എയ്‌ഡഡ്‌ സ്‌കൂളുകളിൽ 56 വയസുവരെ അധ്യാപകരാകാം; മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് നടപ്പാക്കി കേരള സർക്കാർ

നിലവിൽ സ്ഥിരം നിയമനത്തിന് അപേക്ഷിക്കാവുന്ന പ്രായം കഴിഞ്ഞാൽ ദിവസവേതന അടിസ്ഥാനത്തിൽ പോലും അധ്യാപകരെ നിയമിക്കാറില്ല

കേരളത്തിലെ എയ്‌ഡഡ്‌ സ്‌കൂളുകളിൽ 56 വയസിന് ഉള്ളിലുള്ളവരെയും ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരായി നിയമിക്കാവുന്നത് ആണെന്ന് സർക്കാർ ഉത്തരവിട്ടു. മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥിൻ്റെ ഇടപെടലിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. നിലവിൽ സ്ഥിരം നിയമനത്തിന് അപേക്ഷിക്കാവുന്ന പ്രായം കഴിഞ്ഞാൽ ദിവസവേതന അടിസ്ഥാനത്തിൽ പോലും അധ്യാപകരെ നിയമിക്കാറില്ല.

സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിൽ സർക്കാർ സർവീസിൽ നിന്നും വിരമിച്ച 70 വയസായവർക്ക് വരെ ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നൽകുമ്പോൾ 43 വയസ് കഴിഞ്ഞതിൻ്റെ പേരിൽ അധ്യാപക നിയമനം നിഷേധിക്കപ്പെട്ട ആറ് പേർ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയിരുന്നു. വിവേചനം പുന:പരിശോധിക്കാൻ കമ്മീഷൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകി. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇളവ് അനുവദിക്കുന്ന കാര്യത്തിൽ കൂടുതൽ ചർച്ചകൾ വേണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കമ്മീഷനെ അറിയിച്ചു.

തുടർന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഇക്കാര്യം പരിശോധിച്ചു പരാതികാർക്ക് അനുകൂലമായി ഉത്തരവിറക്കി. ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്നവരെ ആവശ്യമെങ്കിൽ അക്കാദമിക് വർഷത്തിലെ അവസാന പ്രവൃത്തി ദിവസം വരെയും തുടരാൻ അനുവദിക്കാവുന്നതാണെന്നും ഉത്തരവിൽ പറയുന്നു. സർക്കാർ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ തിരൂർ സ്വദേശി കെ.സനൽകുമാറിൻ്റെ നേതൃത്വത്തിൽ സമർപ്പിച്ച പരാതി കമ്മീഷൻ തീർപ്പാക്കി.

നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്:   https://chat.whatsapp.com/JmHsAerjLkJCTZzScJzvcc

A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

അമ്മയാകുന്നത് അമേരിക്കയിൽ ചെലവേറിയത് ആകുന്നത് എന്തുകൊണ്ടാണ്?

അമേരിക്കൻ ഐക്യനാടുകളിലെ ദശലക്ഷക്കണക്കിന് സ്ത്രീകൾക്ക്, ഒരു അമ്മയാകുക എന്നത് അസാധാരണമായ ഒരു വിലയാണ്. ഗർഭാവസ്ഥയുടെ ആദ്യഘട്ടങ്ങൾ മുതൽ പ്രസവം വരെയും ശിശുസംരക്ഷണ വർഷങ്ങളുടെ വരെയും, ആരോഗ്യ സംരക്ഷണം, പ്രസവം, ഒരു കുട്ടിയെ വളർത്തൽ എന്നിവക്കുള്ള ചെലവുകൾ മറ്റ് മിക്ക സമ്പന്ന രാജ്യങ്ങളെ അപേക്ഷിച്ച് യുഎസിൽ വളരെ കൂടുതലാണ്. വൈദ്യപരിചരണം, ശിശു സംരക്ഷണം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ...

Keep exploring...

ലോകത്തിലെ എണ്ണ ശേഖരം റെക്കോർഡ് വേഗത്തിൽ കുറയുന്നു; റിപ്പോർട്ട്

ഹോർമുസ് കടലിടുക്കിലെ തുടർച്ചയായ തടസ്സങ്ങൾ കാരണം ആഗോള എണ്ണ ശേഖരം അതിവേഗത്തിൽ കുറയുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. മോർഗൻ...

അമ്മയാകുന്നത് അമേരിക്കയിൽ ചെലവേറിയത് ആകുന്നത് എന്തുകൊണ്ടാണ്?

അമേരിക്കൻ ഐക്യനാടുകളിലെ ദശലക്ഷക്കണക്കിന് സ്ത്രീകൾക്ക്, ഒരു അമ്മയാകുക എന്നത് അസാധാരണമായ ഒരു വിലയാണ്. ഗർഭാവസ്ഥയുടെ ആദ്യഘട്ടങ്ങൾ മുതൽ പ്രസവം വരെയും...

More News

ലോകത്തിലെ എണ്ണ ശേഖരം റെക്കോർഡ് വേഗത്തിൽ കുറയുന്നു; റിപ്പോർട്ട്

ഹോർമുസ് കടലിടുക്കിലെ തുടർച്ചയായ തടസ്സങ്ങൾ കാരണം ആഗോള എണ്ണ ശേഖരം അതിവേഗത്തിൽ കുറയുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. മോർഗൻ...

ഹെയർ ക്ലിപ്പുകൾ മുടിക്ക് കേടുവരുത്തുമെന്നത് ശരിയാണോ; ശാസ്ത്രം എന്താണ് പറയുന്നത്?

കോളേജ് വിദ്യാർത്ഥികളിൽ നിന്ന് ഓഫീസിലേക്ക് പോകുന്ന സ്ത്രീകൾ വരെ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന ഹെയർ ആക്സസറിയാണ് മുടിയുടെ ക്ലിപ്പുകൾ...

എല്ലാ രാത്രിയിലും ഇടിയും മിന്നലും ഉള്ള ലോകത്തിലെ ഒരേയൊരു സ്ഥലം അറിയാം

ലോകത്ത് എല്ലാ രാത്രിയും തുടർച്ചയായി മിന്നൽ സംഭവിക്കുന്ന ഏകദേശം ഒരേയൊരു പ്രദേശമായി കണക്കാക്കപ്പെടുന്നത് വെനിസ്വേലയിലെ മരകൈബോ തടാകമാണ്. നാസ...

അമ്മയാകുന്നത് അമേരിക്കയിൽ ചെലവേറിയത് ആകുന്നത് എന്തുകൊണ്ടാണ്?

അമേരിക്കൻ ഐക്യനാടുകളിലെ ദശലക്ഷക്കണക്കിന് സ്ത്രീകൾക്ക്, ഒരു അമ്മയാകുക എന്നത് അസാധാരണമായ ഒരു വിലയാണ്. ഗർഭാവസ്ഥയുടെ ആദ്യഘട്ടങ്ങൾ മുതൽ പ്രസവം വരെയും...

മഴ എത്തും നേരത്തെ; ജൂൺ ഒന്നിന് കേരള തീരത്ത് കാലവർഷം എത്തും, ഓസ്ട്രേലിയയിൽ നിന്ന് ശുഭസൂചനകൾ

ഇന്ത്യയിൽ ഈ വർഷത്തെ തെക്കുപടിഞ്ഞാറൻ കാലവർഷം (മൺസൂൺ) കൃത്യസമയത്ത് തന്നെ എത്തുമെന്ന സൂചനയുമായി കാലാവസ്ഥാ നിരീക്ഷകർ രംഗത്തെത്തി. ലഭ്യമായ...

കരീബിയൻ ക്രൂയിസ് കപ്പലിൽ നോറോ വൈറസ് പൊട്ടിപ്പുറപ്പെട്ടു; 115 പേർക്ക് അസുഖം

ആഡംബര ക്രൂയിസ് കപ്പലായ കരീബിയൻ പ്രിൻസസിൽ നൊറോ വൈറസ് പടർന്നതിനെ തുടർന്ന് നൂറിലധികം പേർക്ക് അസുഖം ബാധിച്ചു. യുഎസ്...

‘ശുഭ്മാൻ ഗില്ലിൻ്റെ ചരിത്ര നേട്ടം’; വിരാടിനും രോഹിതിനും ആ നേട്ടം കൈവരിക്കാൻ കഴിഞ്ഞില്ല

2026 -ലെ ഐപിഎല്‍ 52-ാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിൻ്റെ ബാറ്റ് മുഴങ്ങി. ജയ്‌പൂരിലെ സവായ്...

മാതൃദിനം; ‘ഞാൻ എൻ്റെ മകനോടൊപ്പം പത്താം ക്ലാസ് പരീക്ഷ എഴുതി’

സൂര്യൻ ഉദിക്കുന്നതിനു മുമ്പാണ് പൂനത്തിൻ്റെ ദിവസം ആരംഭിക്കുന്നത്. എല്ലാ ദിവസവും രാവിലെ 5.30ന് അവർ ഉണരും, കുടുംബത്തിന് വേണ്ടി പാചകം...