...
Home News Kerala ശബരിമലയിൽ ഉണ്ണികൃഷ്‌ണൻ പോറ്റി സമർപ്പിച്ച മണികൾ നൽകിയത് ബെംഗളൂരിലെ വ്യവസായിയെന്ന് വെളിപ്പെടുത്തൽ

ശബരിമലയിൽ ഉണ്ണികൃഷ്‌ണൻ പോറ്റി സമർപ്പിച്ച മണികൾ നൽകിയത് ബെംഗളൂരിലെ വ്യവസായിയെന്ന് വെളിപ്പെടുത്തൽ

ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വർണപ്പാളികൾ കൊണ്ടുപോകുമ്പോൾ ഉണ്ണികൃഷ്‌ണൻ പോറ്റിക്കൊപ്പം അജികുമാർ ഉണ്ടായിരുന്നു

98

ഉണ്ണികൃഷ്‌ണൻ പോറ്റി ശബരിമലയിൽ സമർപ്പിച്ച മണികൾ നൽകിയത് ബാംഗ്ലൂർ വ്യവസായിയായ അജികുമാർ. ശബരിമലയിലേക്ക് രണ്ട് മണികൾ നൽകിയെന്ന് അജികുമാറിൻ്റെ ഭാര്യ സുമംഗല പറഞ്ഞു.

ഉണ്ണികൃഷ്‌ണൻ പോറ്റി സ്‌പോൺസർഷിപ്പിനായി സമീപിക്കുക ആയിരുന്നുവെന്നും അദ്ദേഹം ആവശ്യപ്പെട്ട പ്രകാരമാണ് മണികൾ സംഭാവന നൽകിയത്. പേര് വെക്കണമെന്ന് അജികുമാർ ആവശ്യപ്പെട്ടിരുന്നില്ലെന്നും 2017-ലാണ് മണികൾ നൽകിയതെന്നും സുമംഗല പറഞ്ഞു. ഇപ്പോൾ ശബരിമലയിൽ ഉള്ള രണ്ട് മണികൾ അജികുമാർ നൽകിയതാണെന്നും ഇവർ കൂട്ടിച്ചേർത്തു.

ഉണ്ണികൃഷ്‌ണൻ പോറ്റിയുമായി അജികുമാർ പരിചയത്തിലാകുന്നത് മണിയുടെ സ്‌പോൺസർഷിപ്പുമായി ബന്ധപ്പെട്ടാണെന്നും ഇവർ പറഞ്ഞു. ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വർണപ്പാളികൾ കൊണ്ടുപോകുമ്പോൾ ഉണ്ണികൃഷ്‌ണൻ പോറ്റിക്കൊപ്പം അജികുമാർ ഉണ്ടായിരുന്നു. തൻ്റെ ബന്ധുവായ വാസുദേവനെ ഉണ്ണികൃഷ്‌ണൻ പോറ്റിക്ക് പരിചയപ്പെടുത്തിയത് അജികുമാറാണ്.

സ്വർണപ്പാളി കൊണ്ടുപോയി പൂജിച്ച സമയത്തെല്ലാം അജികുമാർ കൂടെ ഉണ്ടായിരുന്നു. എന്നാൽ സ്വർണപ്പാളിക്കോ വാതിലിനോ സംഭാവന നൽകിയതായി തനിക്കറിയില്ലെന്നും സുമംഗല വ്യക്തമാക്കി. 35 ലക്ഷം രൂപ സ്വർണപ്പാളി നിർമാണത്തിനായി അജികുമാർ ഉണ്ണികൃഷ്‌ണൻ പോറ്റിക്ക് നൽകിയിരുന്നതായി അദ്ദേഹത്തിൻ്റെ സഹോദരൻ അനിൽ കുമാർ പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യം തനിക്ക് അറിയില്ലെന്നാണ് ഭാര്യ സുമംഗല പറഞ്ഞത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.