കേരളം പരമാവധി കോവിഡ് നിയന്ത്രണങ്ങൾ ഔദ്യോഗികമായി എടുത്തു കളയണം: മുരളി തുമ്മാരുകുടി

കേരളത്തിലും സ്ഥിതിഗതികൾ പ്രായോഗികമായി മിക്കവാറും സാധാരണഗതിയിലേക്ക് വരുന്നുണ്ട്. കേന്ദ സർക്കാർ തന്നെ വിമാന ഗതാഗതം ഒക്കെ സാധാരണ ഗതിയിൽ ആക്കുന്നതിനെ പറ്റി ചിന്തിക്കുന്നു എന്ന് പറയുന്നു

കേരളം പരമാവധി കോവിഡ് നിയന്ത്രണങ്ങൾ ഔദ്യോഗികമായി എടുത്തു കളയണമെന്ന് യുഎന്‍ ദുരന്തനിവാരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി. സ്വിറ്റ്‌സർലൻഡിൽ ഇന്ന് ചേർന്ന പൊതുജനാരോഗ്യ സമിതി കൊറോണയുമായി ബന്ധപ്പെട്ട മിക്കവാറും നിയന്ത്രണങ്ങൾ എടുത്തുകളയാൻ തീരുമാനിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം തന്റെ അഭിപ്രായം സോഷ്യൽ മീഡിയയിലൂടെ പറഞ്ഞത്.

കേന്ദ്ര സർക്കാർ അനുവദിക്കുന്ന പരമാവധി ഇളവുകൾ സംസ്ഥാനത്ത് നടപ്പിലാക്കി നമ്മുടെ സമ്പദ് വ്യവസ്ഥയെ, പ്രത്യേകിച്ചും ടൂറിസത്തെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം:

മാസ്കില്ലാത്ത ലോകം – സ്വിറ്റ്‌സർലൻഡിൽ ഇന്ന് ചേർന്ന പൊതുജനാരോഗ്യ സമിതി കൊറോണയുമായി ബന്ധപ്പെട്ട മിക്കവാറും നിയന്ത്രണങ്ങൾ എടുത്തുകളയാൻ തീരുമാനിച്ചു.

  1. നാളെ മുതൽ കടകളിലോ ഓഫീസിലോ മാസ്കുകളുടെ ആവശ്യമില്ല
  2. റെസ്റ്റോറന്റിൽ ഇരുന്നു ഭക്ഷണം കഴിക്കാൻ വേണ്ടിയിരുന്ന ഓൺലൈൻ കോവിഡ് പാസ്സ് വേണ്ട എന്ന് വച്ചു
  3. പൊതു പരിപാടികൾക്കും സ്വകാര്യ പരിപാടികൾക്കും നിയന്ത്രണങ്ങളോ സർക്കാരിനെ അറിയിക്കേണ്ട ആവശ്യമോ ഇല്ല
  4. മാസ്കുകൾ പൊതുഗതാഗതത്തിലും ആശുപത്രികളിലും മാത്രം
  5. സ്വിറ്റ്സർലാൻഡിലേക്ക് വരാൻ ഇപ്പോൾ തന്നെ ആർ ടി പി സി ആറിന്റെ ആവശ്യമില്ല. എത്തുന്നവർവർക്ക് ടെസ്റ്റിംഗോ ക്വാറന്റൈനോ ഇല്ല
  6. സ്‌കൂളുകൾ ഇവിടെ കോവിഡിന്റെ ആദ്യത്തെ കുറച്ചു ദിവസത്തിന് ശേഷം തന്നെ തുറന്നിരുന്നു. വിദ്യാർത്ഥികളുടെ പഠനവും മാനസിക ആരോഗ്യവും നിലനിർത്തേണ്ടതിന്റെ ആവശ്യകതയുമായി തട്ടിച്ചു നോക്കുമ്പോൾ കോവിഡ് മൂലമുള്ള റിസ്ക് അത്ര വലുതല്ല എന്ന ശാസ്ത്രീയവും പ്രധാനവുമായ തീരുമാനം അവർ സമയത്ത് തന്നെ എടുത്തിരുന്നു.
  7. ഓഫീസുകളിൽ വരാനുള്ള നിയന്ത്രണം കഴിഞ്ഞ മാസം തന്നെ എടുത്തു കളഞ്ഞിരുന്നു.
    കോവിഡ് കേസുകൾ ഇവിടെ ഇപ്പോഴും ധാരാളം ഉണ്ട്. ഇരുപത്തിനായിരത്തോട് അടുത്ത്. കേരളത്തിന്റെ മൂന്നിലൊന്നു ജനസംഖ്യയാണ് ഇവിടെ ഉള്ളത്, അപ്പോൾ കോവിഡ് നിരക്ക് നാട്ടിലേതിനേക്കാളും പല മടങ്ങാണ്. എന്നാലും കേസുകൾ ആശുപത്രിയിൽ എത്തുന്നത് കുറഞ്ഞതിനാലും ആശുപത്രിയിൽ എത്തുന്ന കേസുകളുടെ എണ്ണം ആരോഗ്യ സംവിധാനങ്ങളിൽ ഏറെ കുറഞ്ഞിരിക്കുന്നതിനാലും നിയന്ത്രണങ്ങളുടെ ആവശ്യം ഇനി ഇല്ല എന്ന ശരിയും ശാസ്ത്രീയവുമായ തീരുമാനത്തിൽ ഇവർ എത്തിയിട്ടുണ്ട്.

കേരളത്തിലും സ്ഥിതിഗതികൾ പ്രായോഗികമായി മിക്കവാറും സാധാരണഗതിയിലേക്ക് വരുന്നുണ്ട്. കേന്ദ സർക്കാർ തന്നെ വിമാന ഗതാഗതം ഒക്കെ സാധാരണ ഗതിയിൽ ആക്കുന്നതിനെ പറ്റി ചിന്തിക്കുന്നു എന്ന് പറയുന്നു. സന്തോഷം.

കേരളം പരമാവധി നിയന്ത്രണങ്ങൾ ഔദ്യോഗികമായി എടുത്തു കളയണം. കേന്ദ്ര സർക്കാർ അനുവദിക്കുന്ന പരമാവധി ഇളവുകൾ സംസ്ഥാനത്ത് നടപ്പിലാക്കി നമ്മുടെ സമ്പദ് വ്യവസ്ഥയെ, പ്രത്യേകിച്ചും ടൂറിസത്തെ പ്രോത്സാഹിപ്പിക്കണം.

കൊറോണ നമ്മുടെ ചിന്തകളിൽ നിന്നും മാറി വിദ്യാഭ്യാസവും ഡിജിറ്റൽ ട്രാൻസ്ഫർമേഷനും ഒക്കെ ഉൾപ്പടെയുള്ള നാളത്തെ കേരളത്തെ പറ്റി ചിന്തിക്കാൻ സമയമായി.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ താൻ രാജിവെക്കില്ലെന്നും കേന്ദ്രത്തിന് അവരെ പിരിച്ചുവിടാൻ കഴിയുമെന്നും തൃണമൂൽ കോൺഗ്രസ് വൃത്തങ്ങൾ ബുധനാഴ്‌ച പറഞ്ഞു. സംസ്ഥാനം ഒരു തിരഞ്ഞെടുപ്പിന് സാക്ഷ്യം വഹിച്ചില്ല. മറിച്ച് ഒരു ക്രൂരതയാണ്‌ നടന്നതെന്നും തൃണമൂൽ കോൺഗ്രസ് തിരഞ്ഞെടുപ്പിൽ ബിജെപിയെ "ധാർമ്മികമായി" പരാജയപ്പെടുത്തിയെന്നും...

Keep exploring...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

More News

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...

യുഎസ് യുദ്ധവിമാനം പറക്കുന്നതിനിടെ പശ്ചിമേഷ്യയില്‍ കാണാതായി

പശ്ചിമേഷ്യയില്‍ പേര്‍ഷ്യന്‍ ഗള്‍ഫിനു മുകളിലൂടെ പറക്കുന്നതിനിടെ അമേരിക്കന്‍ സൈന്യത്തിൻ്റെ ടാങ്കര്‍ യുദ്ധവിമാനം കാണാതായി. ഫൈറ്റര്‍ ജെറ്റുകള്‍ക്ക് ആകാശത്തുവെച്ച് ഇന്ധനം...

‘ലക്ഷ്യങ്ങളെല്ലാം നേടി കഴിഞ്ഞു, ഓപ്പറേഷന്‍ എപ്പിക്ക് ഫ്യൂരി അവസാനിപ്പിക്കും’: മാര്‍ക്കോ റൂബിയോ

ഇറാനെതിരെ യുഎസ് നടത്തിവരുന്ന ഓപ്പറേഷന്‍ എപ്പിക്ക് ഫ്യൂരി അവസാനിപ്പിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. യുദ്ധത്തില്‍ അമേരിക്കയുടെ...