...
Home News Kerala കള്ളാടി മണ്ണിടിച്ചിൽ; ‘നിയമ- സാങ്കേതിക തലത്തിൽ അന്വേഷണം ഉണ്ടാകും: മുഖ്യമന്ത്രി

കള്ളാടി മണ്ണിടിച്ചിൽ; ‘നിയമ- സാങ്കേതിക തലത്തിൽ അന്വേഷണം ഉണ്ടാകും: മുഖ്യമന്ത്രി

വയനാട് ദുർബലമായ ഘടനയുള്ള മണ്ണാണ്. നിർമാണ പ്രവർത്തനങ്ങൾക്ക് ഇത് വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി

3

വയനാട് കള്ളാടിയിലെ മണ്ണിടിച്ചിൽ സംബന്ധിച്ച് നിയമ- സാങ്കേതിക തലത്തിൽ അന്വേഷണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. അന്വേഷണസമിതിയെ വ്യാഴാഴ്‌ച തീരുമാനിക്കും. കേന്ദ്ര സുരക്ഷാ നിർദേശം പാലിച്ചോ എന്ന് പരിശോധിച്ചതിന് ശേഷം മാത്രമെ തുടർപ്രവർത്തനം അനുവദിക്കൂ. കള്ളാടിയിൽ നിന്ന് കൂടുതൽ പേരെ മാറ്റി പാർപ്പിക്കുമെന്നും മുഖ്യമന്ത്രി.

തിച്ചിൽ തുടരും. കനത്ത മഴ രക്ഷാ പ്രവർത്തനത്തിന് തടസമാകുന്നുണ്ട്. വയനാടിനെ മുഴുവൻ ബാധിച്ച പ്രശ്‌നമല്ല. ടൗൺ ഷിപ്പ് ഭാഗത്തെ മണ്ണ് മാറ്റാൻ കൂടി നിർദേശം നൽകിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൃത്യമായ പഠനം നടത്താതെ ടണൽ നിർമാണം ആരംഭിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നതാണ്. സംസ്ഥാനത്ത് മണ്ണിൻ്റെ ഘടനയിൽ വ്യത്യാസമുണ്ട്. ഇക്കാര്യം പറഞ്ഞപ്പോൾ മണ്ണ് പരിശോധന വിദഗ്‌ദൻ എന്ന് പറഞ്ഞ് ആക്ഷേപിച്ചിരുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞു. വയനാട് ദുർബലമായ ഘടനയുള്ള മണ്ണാണ്. നിർമാണ പ്രവർത്തനങ്ങൾക്ക് ഇത് വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഹൈവേ നിർമാണത്തിലും അപാകത സംഭവിച്ചിട്ടുണ്ട്. ഏത് നിർമാണ പ്രവർത്തനത്തിനും മുമ്പും മണ്ണ് പരിശോധന നടത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അപകട സാധ്യതയുള്ള പ്രദേശങ്ങൾ പഠനത്തിന് വിധേയമാക്കണം. പ്രതിപക്ഷ നേതാവായിരിക്കെ ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നത്. അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റി പാർപ്പിക്കാനുള്ള നടപടിയിലേക്ക് സർക്കാർ കടക്കും. അപകടത്തിലേക്ക് ആളുകളെ ഇട്ടുകൊടുക്കാൻ സർക്കാർ തയാറല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കള്ളാടി ദുരന്തത്തിൽ പൊലീസ് അന്വേഷണം ഉണ്ടാകും. എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മനുഷ്യജീവൻ്റെയും നാടിൻ്റെയും സംരക്ഷണമാണ് ഒന്നാമത്ത പരിഗണന. അതിന് ദോഷം വരരുതെന്ന് അദേഹം പറഞ്ഞു. കള്ളാടിയിൽ വിദഗ്‌ദരെ ഉപയോഗിച്ച് പരിശോധിക്കും. അതുവരെ തുരങ്കപാത നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.