...
Home News National കേരള വിഷന്‍ ടെക്‌നിക്കൽ ജീവനക്കാരനും കുടുംബവും വാ​ഹന അപകടത്തിൽ മരിച്ചു; കർണാടക പോലീസ് അന്വേഷണം ആരംഭിച്ചു

കേരള വിഷന്‍ ടെക്‌നിക്കൽ ജീവനക്കാരനും കുടുംബവും വാ​ഹന അപകടത്തിൽ മരിച്ചു; കർണാടക പോലീസ് അന്വേഷണം ആരംഭിച്ചു

ചൊവാഴ്‌ച വൈകീട്ട് മൂന്നരയോടെ ആയിരുന്നു അപകടം

307

ബം​ഗളൂരു: കർണാടക ഗുണ്ടൽപേട്ടിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുബത്തിലെ മൂന്നുപേർ മരിച്ചു. ബൈക്കിൽ ലോറി ഇടിച്ചായിരുന്നു അപകടം. വയനാട് കേണിച്ചിറ സ്വദേശികളായ ധനേഷ്, ഭാര്യ അഞ്ജു, മൂന്ന് വയസുകാരനായ മകൻ എന്നിവരാണ് മരിച്ചത്. മൃതദേഹം ഗുണ്ടൽപേട്ട് ആശുപത്രിയിലാണ്. കേരള വിഷന്‍ ടെക്‌നീഷ്യനാണ് ധനേഷ്.

ചൊവാഴ്‌ച വൈകീട്ട് മൂന്നരയോടെ ആയിരുന്നു അപകടം. മൂന്നം​ഗ സംഘം സഞ്ചരിച്ചിരുന്ന ബൈക്കിൽ ലോറി ഇടിക്കുകയായിരുന്നു. ഡ്രൈവർ മദ്യലഹരിയിൽ ആയിരുന്നുവെന്നാണ് സൂചന. സംഭവത്തിൽ കർണാടക പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.