...
Home News Kerala ശാസ്ത്രത്തിൻ്റെ വളർച്ചയിൽ കേരളം രാജ്യത്തിന് മാതൃക: മുഖ്യമന്ത്രി

ശാസ്ത്രത്തിൻ്റെ വളർച്ചയിൽ കേരളം രാജ്യത്തിന് മാതൃക: മുഖ്യമന്ത്രി

ശാസ്ത്രമേഖലയും വ്യവസായ മേഖലയും പരസ്പര ധാരണയോടെയുള്ള പ്രവർത്തനത്തിലൂടെ വലിയ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും.

349

ശാസ്ത്രത്തിൻ്റെ വളർച്ചയിൽ കേരളം രാജ്യത്തിന് മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശാസ്ത്ര ഗവേഷണ ഉച്ചകോടി ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . കൂടാതെ ശാസ്ത്രം എങ്ങനെ സാധാരണക്കാരന് പ്രയോജനപ്പെടും എന്നതും പരിശോധിക്കേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ശാസ്ത്രത്തിൻറെ അഭാവത്തിൽ മനുഷ്യരാശിയുടെ വികസനം അസാധ്യമാണ്. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ പ്രവർത്തനം അഭിനന്ദനാർഹമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ശാസ്ത്രമേഖലയും വ്യവസായ മേഖലയും പരസ്പര ധാരണയോടെയുള്ള പ്രവർത്തനത്തിലൂടെ വലിയ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും.

കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് പഠിക്കുമ്പോൾ അത് കാർഷിക മേഖലയ്ക്ക് കൂടി ഗുണകരമാകണം. ജനിതക എഞ്ചിനീയറിംഗ് രംഗത്തെ ഗവേഷണ ഫലങ്ങൾ ഭക്ഷ്യമേഖലയ്ക്കും ആരോഗ്യമേഖയ്ക്കുമെല്ലാം കൈതാങ്ങാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.