...
Home News National ‘ജന്തർമന്തർ പെല്ലറ്റ് ആക്രമണം’; കാഴ്‌ച നഷ്ടപ്പെട്ട വിദ്യാർത്ഥിക്കൊപ്പം പൊലീസ് സ്റ്റേഷനില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും

‘ജന്തർമന്തർ പെല്ലറ്റ് ആക്രമണം’; കാഴ്‌ച നഷ്ടപ്പെട്ട വിദ്യാർത്ഥിക്കൊപ്പം പൊലീസ് സ്റ്റേഷനില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും

3

ജന്തര്‍മന്തറിലെ പ്രതിഷേധത്തിനിടെ പെല്ലറ്റ് ആക്രമണത്തില്‍ പരുക്കേറ്റ് കാഴ്‌ച നഷ്ടപ്പെട്ട വിദ്യാര്‍ഥിയുമായി രാഹുല്‍ ഗാന്ധി പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്‌റ്റേഷനിലെത്തി. പെല്ലറ്റ് ഗൺ പ്രയോഗിച്ച പൊലീസിനെതിരേ പരാതി നൽകാനും കേസെടുപ്പിക്കാനുമായിരുന്നു ഈ നീക്കം. എന്നാൽ പൊലീസ് കേസെടുക്കാൻ തയ്യാറാകാതിരുന്നതോടെ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സ്റ്റേഷന് മുന്നിൽ പ്രതിഷേധം ആരംഭിച്ചു.

സ്റ്റേഷനിലെ തർക്കവും പ്രതിഷേധവും

നേരത്തെ മന്ദിർ മാർഗ് പൊലീസ് സ്‌റ്റേഷനിലേക്ക് പോയെങ്കിലും അവിടെയും പൊലീസ് കേസെടുക്കാൻ കൂട്ടാക്കിയിരുന്നില്ല. തുടർന്നാണ് സാഹില്‍ ലോച്ചവ് എന്ന വിദ്യാര്‍ഥിയെയും കൂട്ടി പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്‌റ്റേഷനിലെത്തി ഡിസിപിയുമായി രാഹുൽ ചർച്ച നടത്തിയത്. എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നില്ലെങ്കിൽ പൊലീസ് സ്റ്റേഷനിൽ തന്നെ തുടരുമെന്ന് രാഹുൽ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു.

പെല്ലറ്റ് ഗൺ പ്രയോഗത്തെ തുടർന്ന് പരിക്കേറ്റ സാഹില്‍, റാം മനോഹർ ലോഹ്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നു. സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് അമിത ബലപ്രയോഗവും പെല്ലറ്റ് തോക്കുകളും ഉപയോഗിച്ചതിനെതിരെ കോൺഗ്രസ് ശക്തമായ പ്രതിഷേധമാണ് ഉയർത്തുന്നത്. സംഭവത്തിൽ പാർലമെന്റിന അകത്തും പുറത്തും കോൺഗ്രസ് വിഷയം ശക്തമായി ഉന്നയിക്കുന്നുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.