ത്ത് ഇസ്രയേല്‍ സൈനികന്‍. ഡെബേലിലെ ക്രൈസ്‌തവ ഭൂരിപക്ഷ മേഖലയിലുള്ള പ്രതിമയാണ് തകര്‍ക്കപ്പെട്ടത്. യേശു ക്രിസ്‌തു ഫാന്‍സ് ഫോഴ്‌സസ് സമ്മതിച്ചു.

യേശു ക്രിസ്‌തുവിൻ്റെ പ്രതിമ ഇസ്രയേല്‍ സൈനികന്‍ തകര്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയിലൂടെ ആണ് പുറത്തുവന്നത്. പലസ്‌തീനിയന്‍ റിപ്പോര്‍ട്ടറായ യുനിസ് തിരാവിയാണ് ചിത്രം പുറത്തുവിട്ടത്. ചിത്രം പുറത്ത് വന്നതോടെ ഇസ്രയേലിനെതിരെ ലോകവ്യാപകമായി പ്രതിഷേധം ഉയര്‍ന്നു. ഇതോടെയാണ് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സസ് പ്രതികരിച്ചത്.

ആദ്യം ചിത്രത്തിൻ്റെ വസ്‌തുത പരിശോധിക്കട്ടെ എന്നാണ് ചിത്രം പുറത്തു വന്നപ്പോള്‍ ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സസിലെ കേണല്‍ നദാവ് ഷോഷാണി പ്രതികരിച്ചത്. പിന്നീട്, ചിത്രം ശരിക്കുള്ളത് തന്നെയാണെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സസ് സമ്മതിച്ചു.

സംഭവത്തില്‍ അന്വേഷണം നടത്തുകയാണ്. ഇസ്രയേല്‍ സൈന്യത്തിൻ്റെ ആദര്‍ശങ്ങളോട് ചേരുന്നതല്ല സൈനികൻ്റെ നടപടിയെന്നും ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സസ് എക്‌സില്‍ കുറിച്ചു.

Credit: A photo of an Israeli soldier smashing a statue of Jesus Christ with a sledgehammer in southern Lebanon has sparked widespread condemnation. Israeli officials confirmed the image is genuine and ‘promised to investigate’- Al Jazeera

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.