...
Home News Kerala ‘കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃക’; തേജസ്വി യാദവ്

‘കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃക’; തേജസ്വി യാദവ്

കേന്ദ്രം കേരളത്തിന്‌ ഒന്നും നൽകിയില്ലെങ്കിലും അതിനെയെല്ലാം ധൈര്യമായി നേരിട്ട സർക്കാരാണ് എൽ.ഡി.എഫിൻ്റെതെന്നും തേജസ്വി യാദവ്

237

ബിഹാർ കേരളം പോലെയാകണം എന്നാണ് ആഗ്രഹമെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ്. പുരോഗമന സംസ്ഥാനമായ കേരളം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്നും തേജസ്വി യാദവ് പറഞ്ഞു. വടകരയിൽ എൽഡിഎഫിൻ്റെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുക ആയിരുന്നു തേജസ്വി യാദവ്.

കേന്ദ്ര സർക്കാർ ബിജെപി ഇതര സംസ്ഥാനങ്ങളെ വേട്ടയാടുന്നുവെന്ന് തേജസ്വി യാദവ് വിമർശിച്ചു. കേന്ദ്ര ഫണ്ട് പലപ്പോഴും തടഞ്ഞു വെക്കുന്നുവെന്നും അദേഹം പറഞ്ഞു. കോവിഡിനെയും പ്രളയത്തെയും അതിജീവിച്ചും പിണറായി സർക്കാർ കേരളത്തെ സുധീരമായി മുന്നോട്ടു കൊണ്ടുപോയി. കേരളത്തിൻ്റെ അടിസ്ഥാന മേഖലയിൽ വലിയ പുരോഗതിയെന്ന് തേജസ്വി യാദവ് പ്രശംസിച്ചു. വർഗീയ ശക്തികളോട് എല്ലാ കാലത്തും പൊരുതുമെന്ന് അദേഹം കൂട്ടിച്ചേർത്തു.

കേന്ദ്രം കേരളത്തിന്‌ ഒന്നും നൽകിയില്ലെങ്കിലും അതിനെയെല്ലാം ധൈര്യമായി നേരിട്ട സർക്കാരാണ് എൽ.ഡി.എഫിൻ്റെതെന്നും തേജസ്വി യാദവ് പറഞ്ഞു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.