മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് അദ്ദേഹം രാജി വെച്ചത്. രാജി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സ്വകീരിച്ചു. പകരം സംവിധാനമാകുന്നത് വരെ ചുമതലയിൽ തുടരാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്. കണ്ണൂരിലുള്ള പിണറായി വിജയൻ വൈകിട്ട് ഏഴ് മണിയോടെ രാജിക്കത്ത് രാജ്‌ഭവവനിൽ എത്തിക്കുകയായിരുന്നു.
സിപിഐ(എം) നേതാവായ പിണറായി വിജയൻ്റെ നേതൃത്വത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി (LDF) സർക്കാർ 2016ൽ അധികാരത്തിൽ വരികയും 2021ൽ തുടർഭരണം നേടുകയും ചെയ്‌തു. വികസന പ്രവർത്തനങ്ങൾ, സാമൂഹിക സുരക്ഷാ പദ്ധതികൾ, ലൈഫ് മിഷൻ ഭവന പദ്ധതി, അടിസ്ഥാന സൗകര്യ വികസനം എന്നിവയിൽ ഊന്നിയുള്ള നയങ്ങളാണ് സർക്കാർ പിന്തുടർന്നത്.
പിണറായി വിജയൻ സർക്കാർ, പ്രധാന വിവരങ്ങൾ:
നേതൃത്വം: 2016 മെയ് 25ന് ആദ്യമായും, 2021 മെയ് 20ന് രണ്ടാമതായും മുഖ്യമന്ത്രിയായി പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്‌തു.
തുടർഭരണം: കേരള ചരിത്രത്തിൽ ആദ്യമായി ഒരു മുഴുവൻ കാലാവധി പൂർത്തിയാക്കിയ ശേഷം വീണ്ടും തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുഖ്യമന്ത്രിയായി അദ്ദേഹം മാറി. പ്രധാന പദ്ധതികൾ: അതിദാരിദ്ര്യ നിർമ്മാർജ്ജനം, ലൈഫ് മിഷൻ (വീടില്ലാത്തവർക്ക് വീട്), കിഫ്ബി (KIIFB) വഴി അടിസ്ഥാന സൗകര്യ വികസനം, കെ-ഫോൺ, സാമൂഹിക സുരക്ഷാ പെൻഷനുകൾ എന്നിവ പ്രധാന നേട്ടങ്ങളായി ഉയർത്തിക്കാട്ടി.
രണ്ടാം മന്ത്രിസഭ: 2021ൽ അധികാരമേറ്റ രണ്ടാമത്തെ മന്ത്രിസഭയിൽ 21 കാബിനറ്റ് മന്ത്രിമാരുണ്ട്. ഇതിൽ സിപിഐ(എം) കൂടാതെ സിപിഐ, കേരള കോൺഗ്രസ്(എം), എൻസിപി തുടങ്ങിയ കക്ഷികളും ഉൾപ്പെടുന്നു. കേരളത്തിൻ്റെ ഔദ്യോഗിക Kerala Government website പേജിൽ മുഖ്യമന്ത്രിയുടെ പ്രവർത്തനങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. Wikipedia (ML) വഴിയും അദ്ദേഹത്തിൻ്റെ രാഷ്ട്രീയ പശ്ചാത്തലം മനസിലാക്കാം.
കേരള മുഖ്യമന്ത്രിമാർ
കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്നവരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് പിണറായി വിജയൻ (3247 ദിവസം, 8 വർഷം, 10 മാസം, 20 ദിവസം)
മുൻ മുഖ്യമന്ത്രിയും മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവുമായിരുന്ന ലീഡർ കെ.കരുണാകരനെയാണ് (3246 ദിവസം) 2025 ഏപ്രിൽ പതിനാലിന് പിണറായി വിജയൻ മറികടന്നത്. മാർക്‌സിസ്റ്റ് പാർട്ടിയുടെ സമുന്നത നേതാവായിരുന്ന ഇകെ നായനാർ (4009 ദിവസം) മാത്രമാണ് മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി വിജയന് തൊട്ട് മുന്നിൽ.
2023 ഫെബ്രുവരി പതിനേഴിന് മുൻ മുഖ്യമന്ത്രി സി.അച്യുതമേനോന് തൊട്ട് പിന്നിൽ നാലാം സ്ഥാനത്ത് (2459 ദിവസം) എത്തിയിരുന്നു പിണറായി വിജയൻ. 1970 മുതൽ 1977 വരെ തുടർച്ചയായി മുഖ്യമന്ത്രി സ്ഥാനത്തിരുന്ന സി.അച്യുതമേനോൻ്റെ റെക്കോർഡ് (2364 ദിവസം) 2022 നവംബർ പതിനാലിന് പിണറായി വിജയൻ മറികടന്നിരുന്നു.
കേരളത്തിൽ ഇതുവരെ 12 പേർ മുഖ്യമന്ത്രിമാരായിട്ടുണ്ട്. എങ്കിലും തുടർച്ചയായി രണ്ട് മന്ത്രിസഭകളിൽ മുഖ്യമന്ത്രിയാവാൻ അവസരം ലഭിച്ചത് പിണറായി വിജയന് മാത്രമാണ്. ഏറ്റവും കൂടുതൽ ദിവസം (പതിനേഴ്) കാവൽ മുഖ്യമന്ത്രി ആയതിൻ്റെ റെക്കോർഡും പിണറായി വിജയന് തന്നെയാണ്. 2021 മെയ് മൂന്ന് മുതൽ മെയ് 20 വരെയാണ് അദ്ദേഹം കാവൽ മുഖ്യമന്ത്രി ആയിരുന്നത്.



