Warning: Cannot modify header information - headers already sent in /home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php on line 90
കാസർകോട് ബിഎൽഒ പുഴയിൽ ജീവനൊടുക്കി; പോലീസ് അന്വേഷണം തുടങ്ങി | Nalamidam
30 October 2026
Home News Kerala കാസർകോട് ബിഎൽഒ പുഴയിൽ ജീവനൊടുക്കി; പോലീസ് അന്വേഷണം തുടങ്ങി

കാസർകോട് ബിഎൽഒ പുഴയിൽ ജീവനൊടുക്കി; പോലീസ് അന്വേഷണം തുടങ്ങി

ബൈക്ക് പാലത്തിൽ നിർത്തിവെച്ച ശേഷം ഇദ്ദേഹം പുഴയിൽ ചാടുകയായിരുന്നു

225

കാസർകോട് മൊഗ്രാലിൽ ബിഎൽഒ പുഴയിൽ ചാടി ജീവനൊടുക്കി. മൊഗ്രാൽ പുത്തൂർ കടവത്ത് സ്വദേശി സവാദ് ആണ് മരിച്ചത്. ചെർക്കള സ്‌കൂളിലെ അധ്യാപകൻ കൂടിയായ ഇദ്ദേഹം ശനിയാഴ്‌ച രാവിലെ ഏഴരയോടെയാണ് പുഴയിൽ ചാടിയത്. ഇദ്ദേഹത്തിൻ്റെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി. വ്യക്തിപരമായ പ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് കുറിപ്പിൽ വ്യക്തമാക്കുന്നു.

ജോലി സമ്മർദത്തെ കുറിച്ച് ആത്മഹത്യ കുറിപ്പിൽ പരാമർശമില്ല. രാവിലെ സവാദ് സഞ്ചരിച്ചിരുന്ന ബൈക്ക് മൊഗ്രാൽ പാലത്തിന് സമീപം കണ്ടെത്തിയിരുന്നു. ബൈക്ക് പാലത്തിൽ നിർത്തിവെച്ച ശേഷം ഇദ്ദേഹം പുഴയിൽ ചാടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് തിരച്ചിൽ നടത്തി. സവാദിനെ കണ്ടെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവത്തിൽ പോലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണ്.