...
Home News Kerala കേരളത്തിൽ ഒരിക്കൽ വനിതാ മുഖ്യമന്ത്രി ഉണ്ടാകും; കെകെ ശൈലജ പറയുന്നു

കേരളത്തിൽ ഒരിക്കൽ വനിതാ മുഖ്യമന്ത്രി ഉണ്ടാകും; കെകെ ശൈലജ പറയുന്നു

സംസ്ഥാന നിയമസഭകളിലെ വനിതാ അംഗങ്ങളുടെ എണ്ണവും കൂടണം. സ്ത്രീകൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകണമെന്നാണ് ഇടതുമുന്നണി വിശ്വസിക്കുന്നതെന്നും ഷൈലജ കൂട്ടിച്ചേർത്തു.

350

കേരളത്തിൽ ഒരിക്കൽ വനിതാ മുഖ്യമന്ത്രി ഉണ്ടാകുമെന്ന് സിപിഎം നേതാവും കേന്ദ്രകമ്മിറ്റി അംഗവുമായ കെ കെ ശൈലജ. പക്ഷെ ഇപ്പോൾ കേരളത്തിൽ അതിന്റെ ആവശ്യമില്ലെന്നും കെകെ ശൈലജ പറഞ്ഞു. കോഴിക്കോട് നടന്നുകൊണ്ടിരിക്കുന്ന കെഎൽഎഫ് വേദിയിൽ സംസാരിക്കുകയായിരുന്നു മുൻ മന്ത്രി കൂടിയായ കെകെ ശൈലജ.

സംസ്ഥാനത്തിൽ ഇപ്പോഴുള്ള മുഖ്യമന്ത്രി വളരെ കാര്യക്ഷമമായാണ് പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രിയെ ഇപ്പോൾ മാറ്റേണ്ട കാര്യമില്ലെന്നും ശൈലജ പറഞ്ഞു. ഉടൻ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകണമെന്നും കെ കെ ശൈലജ ഇതോടൊപ്പമ ആവശ്യപ്പെട്ടു.

സംസ്ഥാന നിയമസഭകളിലെ വനിതാ അംഗങ്ങളുടെ എണ്ണവും കൂടണം. സ്ത്രീകൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകണമെന്നാണ് ഇടതുമുന്നണി വിശ്വസിക്കുന്നതെന്നും ഷൈലജ കൂട്ടിച്ചേർത്തു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.