...
Home News Kerala കേരള പൊലീസ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികള്‍; ജിപി അഭിജിത്ത് പ്രസിഡന്റ്, സുധീര്‍ഖാന്‍ എ ജനറല്‍ സെക്രട്ടറി

കേരള പൊലീസ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികള്‍; ജിപി അഭിജിത്ത് പ്രസിഡന്റ്, സുധീര്‍ഖാന്‍ എ ജനറല്‍ സെക്രട്ടറി

31 അംഗ സംസ്ഥാന നിര്‍വാഹക സമിതിയെയും മൂന്ന് അംഗ ഓഡിറ്റ് കമ്മറ്റിയേയും യോഗം ഐകകണ്‌ഠേന തെരഞ്ഞെടുത്തു

437

കേരള പൊലീസ് അസോസിയേഷന്‍ 2025- 27 വര്‍ഷത്തേക്കുള്ള സംസ്ഥാന കമ്മറ്റി ഭാരവാഹി തെരഞ്ഞെടുപ്പ് തിരുവനന്തപുരം Mind ഓഡിറ്റോറിയത്തില്‍ നടന്നു. പ്രസിഡന്റായി അഭിജിത്ത് ജിപി (കോഴിക്കോട് റൂറല്‍) വൈസ് പ്രസിഡന്റായി ഇന്ദു പിഎന്‍ (തൃശൂര്‍ സിറ്റി) ജനറല്‍ സെക്രട്ടറിയായി സുധീര്‍ ഖാന്‍ എ (തിരുവനന്തപുരം സിറ്റി) സഞ്ജു കൃഷ്‌ണന്‍ വി (കെഎ പി 3) ട്രഷർ ആയി അജിത് കുമാര്‍ എംഎം എന്നിവരെ ഐകകണ്‌ഠേന തെരഞ്ഞെടുത്തു.

സ്റ്റാഫ് കൗണ്‍സില്‍ അംഗങ്ങളായി ഷൈജു എം (കണ്ണൂര്‍ സിറ്റി), രതീഷ് സിസി ( KAP 1) ഷജീര്‍ (തിരുവനന്തപുരം സിറ്റി) മനുമോഹന്‍ (ആലപ്പുഴ) പ്രസാദ് പി (Tele) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. കാവല്‍ കൈരളി എഡിറ്ററായി ജയേഷ് ടിവി (KNR RL), അസോസിയേറ്റ് എഡിറ്റര്‍ ആയി സുജിത്ത് എസ്.ജെ (SAP), എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളായി ഹരികൃഷ്‌ണന്‍ കെയു, ഇന്ദ്രജിത്ത് എസി, സാജന്‍ എസ്, വിഷ്‌ണു പ്രസന്നന്‍, സതീഷ് ആര്‍ എന്നിവരെയും തെരഞ്ഞെടുത്തു.

31 അംഗ സംസ്ഥാന നിര്‍വാഹക സമിതിയെയും മൂന്ന് അംഗ ഓഡിറ്റ് കമ്മറ്റിയേയും യോഗം ഐകകണ്‌ഠേന തെരഞ്ഞെടുത്തു. തിരുവനന്തപുരം സിറ്റി ഡിസിപി എംകെ സുല്‍ഫിക്കറിൻ്റെ മേല്‍നോട്ടത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ രതീഷ് എസ്.എസ് വരണാധികാരിയായി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.