...
Home News International ഗാസ സിറ്റിയില്‍ ഇസ്രയേലിന്റെ ഏറ്റവും ക്രൂരമായ ആക്രമണം; മരണം 91

ഗാസ സിറ്റിയില്‍ ഇസ്രയേലിന്റെ ഏറ്റവും ക്രൂരമായ ആക്രമണം; മരണം 91

ബോംബാക്രമണത്തിനൊപ്പം സ്‌ഫോടനാത്മക റോബോട്ടുകള്‍ ഉപയോഗിച്ചും ഇസ്രയേല്‍ സൈന്യം ഒരേ സമയം വടക്ക്, തെക്ക്, കിഴക്ക് പ്രദേശങ്ങളില്‍ ആക്രമണം നടത്തി.

286

ഇസ്രായേൽ നടത്തിയ കരയാക്രമണത്തില്‍ ഗാസ സിറ്റിയില്‍ നിന്ന് പലായനം ചെയ്തത് ആയിരക്കണക്കിനാളുകള്‍. കഴിഞ രണ്ട് വര്‍ഷത്തെ യുദ്ധത്തിനിടയില്‍ ഗാസ സിറ്റിയില്‍ ഇസ്രയേല്‍ നടത്തിയ ഏറ്റവും ക്രൂരമായ ആക്രമണമാണ് കഴിഞ്ഞ ദിവസം നടന്നത്.

ഇനി ഒരിക്കലും തിരിച്ച് വരാനാകാത്ത രീതിയിലാണ് ഗാസ സിറ്റിയില്‍ നിന്ന് ആളുകള്‍ പലായനം ചെയ്യുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇസ്രയേല്‍ കരയാക്രമണത്തെക്കുറിച്ച് ‘ഗാസ കത്തുന്നു’വെന്നാണ് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാട്‌സ് പ്രതികരിച്ചത്. കഴുതപ്പുറത്തും വാഹനങ്ങളിലും തങ്ങളുടെ അവശ്യ സാധനങ്ങളുമായി പലായനം ചെയ്യുന്ന ഗാസക്കാരുടെ ചിത്രം അന്താരാഷ്ട്ര തലത്തില്‍ പ്രചരിക്കുന്നുണ്ട്.

ഗാസ സിറ്റി ഏറ്റെടുക്കുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ച ആദ്യ നാളുകളില്‍ ഗാസ സിറ്റിയില്‍ തന്നെ തങ്ങാന്‍ നിരവധിപ്പേര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസത്തെ ബോംബാക്രമണത്തിലൂടെ കൂടുതല്‍ പേരും തെക്ക് ഭാഗത്തേക്ക് പലായനം ചെയ്യുകയാണ്.

കഴിഞ്ഞ ദിവസത്തെ ആക്രമണത്തില്‍ മാത്രം ഗാസ സിറ്റിയില്‍ കൊല്ലപ്പെട്ടത് 91 പേരാണ്. ഗാസയിലുടനീളം 106 പേരാണ് കൊല്ലപ്പെട്ടത്. തീരദേശ റോഡ് വഴി രക്ഷപ്പെടാന്‍ ശ്രമിച്ച ഒരു കുടുംബത്തെ ബോംബാക്രമണത്തിലൂടെ ഇസ്രയേല്‍ സൈന്യം കൊലപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഗാസ സിറ്റിയിലെ കുറഞ്ഞത് 17ഓളം കെട്ടിടങ്ങളാണ് ഒറ്റ രാത്രി കൊണ്ട് തകര്‍ന്നത്.

ബോംബാക്രമണത്തിനൊപ്പം സ്‌ഫോടനാത്മക റോബോട്ടുകള്‍ ഉപയോഗിച്ചും ഇസ്രയേല്‍ സൈന്യം ഒരേ സമയം വടക്ക്, തെക്ക്, കിഴക്ക് പ്രദേശങ്ങളില്‍ ആക്രമണം നടത്തി. 20 ഭവന യൂണിറ്റുകള്‍ വീതം നശിപ്പിക്കാന്‍ സാധിക്കുന്ന 15 ഓളം മെഷീനുകള്‍ ഇസ്രയേല്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് യൂറോ മെഡ് മോണിറ്റര്‍ എന്ന സംഘടന ഈ മാസം ആരംഭത്തില്‍ പറഞ്ഞിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.