7 September 2026
Home News Kerala കേരള നിയമസഭാ തിരഞ്ഞെടുപ്പ്; ഒരുക്കങ്ങൾ നേരിട്ട് ഏറ്റെടുത്ത് ബിജെപി കേന്ദ്ര നേതൃത്വം

കേരള നിയമസഭാ തിരഞ്ഞെടുപ്പ്; ഒരുക്കങ്ങൾ നേരിട്ട് ഏറ്റെടുത്ത് ബിജെപി കേന്ദ്ര നേതൃത്വം

249

കേരള നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾ ബിജെപി കേന്ദ്ര നേതൃത്വം നേരിട്ട് ഏറ്റെടുക്കുന്നു. ഇതിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജനുവരി 11ന് കേരളത്തിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉടൻ സംസ്ഥാനത്ത് എത്തുമെന്നാണ് സൂചന.

140 മണ്ഡലങ്ങളിൽ ഒരുപോലെ ശ്രദ്ധിക്കുന്നതിനുപകരം വിജയസാധ്യതയുള്ള 35 മണ്ഡലങ്ങളിൽ കേന്ദ്രീകരിച്ചുള്ള ‘മിഷൻ 2026’ ആണു പാർട്ടി ലക്ഷ്യമിടുന്നത്. തെരഞ്ഞെടുപ്പിന് ശേഷം ഭരണനിർണായക ശക്തിയായി മാറുകയാണ് ബിജെപിയുടെ തന്ത്രം.

തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി ഭരണത്തിലായ പശ്ചാത്തലത്തിൽ തലസ്ഥാനത്ത് പ്രധാനമന്ത്രി പൊതുസമ്മേളനത്തിൽ പങ്കെടുക്കും. അമിത് ഷായുടെ സന്ദർശനദിവസം ബിജെപി കോർ കമ്മിറ്റി, കൗൺസിലർമാരുടെ യോഗങ്ങളും ചേരും. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെ പ്രമുഖ നേതാക്കൾ പങ്കെടുക്കും.