...
Home News Kerala കേരള സ്‌റ്റോറി ഷോ മുടങ്ങി; കൊച്ചിയിലെ ആദ്യ ഷോക്ക് ബുക്കിങ്ങില്ല

കേരള സ്‌റ്റോറി ഷോ മുടങ്ങി; കൊച്ചിയിലെ ആദ്യ ഷോക്ക് ബുക്കിങ്ങില്ല

ചില ഇടങ്ങളില്‍ രാത്രി ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നു

278

കൊച്ചിയിലെ ആദ്യ ഷോ കാണാന്‍ ആളില്ലാത്ത കാരണം വിവാദ ചിത്രം കേരള സ്‌റ്റോറി 2 റദ്ദാക്കി. ഷോക്ക് ഒരു ബുക്കിങ് പോലും ഉണ്ടായിരുന്നില്ല. കൊച്ചിയിലെ വിവിധ തിയേറ്ററുകളില്‍ കേരള സ്‌റ്റോറി രണ്ടാം ഭാഗത്തിന് തണുപ്പന്‍ പ്രതികരണമാണ്. കേരള സ്‌റ്റോറി പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുന്ന ഷേണായീസില്‍ കനത്ത പൊലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിരിയിരിക്കുന്നത്.

കൊച്ചിയിലെ പന്ത്രണ്ടോളം തിയേറ്ററുകളിലാണ് ശനിയാഴ്‌ച കേരള സ്‌റ്റോറി 2 പ്രദര്‍ശനത്തിന് എത്തിയത്. മാളുകളിലെ തിയേറ്റുകളിലാണ് സിനിമ കൂടുതലായി എത്തുന്നത്. ന്യൂക്ലിയസ് മാളില്‍ സിനിമക്ക് രാവിലെ ഒരു ബുക്കിങ് പോലുമുണ്ടായിരുന്നില്ല. 10.10-നാണ് കേരള സ്‌റ്റോറി 2 കൊച്ചിയിലെ ആദ്യ ഷോ നിശ്ചയിച്ചിരുന്നത്. ന്യൂക്ലിയസ് മാളിലെ പാന്‍ സിനിമാസിൽ ആയിരുന്നു ആദ്യ ഷോ. ഒറ്റ ബുക്കിങ് പോലും ഇല്ലാത്തതിനാല്‍ ഷോ റദ്ദാക്കുകയായിരുന്നു.

വെള്ളിയാഴ്‌ച ആയായിരുന്നു ചിത്രത്തിൻ്റെ റിലീസെങ്കിലും വ്യാഴാഴ്‌ച ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് പ്രദര്‍ശന അനുമതി നിഷേധിക്കുക ആയിരുന്നു. ഡിവിഷന്‍ ബെഞ്ചില്‍ നിന്ന് വെള്ളിയാഴ്‌ച അനുകൂല വിധി ഉണ്ടായതോടെ ചില ഇടങ്ങളില്‍ രാത്രി ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നു. ടീസറിലെ ദൃശ്യങ്ങള്‍ മാത്രം ആധാരമാക്കി ചിത്രത്തെ വിലയിരുത്താന്‍ കഴിയില്ല എന്നായിരുന്നു ഡിവിഷന്‍ ബെഞ്ചിൻ്റെ നിരീക്ഷണം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.