‘കേരള മോഡൽ ലോക ശ്രദ്ധ നേടി; നാടിൻ്റെ പുരോഗതിക്ക് രൂപരേഖ ഉണ്ടാക്കും’: മുഖ്യമന്ത്രി

നവകേരള നിർമ്മിതിയിൽ ഏറെ മുന്നേറാൻ സർക്കാരിനായി

കേരള മോഡൽ ലോക ശ്രദ്ധ നേടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളുമായി സംവദിച്ചാണ് എൽഡിഎഫ് സർക്കാർ നാടിൻ്റെ പുരോഗതി ഉറപ്പുവരുത്തുന്നത്. ജനപക്ഷ നയങ്ങളാണ് കേരളത്തെ ഉയർന്ന നിലവാരത്തിലുള്ള നാടായി കേരളത്തെ മാറ്റിയത്. സർക്കാരിന് ജനപക്ഷ നയങ്ങളാണ് ഉള്ളതെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ജനാധിപത്യത്തിൻ്റെ പുതിയ മാതൃക സമ്മാനിക്കാനുള്ള തയ്യാറെടുപ്പിൽ ആണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നവകേരളം സിറ്റിസണ്‍സ് പ്രോഗ്രാം എന്ന പേരില്‍ നവകേരള വികസന ക്ഷേമ പരിപാടി നടപ്പാക്കും. കേരളത്തിൻ്റെ പുരോ​ഗതിക്കും വികസനത്തിനും കരുത്തും ദിശാ ബോധവും സമ്മാനിക്കും.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കും. ജനങ്ങൾക്ക് പറയാനുള്ളത് കേൾക്കും. സമഗ്രമായ പഠന റിപ്പോർട്ട് തയ്യാറാക്കും. വരും കാല നാടിൻ്റെ പുരോഗതിക്ക് രൂപരേഖ ഉണ്ടാക്കും.

സന്നദ്ധ പ്രവർത്തകർ വീടുകൾ തോറും എത്തി വിവര ശേഖരണം നടത്തും. നവകേരള നിർമ്മിതിയിൽ ഏറെ മുന്നേറാൻ സർക്കാരിനായി. ജനുവരി ഫെബ്രുവരി മാസങ്ങളിൽ വീടുകൾ തോറും വിവര ശേഖരണം നടത്തും. ക്രോഡീകരിച്ച റിപ്പോർട്ട് ശുപാർശ സഹിതം സമർപ്പിക്കും.

വാർഡുകൾ തോറും വീടുകൾ കയറിയാണ് വിവരശേഖരണം നടത്തുകയെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൂടാതെ ജനങ്ങളിൽ നിന്ന് ആശയങ്ങളും അഭിപ്രായങ്ങളും സ്വീകരിച്ച് പരാതികൾക്ക് പരിഹാരം കാണാൻ സിറ്റിസൺ കണക്ട് പ്രവർത്തനം ആരംഭിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നവകേരള നിർമിതിയുടെ പ്രവർത്തനങ്ങൾ എല്ലാ മേഖലയിലും നടക്കുന്നു. കേരളത്തിൻ്റെ മുഖച്ഛായ മാറുന്നതിന്നുള്ള പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. ഏറ്റവും മികച്ച ആരോഗ്യ സംവിധാനവും വിദ്യാഭ്യാസ സംവിധാനവും ഒരുക്കാന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്.

ഈ നേട്ടങ്ങള്‍ക്കൊപ്പം ജനാധിപത്യത്തെ ശാക്തീകരിക്കുന്ന പ്രവര്‍ത്തനങ്ങളും ഒപ്പം കൊണ്ടുപോകാന്‍ സാധിച്ചു. തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിലെ ഓരോ വാഗ്ദാനവും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു. പ്രോഗ്രസ് റിപ്പോര്‍ട്ടിലൂടെ ഇത് ജനങ്ങളെ അറിയിക്കുന്ന സമ്പ്രദായവും ആരംഭിച്ചു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ദമ്പതികൾ ശ്രീലങ്കയിൽ നിന്ന് രാമസേതു വഴി ഇന്ത്യയിലേക്ക് നീന്തി ചരിത്രം കുറിച്ചു

നീന്തലിൽ ചരിത്രം കുറിച്ച് ബെംഗളൂരുവിൽ നിന്നുള്ള ദമ്പതികൾ. ബെംഗളൂരു ആസ്ഥാനമായുള്ള ഐടി പ്രൊഫഷണലുകളായ ഡാനിഷ് അബ്‌ദിയും വൃഷാലി പ്രസാദെയുമാണ് ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് നീന്തിക്കടക്കുന്ന ആദ്യദമ്പതികളായി ചരിത്രം കുറിച്ചത്. പ്രസിദ്ധമായ രാമസേതു പാതയിലൂടെ ആണ് ഇവർ നീന്തൽ പൂർത്തിയാക്കിയത്. മെയ് 7ന് പുലർച്ചെ ശ്രീലങ്കയിലെ തലൈമന്നാറിൽ നിന്നാണ് ഇവർ നീന്തൽ ആരംഭിച്ചത്. 10 മണിക്കൂർ 45...

Keep exploring...

ചില രാജ്യങ്ങളിൽ പാമ്പുകൾ ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് അറിയാമോ?

ലോകത്ത് പാമ്പുകൾ സ്വാഭാവികമായി കാണപ്പെടാത്ത രാജ്യങ്ങൾ എന്ന ആശയം പലർക്കും ആദ്യം ഓർമ്മിപ്പിക്കുന്നത് ന്യൂസിലാൻഡിനെയാണ്. എന്നാൽ ഈ പട്ടികയിൽ...

ദമ്പതികൾ ശ്രീലങ്കയിൽ നിന്ന് രാമസേതു വഴി ഇന്ത്യയിലേക്ക് നീന്തി ചരിത്രം കുറിച്ചു

നീന്തലിൽ ചരിത്രം കുറിച്ച് ബെംഗളൂരുവിൽ നിന്നുള്ള ദമ്പതികൾ. ബെംഗളൂരു ആസ്ഥാനമായുള്ള ഐടി പ്രൊഫഷണലുകളായ ഡാനിഷ് അബ്‌ദിയും വൃഷാലി പ്രസാദെയുമാണ്...

More News

എട്ട് വർഷത്തിന് ശേഷം ആകാശവാണിയിൽ അഖില കേരള റേഡിയോ നാടകോത്സവത്തിന് തുടക്കം; മോഹൻലാലും ഭാഗമാകും

ആകാശവാണി ശ്രോതാക്കൾക്ക് ഗൃഹാതുര അനുഭവമായി അഖില കേരള റേഡിയോ നാടകോത്സവത്തിന് തുടക്കം. എട്ട് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് റേഡിയോ നാടകങ്ങളുടെ...

ചില രാജ്യങ്ങളിൽ പാമ്പുകൾ ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് അറിയാമോ?

ലോകത്ത് പാമ്പുകൾ സ്വാഭാവികമായി കാണപ്പെടാത്ത രാജ്യങ്ങൾ എന്ന ആശയം പലർക്കും ആദ്യം ഓർമ്മിപ്പിക്കുന്നത് ന്യൂസിലാൻഡിനെയാണ്. എന്നാൽ ഈ പട്ടികയിൽ...

ദമ്പതികൾ ശ്രീലങ്കയിൽ നിന്ന് രാമസേതു വഴി ഇന്ത്യയിലേക്ക് നീന്തി ചരിത്രം കുറിച്ചു

നീന്തലിൽ ചരിത്രം കുറിച്ച് ബെംഗളൂരുവിൽ നിന്നുള്ള ദമ്പതികൾ. ബെംഗളൂരു ആസ്ഥാനമായുള്ള ഐടി പ്രൊഫഷണലുകളായ ഡാനിഷ് അബ്‌ദിയും വൃഷാലി പ്രസാദെയുമാണ്...

ക്രീസിൽ ഉർവിൽ കൊടുങ്കാറ്റ്; റെക്കോർഡുകൾ തകർത്തെറിഞ്ഞ് ചെന്നൈയുടെ പുത്തൻ താരം

ഐ.പി.എൽ 2026-ൽ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ചെന്നൈ സൂപ്പർ കിങ്സിന്റെ ഗുജറാത്തി താരം ഉർവിൽ പട്ടേൽ ചരിത്ര നേട്ടം...

വിജയ്–എം.കെ. സ്റ്റാലിൻ കൂടിക്കാഴ്ച: തമിഴ്‌നാട് രാഷ്ട്രീയത്തിലെ പുതിയ സമവാക്യങ്ങളുടെ തുടക്കമോ?

| വേദനായകി തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ കൗതുകവും ചർച്ചയും സൃഷ്ടിച്ച സംഭവങ്ങളിലൊന്നായി മാറുകയാണ് എം.കെ. സ്റ്റാലിനും പുതിയ മുഖ്യമന്ത്രി വിജയ്‌യും...

എം‌ജി‌എൻ‌ആർ‌ഇ‌ജി‌എക്ക് പകരമായി വി‌ബി-ജി റാം ജി ആക്റ്റ്; ഗ്രാമീണ തൊഴിലാളികൾക്ക് എന്ത് മാറ്റങ്ങൾ?

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന് (എംജിഎൻആർഇജിഎ) പകരമായി, റോസ്‌ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) നുള്ള പുതിയ...

മുസ്‌ലിം ലീഗിനെ അനുനയിപ്പിക്കാന്‍ സിദ്ധരാമയ്യ; വിലപ്പെട്ട സ്ഥാനങ്ങൾ വാഗ്‌ദാനം

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശന് വേണ്ടി ഉറച്ചുനില്‍ക്കുന്ന മുസ്‌ലിം ലീഗിനെ അനുനയിപ്പിക്കാന്‍ ഇറങ്ങി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അനുനയ...

ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിൽ പിണറായി വിജയൻ ഇനിമുതൽ താമസം

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ വാടക വീട്ടിലേക്ക്. തിരുവനന്തപുരത്ത് വാടക വീടെടുത്തു. ബേക്കറി ജംഗ്ഷനിലാണ് വീടെടുത്തത്. ഡൽഹിയിൽ നിന്ന്...