...
Home News Kerala കേരളത്തിൽ വനിതാ പൊലീസുകാർക്ക് സോഷ്യൽ മീഡിയാ ഉപയോഗത്തിന് നിയന്ത്രണം

കേരളത്തിൽ വനിതാ പൊലീസുകാർക്ക് സോഷ്യൽ മീഡിയാ ഉപയോഗത്തിന് നിയന്ത്രണം

വ്യക്തി​ഗത അക്കൗണ്ടുകളിൽ പൊലീസ് യൂണിഫോം ഉൾപ്പെടെ ധരിച്ചുള്ള ചിത്രങ്ങൾ പൊലീസുകാർ പോസ്റ്റ് ചെയ്യാറുണ്ട്. വനിതാ ബറ്റാലിയനിൽ ഇത് തുടർച്ചയായി വന്നുകൊണ്ടിരുന്നു.

251

സംസ്ഥാനത്തെ വനിതാ ബറ്റാലിയനിൽ സോഷ്യൽ മീഡിയാ ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്തി ഉത്തരവ് പുറത്ത് വന്നു . പൊലീസ് ചട്ടങ്ങൾ മറികടന്ന് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതായി ആണ് ബറ്റാലിയൻ കമാണ്ടൻ്റ് പറയുന്നത്. പൊലീസ് യൂണിഫോമിൽ വ്യക്തിഗത അക്കൗണ്ടിൽ ചിത്രം പങ്കുവയ്ക്കാൻ പാടില്ലെന്ന് ഡിജിപി ഉത്തരവുണ്ട്.

എന്നാൽ ഇത് മറികടന്ന് റീലുകൾ ചിത്രീകരിച്ച സാഹചര്യത്തിലാണ് സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. അതേസമയം നിയന്ത്രണങ്ങൾ പാലിക്കുമെന്ന് ഓരോ അംഗങ്ങളും സത്യവാങ്മൂലം നൽകണമെന്നും കമാണ്ടൻ്റ് അറിയിച്ചു. മുൻപേ തന്നെ പൊലീസുകാരുടെ നവമാധ്യമങ്ങളുടെ ഉപയോ​ഗത്തെ സംബന്ധിച്ച് സർക്കുലർ പുറത്തിറങ്ങിയിരുന്നു.

പക്ഷെ വ്യക്തി​ഗത അക്കൗണ്ടുകളിൽ പൊലീസ് യൂണിഫോം ഉൾപ്പെടെ ധരിച്ചുള്ള ചിത്രങ്ങൾ പൊലീസുകാർ പോസ്റ്റ് ചെയ്യാറുണ്ട്. വനിതാ ബറ്റാലിയനിൽ ഇത് തുടർച്ചയായി വന്നുകൊണ്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്തി ഉത്തരവ് പുറത്തുവന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.