...
Home News Kerala താത്കാലിക വിസി നിയമനത്തിൽ കേരള ഗവർണർക്ക് തിരിച്ചടി

താത്കാലിക വിസി നിയമനത്തിൽ കേരള ഗവർണർക്ക് തിരിച്ചടി

നിയമനം നടത്താൻ‌​ ചാൻസലർക്ക് നിയമപരമായി അധികാരമില്ലെന്ന് സിംഗിൾ ബെഞ്ച് വ്യക്തമാക്കിയിരുന്നു

194

ചാൻസലർ‌ക്ക് താത്കാലിക വിസിയെ നിയമിക്കാൻ അധികാരമില്ല, അപ്പീൽ ഹൈക്കോടതി തള്ളി. കേരള ഗവർണരുടെ നടപടി തിരിച്ചടിയായി. ഗവർണർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി.

താത്കാലിക വൈസ് ചാൻസലറെ നിയമിച്ച നടപടി നിയമപരം അല്ലെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ചാൻസലറായ ഗവർണർ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ച് തള്ളിയത്. സംസ്ഥാന സർക്കാർ നൽകുന്ന പാനലിൽ നിന്ന് വേണം നിയമനമെന്ന് ഹൈക്കോടതി സിംഗിൽ ബെഞ്ചിൻ്റെ ഉത്തരവാണ് ഗവർണർ ചോദ്യം ചെയ്‌തത്.

സ്ഥിര വിസി നിയമന കാലതാമസം സർവകലാശാല നടപടികളെ പ്രതികൂലമായി ബാധിക്കുമെന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച്. വിദ്യാർഥികളുടെ താൽപ്പര്യങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നും സ്ഥിര വിസി നിയമനത്തിൽ ഇനിയൊരു കാലതാമസം ഉണ്ടാകരുതെന്നും ഡിവിഷൻ ബഞ്ച് പറയുന്നു. താൽക്കാലിക വിസിമാരുടെ കാലാവധി ആറ്‌ മാസത്തിൽ കൂടുതലാകരുതെന്ന് ഡിവിഷൻ ബഞ്ച് നിർദേശിച്ചു.

ആരിഫ് മുഹമ്മദ് ചാൻസലർ ആയിരുന്ന കാലത്താണ് സർക്കാർ പാനൽ മറികടന്ന് കെടിയു വിസിയായി കെ.ശിവപ്രസാദിനെയും ഡിജിറ്റൽ‌ സർവകലാ ശാലയിലേക്ക് സിസ തോമസിനെയും നിയമിക്കുന്നത്. ഇത് ചോദ്യം ചെയ്‌തണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.

ഇത്തരത്തിൽ നിയമനം നടത്താൻ‌​ ചാൻസലർക്ക് നിയമപരമായി അധികാരമില്ലെന്ന് സിംഗിൾ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഈ വിധിയാണ് ഡിവിഷൻ‌ ബെ‍ഞ്ച് ശരിവെച്ചത്. ഡിവിഷൻ ബെ‍ഞ്ച് വിധിയോടെ കെടിയു, ഡിജിറ്റൽ സർവകലാശാല വിസിമാർക്ക് സ്ഥാനം നഷ്‌ടമാകും.

വാർത്തകൾക്ക് ഗ്രൂപ്പിൽ ചേരാം:

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.