...
Home News Kerala സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിൽ കേരളം മുന്നിൽ; പുരസ്‌കാരവുമായി കേന്ദ്ര സർക്കാർ

സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിൽ കേരളം മുന്നിൽ; പുരസ്‌കാരവുമായി കേന്ദ്ര സർക്കാർ

‘സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ഓൺലൈൻ കുറ്റകൃത്യങ്ങളിൽ സജീവമായ ഇടപെടൽ’ എന്ന വിഭാഗത്തിലാണ്

346

കേരളത്തിന് പുരസ്‌കാരം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നടത്തുന്ന ഇടപെടലുകൾക്കാണ് അം​ഗീകാരം ലഭിച്ചത്. പുരസ്‌കാരം ലഭിച്ച കാര്യം മുഖ്യമന്ത്രി പിണറായി വിജയനാണ് ഫേസ് ബുക്കിലൂടെ അറിയിച്ചത്.

ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്റെറിൻ്റെ (I4C) ആദ്യ സ്ഥാപക ദിനാഘോഷത്തോട് അനുബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പുരസ്‌കാരങ്ങളിലാണ് കേരളം നേട്ടം കൈവരിച്ചിരിക്കുന്നത്. ‘സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ഓൺലൈൻ കുറ്റകൃത്യങ്ങളിൽ സജീവമായ ഇടപെടൽ’ എന്ന വിഭാഗത്തിലാണ് കേരളത്തെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്.

ഈ രംഗത്ത് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ സ്‌തുത്യർഹമായ പ്രവർത്തനങ്ങളെ പരിഗണിച്ചാണ് പുരസ്‌കാരം. സെപ്റ്റംബർ 10ന് ന്യൂഡൽഹിയിലെ വിജ്ഞാന്‍ ഭവനിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പുരസ്‌കാരം കൈമാറും.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.