കാസർകോട് ആൾക്കൂട്ട ആക്രമണം; യുവാവിനെ കെട്ടിയിട്ട് മർദിച്ചതായി പരാതി

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദിക്കുകയായിരുന്നു എന്നാണ് പരാതി

കാസർ​കോട്, ബോവിക്കാനത്ത് ആൾക്കൂട്ട ആക്രമണം. ബാലനടുക്കം സ്വദേശി മുഹമ്മദ് റഫീഖാണ് മർദനത്തിന് ഇരയായത്. മുളിയാറിലെ യുഡിഎഫ് നേതാക്കളുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദിക്കുകയായിരുന്നു എന്നാണ് പരാതി.

ഗുരുതരമായി പരുക്കേറ്റ് യുവാവ് പരിയാരത്തുള്ള കണ്ണൂർ ​ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മുഹമ്മദ് റഫീഖ് ഗൾഫിൽ ജോലി ചെയ്യുമ്പോൾ സുഹൃത്ത് അഫ്രീദിന് 8000 ദിർഹം വായ്‌പയായി നൽകിയിരുന്നു. ഈ പണം നിരന്തരം ആവശ്യപ്പെട്ടിട്ടും തിരികെ നൽകിയിരുന്നില്ല. പണം നൽകാനെന്ന പേരിൽ വിളിച്ചുവരുത്തി മർദിച്ചുവെന്നാണ് പരാതി. ആക്രമിച്ചവർ പൊലീസിനോട് തട്ടിക്കയറുകയും ചെയ്‌തുവെന്നും നാട്ടുകാർ പറയുന്നു.

ആദ്യഘട്ടത്തിൽ പൊലീസ് നടപടികൾ സ്വീകരിക്കാൻ തയ്യാറായില്ലെന്നും ആരോപണമുണ്ട്. പൊലാസ് ഇയാളെ കാസർകോടുള്ള ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പിന്നീട് പരുക്ക് ഗുരുതരമായത് കൊണ്ട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയുമായിരുന്നു എന്നാണ് പ്രാദേശിക മാധ്യമ റിപ്പോർട്ടുകൾ. -വാർത്തയിൽ ഉപയോഗിച്ചത് പ്രധിനിധാന ചിത്രം.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

വാട്‌സ് ആപ്പിന് കടുത്ത വെല്ലുവിളി; സുരക്ഷിത ആശയ വിനിമയവുമായി സോഹോയുടെ ‘അരട്ടൈ ബിസിനസ്’ വരുന്നു

ജനപ്രിയ മെസേജിങ് ആപ്പായ വാട്‌സ് ആപ്പിന് (WhatsApp Business) വൻ വെല്ലുവിളിയുമായി തദ്ദേശീയമായ പുതിയ സംരംഭം എത്തുന്നു. പ്രമുഖ ഇന്ത്യൻ ടെക് കമ്പനിയായ സോഹോയുടെ (Zoho)...

Keep exploring...

രാജ്യസഭയിൽ “ലുങ്കിവാല” പരാമർശത്തിൽ ബഹളം; വിശദീകരണവുമായി സുഷ്മിത ദേവ്

തിങ്കളാഴ്ച നടന്ന സഭാ നടപടികൾക്കിടയിൽ തന്നെ "ലുങ്കിവാല" എന്ന് ആവർത്തിച്ച് വിളിച്ചെന്ന സിപിഐഎം എംപി ജോൺ ബ്രിട്ടാസിൻ്റെ ആരോപണത്തിന് മറുപടിയുമായി തൃണമൂൽ കോൺഗ്രസ് എംപി സുഷ്മിത ദേവ് രംഗത്ത്. താൻ ഒരു സംസ്ഥാനത്തിൻ്റെയും...

ദ്രാവിഡിന്റെ പേരിലുള്ള തകർക്കാനാവാത്ത മൂന്ന് റെക്കോർഡുകൾ

ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ടെസ്റ്റ് ബാറ്റർമാരിൽ ഒരാളാണ് രാഹുൽ ദ്രാവിഡ്. മികച്ച സാങ്കേതിക മികവും അചഞ്ചലമായ മാനസിക ശക്തിയും ശാന്തമായ സമീപനവും കൊണ്ട് ‘ദി വാൾ’ എന്ന വിശേഷണം സ്വന്തമാക്കിയ ദ്രാവിഡ്...

Related Articles

വാട്‌സ് ആപ്പിന് കടുത്ത വെല്ലുവിളി; സുരക്ഷിത ആശയ വിനിമയവുമായി സോഹോയുടെ ‘അരട്ടൈ ബിസിനസ്’ വരുന്നു

ജനപ്രിയ മെസേജിങ് ആപ്പായ വാട്‌സ് ആപ്പിന് (WhatsApp Business) വൻ വെല്ലുവിളിയുമായി തദ്ദേശീയമായ പുതിയ സംരംഭം എത്തുന്നു. പ്രമുഖ...

ബഹിരാകാശ മാലിന്യ നിർമ്മാർജ്ജനം; ബാഹുബലിയുടെ മടക്കത്തിലൂടെ വൻ ചരിത്രനേട്ടം കുറിച്ച് ഐഎസ്ആർഒ

ബഹിരാകാശ രംഗത്ത് സുസ്ഥിരത ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ സുപ്രധാന ചുവടുവെപ്പിൽ ചരിത്രനേട്ടവുമായി ഐഎസ്ആർഒ (ISRO). ഇന്ത്യയുടെ വിശ്വസ്ത ഭാരമേറിയ റോക്കറ്റായ...

മലപ്പുറത്ത് കോൺഗ്രസിൽ ഗ്രൂപ്പ് പോര്; സതീശനെ തഴഞ്ഞ് കെസി പക്ഷം, മറുപടിയുമായി നൗഷാദലി

മലപ്പുറം ഡിസിസിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ് എംഎൽഎമാർക്കായി സംഘടിപ്പിച്ച സ്വീകരണ ചടങ്ങിൽ പാർട്ടിയിലെ വിഭാഗീയത മറനീക്കി പുറത്ത്. എഐസിസി ജനറൽ...

സ്നേഹത്തിൻ്റെ മുഖംമൂടിയണിഞ്ഞ വൈകാരിക ചൂഷണം; എന്താണ് ‘നാർസിസിസ്റ്റിക് അബ്യൂസ്’?

നടി അനുപമ പരമേശ്വരൻ്റെ വെളിപ്പെടുത്തലിലൂടെ കേരളത്തിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ് 'നാർസിസിസ്റ്റിക് അബ്യൂസ്' (Narcissistic Abuse). രണ്ട് വർഷം...

മൺസൂൺ കാലത്തെ വാഹന സുരക്ഷ; ഇൻഷുറൻസ് പരിരക്ഷയും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

മൺസൂൺ കാലത്ത് കനത്ത മഴയും വെള്ളക്കെട്ടും മോട്ടോർ വാഹനങ്ങൾക്ക് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. വെള്ളം കയറി എഞ്ചിനും ഇലക്ട്രിക്കൽ...

ജോർജിയ മെലോണിക്ക് തിരിച്ചടി; യുവജനങ്ങളിൽ നിന്ന് അകന്ന് വലതുപക്ഷ സർക്കാർ

റോം: 2027ൽ നടക്കാനിരിക്കുന്ന ദേശീയ തിരഞ്ഞെടുപ്പിന് മുന്നോടിയായി വലിയ രാഷ്ട്രീയ വെല്ലുവിളികളെയാണ് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയോ മെലോണി നേരിടുന്നത്....

കാവേരി വന്യജീവി സങ്കേതത്തിൽ വെടിവെയ്‌പ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു; വനംവകുപ്പ് ഓഫീസ് അടിച്ച് തകർത്ത് നാട്ടുകാർ

കർണാടകയിലെ കാവേരി വന്യജീവി സങ്കേതത്തിലുണ്ടായ വെടിവെയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. വേട്ടയ്ക്കെത്തിയവരെന്നാരോപിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ വെടിവെയ്പ്പിലാണ് മരണം...

ദേശീയപതാക ഉയര്‍ത്തി മുഖ്യമന്ത്രി; വന്ദേമാതരം ആലപിക്കാതെ കേരളം സ്വാതന്ത്ര്യദിനം ആഘോഷിച്ചു

തിരുവനന്തപുരം: രാജ്യത്തിൻ്റെ 80-ാമത് സ്വാതന്ത്ര്യദിനം കേരളത്തിൽ സമുചിതമായി ആഘോഷിച്ചു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ മുഖ്യമന്ത്രി...