...
Home News Kerala കിച്ചൻ ഹെൽപ്പറെ പുറത്താക്കി കാസർകോട് കേരള- കേന്ദ്ര സർവകലാശാല, ജാതി വിവേചനമെന്ന് ആരോപണം

കിച്ചൻ ഹെൽപ്പറെ പുറത്താക്കി കാസർകോട് കേരള- കേന്ദ്ര സർവകലാശാല, ജാതി വിവേചനമെന്ന് ആരോപണം

വൈസ് ചാൻസിലർക്ക് ഭക്ഷണം പാകം ചെയ്യുന്നവരിൽ ദളിത് വിഭാഗക്കാർ വേണ്ടെന്ന നിലപാടാണ് നടപടിക്ക് പിന്നിലെന്നും ആക്ഷേപമുണ്ട്

258

കാസർകോട് കേരള -കേന്ദ്ര സർവകലാ ശാലയിൽ ജാതി വിവേചനമെന്ന് പരാതി. സാമ്പാറിന് രുചിയില്ലെന്ന് ചൂണ്ടിക്കാട്ടി സർവകലാ ശാലയിലെ കിച്ചൻ ഹെൽപ്പറെ പുറത്താക്കി. ഭക്ഷണമുണ്ടാക്കിയ മറ്റു ജീവനക്കാർക്ക് എതിരെ നടപടിയെടുക്കാതെ ദളിത് വിഭാഗക്കാരനായ കിച്ചൻ ഹെൽപ്പർക്കെതിരെ മാത്രം വൈസ്. ചാൻസിലർ പ്രൊഫ. സിദ്ധു.പി അൽഗൂർ നടപടിയെടുത്തത് എന്നാണ് ആരോപണം.

ദളിത് വിഭാഗക്കാരോട് വൈസ് ചാൻസിലർ മോശമായി പെരുമാറുന്നുണ്ടെന്ന് കിച്ചൻ ഹെൽപ്പർ രൂപേഷ് മാധ്യമങ്ങളോട് പറഞ്ഞു. വൈസ് ചാൻസിലർക്ക് ഭക്ഷണം പാകം ചെയ്യുന്നവരിൽ ദളിത് വിഭാഗക്കാർ വേണ്ടെന്ന നിലപാടാണ് നടപടിക്ക് പിന്നിലെന്നും ആക്ഷേപമുണ്ട്, 24 ന്യൂസ് റിപ്പോർട്ട് ചെയ്‌തു.

എന്നാൽ ഭക്ഷണം മോശമായതിനാൽ മാറ്റി നിർത്തിയതാണെന്ന് രജിസ്ട്രാർ ഡോ. ആർ. ജയപ്രകാശ് വ്യക്തമാക്കി. താത്ക്കാലിക ജീവനക്കാരനെ പുറത്താക്കുമ്പോൾ നോട്ടീസ് നൽകണമെന്ന മാനദണ്ഡം പോലും പാലിക്കാതെയാണ് വൈസ് ചാൻസിലറുടെ നടപടി. സംഭവത്തിൽ താലൂക്ക് ലീഗൽ സർവീസ് അതോറിറ്റിക്ക് കിച്ചൻ ഹെൽപ്പർ രൂപേഷ് പരാതി നൽകിയാതായി റിപ്പോർട്ട് ചെയ്‌തു. -Credit: 24NewsMalayalam

വാർത്തകൾക്ക് വാട്‌സ്ആപ് ഗ്രൂപ്പിൽ ചേരാം:

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.