...
Home News International കേരള നഴ്‌സസ് യുകെയുടെ മൂന്നാമത് വാർഷിക കോൺഫറൻസ് മെയ് 16ന്

കേരള നഴ്‌സസ് യുകെയുടെ മൂന്നാമത് വാർഷിക കോൺഫറൻസ് മെയ് 16ന്

വിജ്ഞാനവും വിനോദവും ഒരുമിപ്പിച്ച് മലയാളി നഴ്‌സുമാരെ ബന്ധിപ്പിക്കുന്ന വേദിയായാണ് കോൺഫറൻസ് ഒരുക്കുന്നത്.

330

യുകെയിലെ ഏറ്റവും വലിയ മലയാളി നഴ്‌സുമാരുടെ കൂട്ടായ്മയായ കേരള നഴ്‌സസ് യുകെയുടെ മൂന്നാമത് വാർഷിക കോൺഫറൻസ് മെയ് 16ന് സ്റ്റെഫോര്‍ഡിലെ വിശാലമായ ദ ഒക്ടാഗണ്‍ സെന്ററില്‍ നടക്കും. കോൺഫറൻസിനായുള്ള ടിക്കറ്റുകൾ ഏപ്രിൽ 4 ശനിയാഴ്ച രാവിലെ 10 മുതൽ ഓൺലൈനായി ലഭ്യമാക്കും.

വിജ്ഞാനവും വിനോദവും ഒരുമിപ്പിച്ച് മലയാളി നഴ്‌സുമാരെ ബന്ധിപ്പിക്കുന്ന വേദിയായാണ് കോൺഫറൻസ് ഒരുക്കുന്നത്. കരിയർ വികസനത്തിനും പുതിയ തൊഴിൽ സാധ്യതകളെക്കുറിച്ചുള്ള അറിവിനും ഈ കൂട്ടായ്മ നൽകിയ സംഭാവനകൾ ശ്രദ്ധേയമാണെന്ന് സംഘാടകർ വ്യക്തമാക്കി. ഈ വർഷത്തെ പരിപാടികളുടെ ആകെ ഏകോപനം ജിനി അരുണും മാത്തുക്കുട്ടിആനകുത്തിക്കലും നേതൃത്വം നൽകുന്ന സംഘമാണ് നിർവഹിക്കുന്നത്.

വിവിധ കമ്മിറ്റികളായി സംഘാടക പ്രവർത്തനം പുരോഗമിക്കുന്നു. ജെസിന്‍ ആന്റണിയുടെയും മഞ്ജു മാത്യുവിന്റെയും നേതൃത്വത്തിലുള്ള വെൽക്കം & റിസപ്ഷൻ കമ്മിറ്റി, സന്ദർശകരെ സ്വീകരിക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കും. വിദ്യാഭ്യാസ-അക്കാദമിക് സെക്ഷന്‍ സന്ധ്യാ പോളും ഡൊമിനിറ്റ് ജിജിയും നയിക്കുന്നു.

രജിസ്ട്രേഷൻ & ഡെസ്ക് മാനേജ്മെന്റ് കമ്മിറ്റിക്ക് അലക്‌സ് ചാലയിലും അന്നാ ഫിലിപ്പോസും നേതൃത്വം നൽകുന്നു. പോസ്റ്റർ പ്രെസന്റേഷൻ വിഭാഗം ഡോ. മഞ്ജു സി. പള്ളവും അനീറ്റ ഫിലിപ്പും കൈകാര്യം ചെയ്യുന്നു. കലാപരിപാടികൾക്ക് ആനി പാലിയത്തും ദീപാ ലീലാമണിയും നേതൃത്വം നൽകുന്ന കൾച്ചറൽ കമ്മിറ്റി സജ്ജമാണ്.

കരിയർ സ്റ്റേഷൻ വിഭാഗം ജോയ്‌സി ജോർജും ബ്ലസി ജോണും നേതൃത്വം നൽകുമ്പോൾ, ഉദ്ഘാടന ചടങ്ങുകൾക്ക് സ്റ്റെഫി ഹർഷൽ, ഡോ. അജുമോൾ പ്രദീപ്, ബ്രിട്ടാ ജോസഫ് എന്നിവർ ചുമതലയിലുണ്ട്. ഫിനാൻസ് & സ്പോൺസർഷിപ്പ് കമ്മിറ്റിക്ക് മിനി രാജുവും സിജി സലിംകുട്ടിയും നേതൃത്വം നൽകുന്നു.

ഭക്ഷണ ക്രമീകരണങ്ങൾ ദീപാ സുരേഷിന്റെയും ജിജി ജോർജിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് കൈകാര്യം ചെയ്യുന്നത്. ഫീഡ്ബാക്ക് & സർട്ടിഫിക്കേഷൻ വിഭാഗം സൗമ്യ ജോണും ടിൻസി ജോസും നയിക്കുന്നു. ടെക്നിക്കൽ & AV സപ്പോർട്ട് ദിവ്യ തോമസും ചാൾസ് എടാട്ടുകാരനും നേതൃത്വം നൽകുന്നു.

മീഡിയ പ്രചാരണ പ്രവർത്തനങ്ങൾ ശ്രീമോൾ രവിയും ജോഷി പുലിക്കുട്ടിലും നേതൃത്വം നൽകുന്ന സംഘമാണ് കൈകാര്യം ചെയ്യുന്നത്. പരിപാടികൾ സമയബന്ധിതമായി നടത്തുന്നതിനായി മനീഷ അനീഷിന്റെ നേതൃത്വത്തിലുള്ള ഇവന്റ് മാനേജ്മെന്റ് ടീം പ്രവർത്തിക്കുന്നു. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഏരിയ കോർഡിനേറ്റർമാരെ ഏകോപിപ്പിക്കുന്നത് ജെസ്സി ആന്റണിയാണ്. വ്യത്യസ്ത മേഖലകളിൽ നിന്നുള്ള നഴ്‌സുമാരെ ഒന്നിപ്പിക്കുന്ന ഈ കോൺഫറൻസ് ഇത്തവണയും ശ്രദ്ധേയമായ ഒരു വേദിയാകുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു.

കോണ്‍ഫറന്‍സിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക് :

ജിനി അരുണ്‍: 07841677115

മാത്തുക്കുട്ടി ആനകുത്തിക്കല്‍.07841677115

ജോബി ഐത്തില്‍:07956616508

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.