ജമാഅത്ത് പരാമർശം: എ.കെ. ബാലൻ തെറ്റിദ്ധരിക്കപ്പെടുന്നു

വർഗീയ ശക്തികൾക്കെതിരെ ഉറച്ച നിലപാട് സ്വീകരിച്ച നേതാക്കളിൽ ഒരാളാണ് എ.കെ. ബാലൻ. മതനിരപേക്ഷതയും സാമൂഹിക നീതിയും സി.പി.ഐ.എം രാഷ്ട്രീയത്തിന്റെ അടിസ്ഥാന മൂല്യങ്ങളാണെന്നും, ആ നിലപാട് വ്യക്തമായി ഉയർത്തിപ്പിടിച്ചിട്ടുള്ള നേതാവാണ് ബാലനെന്നും സിപിഎം പറഞ്ഞുകഴിഞ്ഞു .

| വേദനായകി

സി.പി.ഐ.എം നേതാവും മുൻ മന്ത്രിയുമായ എ.കെ. ബാലൻ നടത്തിയ ജമാഅത്തുമായി ബന്ധപ്പെട്ട പരാമർശങ്ങൾ വിവാദമായി മാറിയിരിക്കുകയാണ്. എന്നാൽ ഈ വിഷയത്തിൽ ബാലന്റെ നിലപാട് തെറ്റിദ്ധരിക്കപ്പെടുകയാണെന്നും, വർഗീയതയ്ക്കെതിരായ അദ്ദേഹത്തിന്റെ ദീർഘകാല രാഷ്ട്രീയ നിലപാടുകളെ മറികടന്നുള്ള വ്യാഖ്യാനങ്ങളാണ് ഇപ്പോൾ പ്രതിപക്ഷത്തുനിന്നും നടക്കുന്നതെന്നും പറയേണ്ടിവരും .

യുഡിഎഫ് അധികാരത്തിലെത്തിയാൽ ജമാ അത്തെ ഇസ്ലാമിയാകും ആഭ്യന്തരം ഭരിക്കുകയെന്നായിരുന്നു എ കെ ബാലൻ പറഞ്ഞത്. ഈ പ്രസ്താവനയെ കേരളാ രാഷ്ട്രീയം അറിയുന്ന ആരും ഒരു പരിഹാസമായിമാത്രമേ കാണുകയുള്ളൂ എന്നതാണ് വാസ്തവം. വർഗീയ ശക്തികൾക്കെതിരെ ഉറച്ച നിലപാട് സ്വീകരിച്ച നേതാക്കളിൽ ഒരാളാണ് എ.കെ. ബാലൻ. മതനിരപേക്ഷതയും സാമൂഹിക നീതിയും സി.പി.ഐ.എം രാഷ്ട്രീയത്തിന്റെ അടിസ്ഥാന മൂല്യങ്ങളാണെന്നും, ആ നിലപാട് വ്യക്തമായി ഉയർത്തിപ്പിടിച്ചിട്ടുള്ള നേതാവാണ് ബാലനെന്നും സിപിഎം പറഞ്ഞുകഴിഞ്ഞു .

ജമാഅത്ത് എന്ന സംഘടനയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമർശം ഒരു പ്രത്യേക സാഹചര്യത്തിന്റെ പശ്ചാത്തലത്തിലായിരുന്നുവെന്നും, അതിനെ പൊതുവായ ഒരു രാഷ്ട്രീയ നിലപാടായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും അവർ പറയുന്നു.എന്നാൽ പരാമർശം വിവാദമായതോടെ ചില വിഭാഗങ്ങൾ അത് വർഗീയതയ്ക്ക് അനുകൂലമായ രീതിയിൽ അവതരിപ്പിക്കാൻ ശ്രമിച്ചുവെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. എന്നാൽ സി.പി.ഐ.എം അല്ലെങ്കിൽ എൽഡിഎഫ് എന്ന നിലയിൽ അത്തരമൊരു നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് സിപിഎം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

ബാലൻ പറഞ്ഞത് വ്യക്തിഗത കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലായിരിക്കാമെങ്കിലും, അത് പാർട്ടിയുടെ ഔദ്യോഗിക നിലപാടായി കണക്കാക്കാനാവില്ലെന്നും നേതൃത്വം വ്യക്തമാക്കുന്നു.
രാഷ്ട്രീയ വിഷയങ്ങളെ വളച്ചൊടിച്ച് വിവാദമാക്കുന്ന പ്രവണതയാണ് ഇപ്പോൾ ശക്തമാകുന്നതെന്നും, യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാൻ ഇത്തരം വിവാദങ്ങൾ ഉപയോഗിക്കപ്പെടുന്നുവെന്നും വിമർശനം ഉയരുന്നുണ്ട്. ജമാഅത്ത് പരാമർശവും അത്തരത്തിലുള്ള ഒരു ശ്രമത്തിന്റെ ഭാഗമാണോയെന്ന ചോദ്യവും ഉയരുന്നു.

അതിനാൽ, എ.കെ. ബാലന്റെ പരാമർശങ്ങളെ വിലയിരുത്തുമ്പോൾ അദ്ദേഹത്തിന്റെ രാഷ്ട്രീയ പശ്ചാത്തലവും വർഗീയതയ്ക്കെതിരായ സ്ഥിരതയുള്ള നിലപാടുകളും കൂടി പരിഗണിക്കേണ്ടതുണ്ടെന്ന് വ്യക്തമാണ്. ഒറ്റവാചകങ്ങൾ അടർത്തി വിവാദമാക്കുന്നതിന് പകരം, വിഷയത്തെ സമഗ്രമായി കാണുകയാണ് പ്രധാനം.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

കമൽഹാസനൊപ്പം അഭിനയിക്കാൻ ആദ്യം വിസമ്മതിച്ചു; പിന്നീട് ‘വിരുമാണ്ടി’യിൽ ശ്രദ്ധേയ വേഷം: കാരണം വെളിപ്പെടുത്തി നെപ്പോളിയൻ

തമിഴ് സിനിമയിൽ നായകനായും വില്ലനായും വൈവിധ്യമാർന്ന വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് നെപ്പോളിയൻ. എന്നാൽ ഒരിക്കൽ ഉലകനായകൻ കമൽഹാസനൊപ്പം അഭിനയിക്കാനുള്ള അവസരം അദ്ദേഹം നിരസിച്ചിരുന്നു. പിന്നീട്...

Keep exploring...

‘സിഎംആർഎൽ- എക്സാലോജിക് കേസ്’: വിജിലൻസ് അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസമായി സുപ്രീം കോടതി ഉത്തരവ്. കേസുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത കോടതി, അപ്പീൽ പരിഗണിക്കാതെ തള്ളിയ...

സൗദിയുടെ സുരക്ഷക്കും സമ്പദ്‌ വ്യവസ്ഥക്കും ഹൂത്തി ഭീഷണി; വിഷൻ 2030 പദ്ധതികൾക്ക് വെല്ലുവിളിയെന്ന് റിപ്പോർട്ട്

റിയാദ്: സൗദി അറേബ്യയ്ക്കെതിരായ ഹൂത്തി വിമതരുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ രാജ്യത്തിന്റെ ദേശീയ സുരക്ഷയ്ക്കും സാമ്പത്തിക സ്ഥിരതയ്ക്കും അന്താരാഷ്ട്ര പ്രതിച്ഛായയ്ക്കും വലിയ വെല്ലുവിളിയാകുന്നതായി റിപ്പോർട്ടുകൾ. എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, തന്ത്രപ്രധാന സൈനിക...

Related Articles

അമേരിക്കയിൽ വ്യാജ അഭിപ്രായ സർവേകൾക്ക് വിശ്വാസ്യത നൽകി പ്രമുഖ മാധ്യമങ്ങൾ; തട്ടിപ്പ് പുറത്തുവന്നതോടെ ലേഖനങ്ങൾ പിൻവലിച്ചു

അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡെമോക്രാറ്റിക് പാർട്ടിക്ക് മുന്നേറ്റമുണ്ടെന്ന തരത്തിൽ വ്യാജ അഭിപ്രായ സർവേകൾ പ്രചരിപ്പിച്ച സ്ഥാപനം പ്രമുഖ...

സൈബീരിയയിൽ 4 ലക്ഷം വർഷം പഴക്കമുള്ള ‘യാക് എക്സ്’ അവശിഷ്ടങ്ങൾ ; ഡിഎൻഎ പഠനത്തിൽ നിർണായക കണ്ടെത്തൽ

റഷ്യയിലെ സൈബീരിയയിലുള്ള ഡെനിസോവ ഗുഹയിൽ നിന്ന് നാല് ലക്ഷം വർഷം പഴക്കമുള്ള യാക്കിനോട് സാമ്യമുള്ള പുരാതന സസ്തനിയുടെ അവശിഷ്ടങ്ങൾ...

ഫ്രാൻസ്, ഇറ്റലി, ബെൽജിയം എന്നിവിടങ്ങളിൽ പ്രതിഷേധം; ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം

ഫ്രാൻസ്, ഇറ്റലി, ബെൽജിയം എന്നിവിടങ്ങളിൽ പ്രതിഷേധങ്ങൾ നടക്കുന്ന പ്രദേശങ്ങൾ ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ഇന്ത്യൻ പൗരന്മാർക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ...

യൂറോപ്പിലേക്കുള്ള ആയുധ കയറ്റുമതിയിൽ ഇന്ത്യ മൂന്നാമത്; പ്രതിരോധ കയറ്റുമതി റെക്കോർഡ് നിലയിൽ

‘റീആം യൂറോപ്പ്’ പദ്ധതിക്ക് കീഴിൽ പ്രതിരോധ സാമഗ്രികളുടെ ആവശ്യം വർധിച്ചതും ഇന്ത്യയുടെ ആഭ്യന്തര പ്രതിരോധ ഉൽപാദന മേഖല വളർന്നതും...

എഐയുടെ വരവ് തൊഴിൽ മേഖലയിലും പ്രതിഫലിക്കുന്നു; 5 ശതമാനം ജീവനക്കാരെ പിരിച്ചുവിടാൻ അമേരിക്കൻ എക്സ്പ്രസ്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യയുടെ ഉപയോഗം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ആഗോളതലത്തിൽ അഞ്ച് ശതമാനം ജീവനക്കാരെ ഒഴിവാക്കാൻ പ്രമുഖ ക്രെഡിറ്റ്...

എന്റബേ വിമാന റാഞ്ചൽ: ചരിത്രത്തിൽ ഇടംനേടിയ സാഹസിക രക്ഷാദൗത്യത്തിന്റെ കഥ

1976 ജൂൺ 27-ന് ഇസ്രായേലിലെ തെൽ അവീവിൽ നിന്ന് പാരിസിലേക്ക് പുറപ്പെട്ട എയർ ഫ്രാൻസ് ഫ്ലൈറ്റ് 139 ഗ്രീസിലെ...

ഫ്രാൻസിൽ ‘ഷാമോണ്ട വൈറസ്’; ആദ്യ മനുഷ്യ മരണം; സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന

പാരീസ്: മൃഗങ്ങളിൽ മാത്രം കണ്ടെത്തിയിരുന്ന ഷാമോണ്ട വൈറസ് മനുഷ്യരിൽ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന (WHO). ഫ്രാൻസിലാണ് വൈറസ് ബാധിച്ച...

ഇസ്രായേൽ സ്വാതന്ത്ര്യ ദിനത്തിൽ ‘ദീപം തെളിയിക്കാൻ മോദിക്ക് ക്ഷണം’; ധീരനായ ഇന്ത്യൻ പൈലറ്റിനും ആദരം

ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തിന് കൂടുതൽ കരുത്തുപകരുന്ന നീക്കവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേലിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ...