...
Home News Kerala സതീശന്‍- അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ച ആയുധമാക്കി കെസി- ചെന്നിത്തല വിഭാഗം; മംഗലാപുരം യാത്രക്ക് രൂക്ഷ വിമർശനവുമായി...

സതീശന്‍- അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ച ആയുധമാക്കി കെസി- ചെന്നിത്തല വിഭാഗം; മംഗലാപുരം യാത്രക്ക് രൂക്ഷ വിമർശനവുമായി ഫ്‌ളക്‌സ്

എംഎല്‍എമാരെ വിലക്കെടുക്കാനുള്ള പണത്തിനായാണ് കൂടിക്കാഴ്‌ച നടത്തിയതെന്നാണ് പ്രധാനമായും ഉയരുന്ന വിമർശനം

157

സതീശൻ അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ചയാണ് ഇപ്പോൾ ചൂടുപിടിച്ച വാർത്ത. മുഖ്യമന്ത്രി കസേരക്കായി കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നതിനിടെ സതീശന്‍- അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ച പ്രചാരണ ആയുധമാക്കി ഇരിക്കുകയാണ് കെസി- ചെന്നിത്തല വിഭാഗം.

കൂടിക്കാഴ്‌ചയുടെ ചിത്രം അടക്കമുള്ള ഫ്ളക്‌സ് ബോർഡുകളാണ് കോഴിക്കോട് വ്യാപകമായി പ്രചരിപ്പിക്കുന്നത്. സതീശന് അദാനി ഗ്രൂപ്പുമായി രഹസ്യ ബന്ധമോ? അദാനി ഗ്രൂപ്പ് പ്രസിഡന്റ്‌ കിഷോർ അൽവയുമായുള്ള സതീശൻ്റെ കൂടിക്കാഴ്‌ച എന്തിന്? പിആർ വേലക്ക് ഫണ്ട് നൽകിയത് അദാനി ഗ്രൂപ്പോ, ജമാ അത്തെ ഇസ്ലാമിയോ, അതോ എസ്.ഡി.പി.ഐയോ? എന്നൊക്കെയാണ് പോസ്റ്ററിൽ ഉള്ളത്. എംഎല്‍എമാരെ വിലക്കെടുക്കാനുള്ള പണത്തിനായാണ് കൂടിക്കാഴ്‌ച നടത്തിയതെന്നാണ് പ്രധാനമായും ഉയരുന്ന വിമർശനം. ഡീലുറപ്പിക്കാനാണ് കൂടിക്കാഴ്‌ച എന്നും വിമർശനമുയരുന്നുണ്ട്.

എന്‍ഡിഎ നേതാവ് ബിഎം ഫാറൂക്കിൻ്റെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്‌ച നടന്നത്. രാഹുല്‍ ഗാന്ധിയുടെ വിലക്ക്, മറികടന്നായിരുന്നു സന്ദർശനം. സംഭവത്തിൽ എഐസിസിക്ക് പരാതി ലഭിച്ചിട്ടുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.