...
Home News Kerala മാധ്യമപ്രവർത്തക പിഎസ് രശ്മി അന്തരിച്ചു

മാധ്യമപ്രവർത്തക പിഎസ് രശ്മി അന്തരിച്ചു

രക്തസമ്മർദം കുറഞ്ഞതിനെ തുടർന്ന് വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

709

മാധ്യമപ്രവർത്തകയായ പിഎസ് രശ്മി അന്തരിച്ചു. ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫാണ്. രക്തസമ്മർദം കുറഞ്ഞതിനെ തുടർന്ന് വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം നിലവില്‍ ഈരാറ്റുപേട്ട ആശുപത്രിയിലാണ്. ഈരാറ്റുപേട്ട ആശുപത്രിയിൽ നിന്ന് പോസ്റ്റുമോർട്ടത്തിന് പാലാ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകും. ടൈംസ് ഓഫ് ഇന്ത്യ ഫോട്ടോഗ്രാഫർ ദീപ പ്രസാദ് ഭർത്താവാണ്. സംസ്കാരം ഉച്ചയ്ക്ക് മൂന്ന് മണിക്ക് ഈരാറ്റുപേട്ടയിലെ വീട്ടുവളപ്പിൽ നടക്കും .

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.