...
Home News Kerala കേരള കലാമണ്ഡലം; ഭരതനാട്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായി ആര്‍എല്‍വി രാമകൃഷ്‌ണന്‍

കേരള കലാമണ്ഡലം; ഭരതനാട്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായി ആര്‍എല്‍വി രാമകൃഷ്‌ണന്‍

നൃത്ത അധ്യാപനത്തിനായി പുരുഷനെ നിയമിക്കുന്നത് ചരിത്രത്തിൽ ആദ്യമാണ്

225

കേരള കലാമണ്ഡലം കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്‌ണന്‍ അസിസ്റ്റന്റ് പ്രൊഫസറായി വ്യാഴാഴ്‌ച കലാമണ്ഡലത്തില്‍ ജോലിയില്‍ പ്രവേശിച്ചു. ഭരതനാട്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായാണ് നിയമനം. നൃത്ത അധ്യാപനത്തിനായി പുരുഷനെ നിയമിക്കുന്നത് ചരിത്രത്തിൽ ആദ്യമാണ്.

കലാമണ്ഡലം നടത്തിയ അഭിമുഖത്തിൽ അടക്കം മികച്ച പ്രകടനം കാഴ്‌ച വെച്ചാണ് ആര്‍എല്‍വി രാമകൃഷ്‌ണന്‍ ജോലി നേടിയത്. പുരുഷന്‍മാര്‍ മോഹിനിയാട്ടം അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ആര്‍എല്‍വി രാമകൃഷ്‌ണനെതിരെ നര്‍ത്തകി സത്യഭാമ വിമര്‍ശനം ഉന്നയിച്ചത് വന്‍ വിവാദമായിരുന്നു. അപ്പോഴും നൃത്തത്തെ ചേര്‍ത്ത് പിടിക്കുന്ന നിലപാടായിരുന്നു രാമകൃഷ്‌ണന്‍ സ്വീകരിച്ചിരുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.