...
Home News Kerala കേരള നിയമസഭ എസ്‌.ഐ.ആര്‍ നടപ്പാക്കുന്നതിന് എതിരെ ഐക്യകണ്‌ഠേന പ്രമേയം പാസാക്കി

കേരള നിയമസഭ എസ്‌.ഐ.ആര്‍ നടപ്പാക്കുന്നതിന് എതിരെ ഐക്യകണ്‌ഠേന പ്രമേയം പാസാക്കി

എസ്.ഐ.ആര്‍ വളഞ്ഞ വഴിയിലൂടെ നടപ്പാക്കുന്നു എന്ന ആക്ഷേപം വ്യാപകമാണെന്ന് പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി

297

കേരളത്തിൽ എസ്‌.ഐ.ആര്‍ നടപ്പാക്കുന്നതിന് എതിരെ ഐക്യകണ്‌ഠേന പ്രമേയം പാസാക്കി നിയമസഭ. പ്രതിപക്ഷത്തിൻ്റെ ഭേദഗതി നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പ്രമേയം പാസാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്.

എസ്.ഐ.ആര്‍ വളഞ്ഞ വഴിയിലൂടെ നടപ്പാക്കുന്നു എന്ന ആക്ഷേപം വ്യാപകമാണെന്ന് പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എസ്‌.ഐ.ആര്‍ നടപ്പാക്കാനുള്ള നീക്കം നിഷ്‌കളങ്കമായി കാണാന്‍ ആകില്ല. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ രക്ഷിതാക്കളുടെ പൗരത്വ രേഖ ആവശ്യപ്പെടുന്നത് പ്രായപൂര്‍ത്തി വോട്ടവകാശത്തിൻ്റെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംശയത്തിൻ്റെ നിഴലിലാണ്. പൗരത്വ നിയമ ഭേദഗതിയെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നവര്‍ എസ്.ഐ.ആറിനെ എങ്ങനെ ഉപയോഗിക്കുമെന്ന് പറയാന്‍ കഴിയില്ല. എങ്ങനെ ഉപയോഗിക്കും എന്നത് ജനാധിപത്യത്തിൻ്റെ വെല്ലുവിളി ആണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതേസമയം, പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രിയെ അഭിനന്ദിച്ച് ലീഗ് എംഎല്‍എ യുഎ ലത്തീഫ് രംഗത്തെത്തി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.