‘കേരളം വികസനത്തിൻ്റെ സ്വാദ് നുണയുന്നു’; അതിദരിദ്രർ ഇല്ലാത്ത കേരളം പ്രഖ്യാപിക്കും

ഒമ്പത് വർഷം കൊണ്ട് പൊലീസിലെ മാറ്റം ശക്തിപ്പെട്ടുവെന്ന് മുഖ്യമന്ത്രി. സേനയിൽ ഉള്ളവർക്ക് ചരിത്ര ബോധം വേണം. സേനയിൽ സംഘടിക്കാനുള്ള അവകാശത്തിനായി പോരാടിയവരെ ഓർക്കണം. അതിദരിദ്രർ ഇല്ലാത്ത കേരളം. നവംബർ ഒന്നിന് അഭിമാനത്തോടെ പ്രഖ്യാപിക്കും. കേരളം വികസനത്തിൻ്റെ സ്വാദ് നുണയുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിട്ടത് കേരളം. ഈ ഘട്ടത്തിൽ കേന്ദ്രം സഹായിച്ചില്ല. സഹായിക്കാൻ തയ്യാറായവരെ പോലും പിന്തിരിപ്പിച്ചു. എല്ലാത്തിനും പിന്നിൽ കേരളം രക്ഷപെടരുത് എന്ന ഹീനമായ വികാരം. സംസ്ഥാനത്ത് ക്രമസമാധാന നില ഭദ്രം. ക്രമസമാധാന പാലനം മറ്റ് സംസ്ഥാനങ്ങൾക്ക് അസൂയ തോന്നും വിധം. മാന്യമായി ജീവിക്കാനുള്ള ശമ്പളം സേനയിലുണ്ട്.

അത്ര പാപ്പരായി ആരും സേനയിൽ ഇല്ല. ഏത്ര കിട്ടിയാലും ഇനിയും വേണമെന്ന ചിന്ത പൊതുവെ ഉണ്ട്. ശമ്പളത്തിൽ കാലാനുസൃതമായ മാറ്റങ്ങൾ ഉണ്ടാവും. നേർവഴിക്ക് നീങ്ങുന്ന ഒരു ഉദ്യോഗസ്ഥന് എതിരെയും നടപടി ഉണ്ടാവില്ല. ഇത് ഗ്യാരണ്ടി. നീതി രഹിതമായി നീങ്ങുന്നവർക്ക് സംരക്ഷിക്കില്ല. സേനയിലെ ജോലി ഭാരം സാധാരണ ഗതിയിൽ ഉണ്ടാവും. ഇത് കുറക്കാൻ ചെയ്യാനാവുന്നത് സർക്കാർ ചെയ്യും.

ടെൻഷന് അയവ്‌ വരുത്താൻ ഭദ്രമായ കുടുംബ ബന്ധം വേണം. ഒഴിവ് സമയം കുടുംബത്തിനൊപ്പം സന്തോഷം കണ്ടെത്തണം. കുടുംബത്തോടുള്ള കരുതൽ സമൂഹത്തോടുള്ള കരുതൽ കൂടിയാണ്. അഭിഭാഷക വിഷയത്തിൽ ചില നിർഭാഗ്യകരമായ സംഭവങ്ങൾ ഉണ്ടായി. നിയമത്തിന് മുന്നിൽ എല്ലാവരും സമം. ആർക്കും പ്രത്യേക സംരക്ഷണമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചർച്ച ചെയ്‌ത്‌ പരിഹരിക്കാം. പൊലീസ് അനാവശ്യ ധൃതി കാണിക്കരുത്. പ്രശ്‌നം കോടതിക്ക് ഉള്ളിലാണ്. അഡ്വക്കേറ്റ് ജനറൽ വഴി ചർച്ച നടത്തും. നീതിയുക്തമായും കാര്യക്ഷമമായും പൊലീസ് ഇടപെടുമ്പോൾ സർക്കാർ ഒപ്പമുണ്ട്. ഒരുതരത്തിലുള്ള അങ്കലാപ്പും വേണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘ദേശീയ പതാക ഉയർത്താൻ അനുമതി ആവശ്യമില്ല’; പോലീസ് നോട്ടീസിന് എതിരെ നേഹ ബോറ ഹൈക്കോടതിയിൽ

ന്യൂഡൽഹി: ദേശീയ പതാക ഉയർത്താൻ പൗരന്മാർക്ക് പ്രത്യേക അനുമതി ആവശ്യമില്ലെന്ന് വാദിച്ച് ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (എഐഎസ്എ) പ്രസിഡന്റ് നേഹ ബോറ ഡൽഹി ഹൈക്കോടതിയെ...

Keep exploring...

‘സിഎംആർഎൽ- എക്സാലോജിക് കേസ്’: വിജിലൻസ് അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസമായി സുപ്രീം കോടതി ഉത്തരവ്. കേസുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത കോടതി, അപ്പീൽ പരിഗണിക്കാതെ തള്ളിയ...

സൗദിയുടെ സുരക്ഷക്കും സമ്പദ്‌ വ്യവസ്ഥക്കും ഹൂത്തി ഭീഷണി; വിഷൻ 2030 പദ്ധതികൾക്ക് വെല്ലുവിളിയെന്ന് റിപ്പോർട്ട്

റിയാദ്: സൗദി അറേബ്യയ്ക്കെതിരായ ഹൂത്തി വിമതരുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ രാജ്യത്തിന്റെ ദേശീയ സുരക്ഷയ്ക്കും സാമ്പത്തിക സ്ഥിരതയ്ക്കും അന്താരാഷ്ട്ര പ്രതിച്ഛായയ്ക്കും വലിയ വെല്ലുവിളിയാകുന്നതായി റിപ്പോർട്ടുകൾ. എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, തന്ത്രപ്രധാന സൈനിക...

Related Articles

എന്റബേ വിമാന റാഞ്ചൽ: ചരിത്രത്തിൽ ഇടംനേടിയ സാഹസിക രക്ഷാദൗത്യത്തിന്റെ കഥ

1976 ജൂൺ 27-ന് ഇസ്രായേലിലെ തെൽ അവീവിൽ നിന്ന് പാരിസിലേക്ക് പുറപ്പെട്ട എയർ ഫ്രാൻസ് ഫ്ലൈറ്റ് 139 ഗ്രീസിലെ...

ഫ്രാൻസിൽ ‘ഷാമോണ്ട വൈറസ്’; ആദ്യ മനുഷ്യ മരണം; സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന

പാരീസ്: മൃഗങ്ങളിൽ മാത്രം കണ്ടെത്തിയിരുന്ന ഷാമോണ്ട വൈറസ് മനുഷ്യരിൽ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന (WHO). ഫ്രാൻസിലാണ് വൈറസ് ബാധിച്ച...

ഇസ്രായേൽ സ്വാതന്ത്ര്യ ദിനത്തിൽ ‘ദീപം തെളിയിക്കാൻ മോദിക്ക് ക്ഷണം’; ധീരനായ ഇന്ത്യൻ പൈലറ്റിനും ആദരം

ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തിന് കൂടുതൽ കരുത്തുപകരുന്ന നീക്കവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേലിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ...

റഷ്യയുടെ സമ്മർദ്ദവും തന്ത്രപരമായ നീക്കങ്ങളും: ഇന്ത്യ അഞ്ചാം തലമുറ യുദ്ധവിമാനമായ ‘എസ്.യു-57’ വാങ്ങുമോ?

ഇന്ത്യൻ വ്യോമസേനയ്ക്ക് വേണ്ടി തദ്ദേശീയമായി വികസിപ്പിക്കുന്ന അഞ്ചാം തലമുറ യുദ്ധവിമാനമാണ് എ.എം.സി.എ (Advanced Medium Combat Aircraft). ഈ...

‘ടിബറ്റിലും ചൈനയുടെ ഭാഗങ്ങളിലും ശക്തമായ ഭൂചലനം’; ഹിമാനികൾ ഉരുകുന്നതിൽ ആശങ്ക, മുന്നറിയിപ്പ്

ടിബറ്റിലും ചൈനയുടെ വിവിധ ഭാഗങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായുള്ള റിപ്പോർട്ടുകൾ പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിച്ചു. ഭൂകമ്പത്തിന്റെ തീവ്രത, ആഴം,...

പഞ്ചാബിൽ അടുത്ത സർക്കാർ എൻഡിഎയുടേത്; എഎപിക്കും കോൺഗ്രസിനും എതിരെ അമിത് ഷാ

ന്യൂഡൽഹി: പ്രതിഷേധങ്ങളും പ്രകടനങ്ങളും കൊണ്ട് രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോൺഗ്രസ്, ആം ആദ്മി...

ഡി- കമ്പനിയെ ‘ഇന്ത്യ ആസ്ഥാനമായുള്ള ക്രിമിനൽ സംഘം’ എന്ന് വിശേഷിപ്പിച്ച യുഎൻ റിപ്പോർട്ട്; ശക്തമായ എതിർപ്പുമായി ഇന്ത്യ

ന്യൂഡൽഹി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള ഡി-കമ്പനിയെ ‘ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രിമിനൽ സംഘം’ എന്ന് വിശേഷിപ്പിച്ച...

ഇസ്രായേലിൽ നിർണായക തിരഞ്ഞെടുപ്പ് പോരാട്ടം; നെതന്യാഹുവിന്റെ ഭാവി നിർണയിക്കുന്നത് 61 സീറ്റുകൾ

ജറുസലേം: ഇസ്രായേലിൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് വീണ്ടും ചൂടുപിടിക്കുന്നു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ അധികാരത്തുടർച്ചയും പ്രതിപക്ഷത്തിന്റെ തിരിച്ചുവരവുമാണ് തിരഞ്ഞെടുപ്പിലെ പ്രധാന...