...
Home News International ‘ഇനിയും തുടരും’; ഗാസ യുദ്ധം അവസാനിപ്പിക്കില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

‘ഇനിയും തുടരും’; ഗാസ യുദ്ധം അവസാനിപ്പിക്കില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

അറബ് ഇസ്ലാമിക് ഉച്ചകോടിയില്‍ ഇസ്രയേലിൻ്റെ വംശഹത്യക്ക് എതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്

217

ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന വംശഹത്യ ഇനിയും തുടരുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. യുദ്ധം പെട്ടെന്ന് അവസാനിപ്പിക്കില്ലെന്നും ഹമാസിനെ മുഴുവനായി ഉന്മൂലനം ചെയ്യുക എന്നതാണ് ലക്ഷ്യമെന്നും ബെഞ്ചമിന്‍ നെതന്യാഹി പറഞ്ഞു. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ ആണ് നെതന്യാഹു യുദ്ധം തുടരുമെന്ന് വ്യക്തമാക്കിയത്.

നാല് മണിക്കൂറോളം നീണ്ട കൂടിക്കാഴ്‌ചക്ക് ശേഷം ഖത്തറില്‍ നടത്തിയ ആക്രമണത്തിൻ്റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെക്കുന്നതായും നെതന്യാഹു വ്യക്തമാക്കി. അതേസമയം ഖത്തറിനെതിരായ ആക്രമണത്തില്‍ ഇസ്രയേലിനെ വിമര്‍ശിക്കുന്നത് ഇരട്ടതാപ്പാണെന്നുമാണ് നെതന്യാഹുവിൻ്റെ വാദം.

അറബ് ഇസ്ലാമിക് ഉച്ചകോടിയില്‍ ഇസ്രയേലിൻ്റെ വംശഹത്യക്ക് എതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. ഇസ്രയേല്‍ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചു കൊണ്ടാണ് യുദ്ധം നടത്തുന്നതെന്ന് വിമര്‍ശനമുയര്‍ന്നു.

ദോഹയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണം ഭീരുത്വരപരവും അന്തരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഖത്തര്‍ അമീര്‍ ഉച്ചകോടിയില്‍ വ്യക്തമാക്കി. അറബ് മേഖല ഇസ്രയേലിൻ്റെ അധീനതയില്‍ വരുമെന്ന് സ്വപ്‌നം കാണുകയാണ് നെതന്യാഹുവെന്നും ക്രൂരമായ വംശഹത്യയില്‍ ഇനി മൗനം പാലിക്കില്ലെന്നും അമീര്‍ വ്യക്തമാക്കി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.