ജമ്മു കാശ്‌മീർ നിയമസഭാ തെരഞ്ഞെടുപ്പ് മത്സരരം​ഗത്തെ കാശ്‌മീരി പണ്ഡിറ്റ്; ആരാണ് ഡെയ്‌സി റെയ്‌ന?

യുവാക്കളുടെ ആവശ്യമാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് ഡെയ്‌സി

മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായി ജമ്മു കാശ്‌മീർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുകയാണ് ഒരുകാശ്‌മീരി പണ്ഡിറ്റ്. എൻഡിഎ സഖ്യകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ (അതാവാലെ) സ്ഥാനാർത്ഥായാണ് കാശ്‌മീരി പണ്ഡിറ്റ് വനിതയായ ഡെയ്‌സി റെയ്‌ന മത്സര രംഗത്തെത്തുന്നത്.

ഡൽഹിയിലെ ഒരു സ്വകാര്യ കമ്പനിയിലെ മുൻ ജീവനക്കാരിയും ജമ്മു കാശ്‌മിരിലെ ഒരു സർപഞ്ചും ആയിരുന്ന ഡെയ്‌സി പുൽവാമയിലെ രാജ്‌പോര നിയമസഭാ മണ്ഡലത്തിൽ നിന്നാണ് മത്സരിക്കുന്നത്.

ജമ്മു കശ്‌മീരിലെ യുവാക്കളാണ് രാഷ്ട്രീയത്തിൽ പ്രവേശിക്കാനുള്ള തൻ്റെ തീരുമാനത്തിന് പിന്നിലെന്ന് ഡെയ്‌സി പറയുന്നു. മേഖലയിലെ യുവാക്കൾ ഡെയ്‌സി റെയ്‌നയെ നിർബന്ധിക്കുകയും അവരുടെ ശബ്ദമായി നിയമസഭയിൽ എത്തണമെന്നും ആവശ്യപ്പെടുകയും ചെയ്‌തു.

ഒരു സർപഞ്ചായുള്ള പ്രവർത്തനത്തിലൂടെ ഡെയ്‌സി യുവാക്കളുമായി ഇടപഴകുകയും അവരുടെ പ്രശ്നങ്ങളും ആശങ്കകളും കേൾക്കുകയും ചെയ്‌തിരുന്നു. യുവാക്കളുടെ ആവശ്യമാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് ഡെയ്‌സി വിശദീകരിച്ചു.

അക്രമവും സംഘർഷവും കാരണം പലപ്പോഴും വാർത്തകളിൽ ഇടം പിടിക്കുന്ന മേഖലയാണ് പുൽവാമ. 2019ലെ പുൽവാമെ ആക്രമണം രാജ്യത്തെ നടുക്കിയതായിരുന്നു. എന്നാൽ പ്രദേശത്ത് പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും സ്ഥിതി മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ഡെയ്‌സി പറയയുന്നു. തൻ്റെ വിഭാ​ഗത്തിൽ നിന്ന് കുറച്ച് ആളുകൾ മാത്രമേ അവിടെ താമസിക്കുന്നുള്ളൂവെങ്കിലും, പുൽവാമയിൽ ജോലി ചെയ്യാൻ തനിക്ക് വലിയ ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിട്ടില്ലെന്ന് ഡെയ്‌സി റെയ്‌ന പറ‍ഞ്ഞു. പ്രദേശത്ത് മുസ്ലിം സമുദായത്തിൻ്റെ പിന്തുണ തനിക്കുണ്ടെന്ന് അവർ വ്യക്തമാക്കുന്നു.

2020ലാണ് സർപഞ്ചായി ഡെയ്‌സി റെയ്‌ന തിരഞ്ഞെടുക്കപ്പെട്ടത്. ഇപ്പോൾ അവർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെടുക്കുമ്പോൾ ഡെയ്‌സിയുടെ രാഷ്ട്രീയ പ്രവേശനം കാശ്‌മിരി പണ്ഡിറ്റുകൾക്കും മേഖലയിലെ സ്ത്രീകൾക്കും ഒരു സുപ്രധാന ചുവടുവെപ്പ് കൂടിയവുകയാണ്.

പത്ത് വർഷത്തിന് ശേഷമാണ് ജമ്മു കാശ്‌മിരിൽ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. സെപ്റ്റംബർ 18നും ഒക്ടോബർ ഒന്നിനും ഇടയിൽ മൂന്ന് ഘട്ടങ്ങളിലായി 90 സീറ്റുകളിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബർ എട്ടിനാണ് വോട്ടെണ്ണൽ‌ നടക്കുന്നത്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

കമൽഹാസനൊപ്പം അഭിനയിക്കാൻ ആദ്യം വിസമ്മതിച്ചു; പിന്നീട് ‘വിരുമാണ്ടി’യിൽ ശ്രദ്ധേയ വേഷം: കാരണം വെളിപ്പെടുത്തി നെപ്പോളിയൻ

തമിഴ് സിനിമയിൽ നായകനായും വില്ലനായും വൈവിധ്യമാർന്ന വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് നെപ്പോളിയൻ. എന്നാൽ ഒരിക്കൽ ഉലകനായകൻ കമൽഹാസനൊപ്പം അഭിനയിക്കാനുള്ള അവസരം അദ്ദേഹം നിരസിച്ചിരുന്നു. പിന്നീട്...

Keep exploring...

‘സിഎംആർഎൽ- എക്സാലോജിക് കേസ്’: വിജിലൻസ് അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസമായി സുപ്രീം കോടതി ഉത്തരവ്. കേസുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത കോടതി, അപ്പീൽ പരിഗണിക്കാതെ തള്ളിയ...

സൗദിയുടെ സുരക്ഷക്കും സമ്പദ്‌ വ്യവസ്ഥക്കും ഹൂത്തി ഭീഷണി; വിഷൻ 2030 പദ്ധതികൾക്ക് വെല്ലുവിളിയെന്ന് റിപ്പോർട്ട്

റിയാദ്: സൗദി അറേബ്യയ്ക്കെതിരായ ഹൂത്തി വിമതരുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ രാജ്യത്തിന്റെ ദേശീയ സുരക്ഷയ്ക്കും സാമ്പത്തിക സ്ഥിരതയ്ക്കും അന്താരാഷ്ട്ര പ്രതിച്ഛായയ്ക്കും വലിയ വെല്ലുവിളിയാകുന്നതായി റിപ്പോർട്ടുകൾ. എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, തന്ത്രപ്രധാന സൈനിക...

Related Articles

അമേരിക്കയിൽ വ്യാജ അഭിപ്രായ സർവേകൾക്ക് വിശ്വാസ്യത നൽകി പ്രമുഖ മാധ്യമങ്ങൾ; തട്ടിപ്പ് പുറത്തുവന്നതോടെ ലേഖനങ്ങൾ പിൻവലിച്ചു

അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡെമോക്രാറ്റിക് പാർട്ടിക്ക് മുന്നേറ്റമുണ്ടെന്ന തരത്തിൽ വ്യാജ അഭിപ്രായ സർവേകൾ പ്രചരിപ്പിച്ച സ്ഥാപനം പ്രമുഖ...

സൈബീരിയയിൽ 4 ലക്ഷം വർഷം പഴക്കമുള്ള ‘യാക് എക്സ്’ അവശിഷ്ടങ്ങൾ ; ഡിഎൻഎ പഠനത്തിൽ നിർണായക കണ്ടെത്തൽ

റഷ്യയിലെ സൈബീരിയയിലുള്ള ഡെനിസോവ ഗുഹയിൽ നിന്ന് നാല് ലക്ഷം വർഷം പഴക്കമുള്ള യാക്കിനോട് സാമ്യമുള്ള പുരാതന സസ്തനിയുടെ അവശിഷ്ടങ്ങൾ...

ഫ്രാൻസ്, ഇറ്റലി, ബെൽജിയം എന്നിവിടങ്ങളിൽ പ്രതിഷേധം; ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം

ഫ്രാൻസ്, ഇറ്റലി, ബെൽജിയം എന്നിവിടങ്ങളിൽ പ്രതിഷേധങ്ങൾ നടക്കുന്ന പ്രദേശങ്ങൾ ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ഇന്ത്യൻ പൗരന്മാർക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ...

യൂറോപ്പിലേക്കുള്ള ആയുധ കയറ്റുമതിയിൽ ഇന്ത്യ മൂന്നാമത്; പ്രതിരോധ കയറ്റുമതി റെക്കോർഡ് നിലയിൽ

‘റീആം യൂറോപ്പ്’ പദ്ധതിക്ക് കീഴിൽ പ്രതിരോധ സാമഗ്രികളുടെ ആവശ്യം വർധിച്ചതും ഇന്ത്യയുടെ ആഭ്യന്തര പ്രതിരോധ ഉൽപാദന മേഖല വളർന്നതും...

എഐയുടെ വരവ് തൊഴിൽ മേഖലയിലും പ്രതിഫലിക്കുന്നു; 5 ശതമാനം ജീവനക്കാരെ പിരിച്ചുവിടാൻ അമേരിക്കൻ എക്സ്പ്രസ്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യയുടെ ഉപയോഗം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ആഗോളതലത്തിൽ അഞ്ച് ശതമാനം ജീവനക്കാരെ ഒഴിവാക്കാൻ പ്രമുഖ ക്രെഡിറ്റ്...

എന്റബേ വിമാന റാഞ്ചൽ: ചരിത്രത്തിൽ ഇടംനേടിയ സാഹസിക രക്ഷാദൗത്യത്തിന്റെ കഥ

1976 ജൂൺ 27-ന് ഇസ്രായേലിലെ തെൽ അവീവിൽ നിന്ന് പാരിസിലേക്ക് പുറപ്പെട്ട എയർ ഫ്രാൻസ് ഫ്ലൈറ്റ് 139 ഗ്രീസിലെ...

ഫ്രാൻസിൽ ‘ഷാമോണ്ട വൈറസ്’; ആദ്യ മനുഷ്യ മരണം; സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന

പാരീസ്: മൃഗങ്ങളിൽ മാത്രം കണ്ടെത്തിയിരുന്ന ഷാമോണ്ട വൈറസ് മനുഷ്യരിൽ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന (WHO). ഫ്രാൻസിലാണ് വൈറസ് ബാധിച്ച...

ഇസ്രായേൽ സ്വാതന്ത്ര്യ ദിനത്തിൽ ‘ദീപം തെളിയിക്കാൻ മോദിക്ക് ക്ഷണം’; ധീരനായ ഇന്ത്യൻ പൈലറ്റിനും ആദരം

ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തിന് കൂടുതൽ കരുത്തുപകരുന്ന നീക്കവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേലിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ...