...
Home News Kerala കാസർകോട് ഹരിത ചട്ട ബോധവത്കരണ പരിപാടി തടഞ്ഞു; അമ്പത് പേർക്കെതിരെ കേസ്

കാസർകോട് ഹരിത ചട്ട ബോധവത്കരണ പരിപാടി തടഞ്ഞു; അമ്പത് പേർക്കെതിരെ കേസ്

മുമ്പ് കേസുകളിൽ പ്രതികളായവരാണ് പ്രശ്‌നമുണ്ടാക്കിയതെന്ന് പൊലീസ്

170

തിരഞ്ഞെടുപ്പ് ഹരിത ചട്ട ബോധവത്കരണ പരിപാടി തടഞ്ഞ സംഭവത്തിൽ കണ്ടാലറിയുന്ന അമ്പത് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്.

പ്രതികൾ സമൂഹത്തിൽ ലഹള ഉണ്ടാക്കാൻ ബോധപൂർവം ശ്രമിച്ചെന്ന് എഫ്.ഐ.ആറിൽ പറയുന്നു. ജുമാ നിസ്‌കാര സമയത്ത് പരിപാടി നടത്താൻ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു അതിക്രമം. മുമ്പ് കേസുകളിൽ പ്രതികളായവരാണ് പ്രശ്‌നമുണ്ടാക്കിയതെന്ന് പൊലീസ്.

ശുചിത്വ മിഷൻ്റെ തെരഞ്ഞെടുപ്പ് ഹരിത ചട്ടം നടപ്പിലാക്കാനുള്ള ബോധവൽക്കരണ പരിപാടിയാണ് തടഞ്ഞത്. ഉളിയത്തടുക്ക ടൗണിൽ വച്ചാണ് കുടുംബശ്രീ പ്രവർത്തകർ അവതരിപ്പിച്ച ഫ്ലാഷ് മോബ് ഒരു സംഘം ആളുകൾ തടഞ്ഞത്. ജുമ സമയത്ത് പരിപാടി നടത്താൻ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു വനിതകൾ ഉൾപ്പെടെയുള്ള സംഘത്തിന് നേരെ പ്രശ്‌നം ഉണ്ടാക്കിയത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.