‘ലോകത്തിലെ ഏറ്റവും ദയവുള്ള ന്യായാധിപൻ’ എന്നറിയപ്പെട്ട ജസ്റ്റിസ് ഫ്രാങ്ക് കാപ്രിയോ അന്തരിച്ചു

1936ൽ ഇറ്റാലിയന്‍ അമേരിക്കന്‍ കുടുംബത്തിലാണ് ഫ്രാങ്ക് കാപ്രിയോ ജനിച്ചത്

- Advertisement -
- Advertisement -

‘കോട്ട് ഇൻ പ്രൊവിഡൻസ്’ എന്ന റിയാലിറ്റി കോർട്ട് ഷോയിലൂടെ അന്താരാഷ്ട്ര പ്രശസ്‌തിയിലേക്ക് ഉയർന്ന ‘ലോകത്തിലെ ഏറ്റവും ദയവുള്ള ജഡ്‌ജി’ എന്നറിയപ്പെട്ട ഫ്രാങ്ക് കാപ്രിയോ അന്തരിച്ചു. 88 വയസായിരുന്നു. പാൻക്രിയാറ്റിക് ക്യാൻസറുമായുള്ള ദീർഘ നാളത്തെ പോരാട്ടത്തിന് ഒടുവിലാണ് അദ്ദേഹം വിടപറഞ്ഞത്. കോടതിക്ക് അകത്തും പുറത്തും മനുഷ്യ സ്നേഹം നിറഞ്ഞ സമീപനം സ്വീകരിച്ചും ആളുകൾക്ക് സാന്ത്വനമേകിയും ലക്ഷങ്ങളുടെ മനം കവർന്ന അദ്ദേഹം സോഷ്യൽ മീഡിയയിൽ അടക്കം സജീവമായിരുന്നു.

മരിക്കുന്നതിന് 24 മണിക്കൂർ മുമ്പ് ‘ഞാൻ വീണ്ടും ആശുപതിയിൽ ആയെന്നും, കഴിഞ്ഞ തവണ ചെയ്‌ത പോലെ നിങ്ങളുടെ പ്രാർഥനയിൽ എന്നെ ഉൾപ്പെടുത്തണമെന്ന് വീണ്ടും ഞാൻ ആവശ്യപ്പെടുകയാണ്’ എന്നും പറയുന്ന ഒരു വീഡിയോ സന്ദേശം അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌തിരുന്നു.

1936ൽ ഇറ്റാലിയന്‍ അമേരിക്കന്‍ കുടുംബത്തിലാണ് ഫ്രാങ്ക് കാപ്രിയോ ജനിച്ചത്. റോഡ് ഐലൻഡിലെ പ്രൊവിഡൻസ് മുനിസിപ്പൽ കോടതിയിലെ ചീഫ് ജഡ്‌ജിയായും റോഡ് ഐലൻഡ് ബോർഡ് ഓഫ് ഗവർണേഴ്‌സ് ഫോർ ഹയർ എജ്യൂക്കേഷൻ്റെ ചെയർമാനായും സേവനമനുഷ്ഠിച്ചു. ‘കോട്ട് ഇൻ പ്രൊവിഡൻസ്’ എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെയാണ് അദ്ദേഹം ആഗോള പ്രസിദ്ധി നേടുന്നത്.

കോടതിയിൽ എത്തുന്നവരോടുള്ള അനുകമ്പയും സഹാനുഭൂതിയും നിറഞ്ഞ സംസാരവും, ആളുകൾക്ക് അറിയാനുള്ളത് വിശദമായി കേൾക്കാനുള്ള മനസും അദ്ദേഹം കാണിച്ചിരുന്നു. നർമം നിറഞ്ഞ സംഭാഷത്തിലൂടെ എല്ലാവരെയും കയ്യിലെടുത്ത ഫ്രാങ്ക് ‘അമേരിക്കയുടെ പ്രിയപ്പെട്ട ജഡ്‌ജി’ എന്നാണ് അറിയപ്പെട്ടിരുന്നത്.

ആളുകളുടെ ജീവിത സാഹചര്യങ്ങളെ കൂടി പരിഗണിച്ചാണ് പല കേസുകൾക്കും അദ്ദേഹം വിധി പറഞ്ഞിരുന്നത്. മാതാപിതാക്കളുടെ കാര്യത്തിൽ വിധി പറയാൻ കുട്ടികളെ ബെഞ്ചിലേക്ക് വിളിക്കുന്ന വീഡിയോകൾ പലപ്പോ‍ഴും വൈറലായിട്ടുണ്ട്.

‘കോട്ട് ഇൻ പ്രൊവിഡൻസിന്’ നിരവധി ഡേടൈം എമ്മി നോമിനേഷനുകളും ലഭിച്ചിട്ടുണ്ട്. 40 വർഷത്തോളം നീണ്ട ന്യായാധിപ ജീവിതം നയിച്ച കാപ്രിയോക്ക് ലോകത്തിന്‍റെ വിവിധ കോണുകളിൽ നിന്നും സ്‌മരണാജ്ഞലികൾ ഒ‍ഴുകിയെത്തുകയാണ്

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന തരത്തിലാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾ ഉയരുന്നത്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനകീയ സമ്മർദ്ദത്തിന് പിന്നാലെ വി.എസ്. അച്യുതാനന്ദനെ സി.പി.എം മലമ്പുഴയിൽ സ്ഥാനാർത്ഥിയാക്കിയ സംഭവമാണ് രാഷ്ട്രീയ നിരീക്ഷകർ വീണ്ടും ഓർമ്മിപ്പിക്കുന്നത്. ജനവികാരത്തിന് മുന്നിൽ...

Keep exploring...

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന...

More News

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന...

ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് മഹുവ മൊയ്ത്ര

തൃണമുല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് പരാതി. ഡിജിസിഎക്കും വ്യോമയാന മന്ത്രാലയത്തിനും ഇന്‍ഡിഗോക്കും...

എന്തുകൊണ്ടാണ് വിജയ്‌യുടെ പാർട്ടിയെ പിന്തുണയ്ക്കുന്നതെന്ന് കോൺഗ്രസ് പറയുന്നു

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ)യ്ക്ക് കോൺഗ്രസ് നൽകിയ പിന്തുണ...

സിനിമയിൽ നിന്ന് അധികാരത്തിലേക്ക്; ദക്ഷിണേന്ത്യൻ നായകന്മാരുടെ രാഷ്ട്രീയ യാത്ര അറിയാം

ദക്ഷിണേന്ത്യൻ രാഷ്ട്രീയവും സിനിമാ ലോകവും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചയാകുന്നു. സിനിമാ താരങ്ങൾ ജനപിന്തുണയെ രാഷ്ട്രീയ ശക്തിയാക്കി മാറ്റുന്ന...

അമേരിക്കക്ക് ഇറാന്‍ യുദ്ധം കനത്ത നാശനഷ്‌ടം ഉണ്ടാക്കിയതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്

ഇറാനെതിരെ ഇസ്രായേലുമായി ചേര്‍ന്ന് നടത്തിയ യുദ്ധത്തില്‍ അമേരിക്കക്ക് കനത്ത നാശനഷ്‌ടമുണ്ടായെന്ന് വാഷിങ്ടണ്‍ പോസ്റ്റിൻ്റെ റിപ്പോര്‍ട്ട്. ഇറാന്‍ പുറത്തുവിട്ട സാറ്റലൈറ്റ്...

‘കേരളത്തിൽ മുഖ്യമന്ത്രി ആരാകും?’ കെസിക്ക് 46 എംഎൽഎമാരുടെ പിന്തുണ

നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി പ്രമേയം. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അവതരിപ്പിച്ച...

മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു; പശ്ചിമ ബംഗാളില്‍ നിയമസഭ പിരിച്ച് വിട്ട് ഗവര്‍ണര്‍

ഗവര്‍ണര്‍ നിയമസഭ പിരിച്ച് വിട്ടതോടെ പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന്...