...
Home News Kerala ‘കേരളം, മുസ്ലിം രാഷ്ട്രീയം- രാഷ്ട്രീയം ഇസ്ലാം’; സിപിഎം നേതാവ് പി.ജയരാജൻ്റെ പുസ്‌തകം വരുന്നു

‘കേരളം, മുസ്ലിം രാഷ്ട്രീയം- രാഷ്ട്രീയം ഇസ്ലാം’; സിപിഎം നേതാവ് പി.ജയരാജൻ്റെ പുസ്‌തകം വരുന്നു

ഇസ്ലാമിക രാഷ്ട്രീയത്തെ കുറിച്ചാണ് പുസ്‌തകത്തിൽ പ്രതിപാദിക്കുന്നതെങ്കിലും കേരള രാഷ്ട്രീയത്തെ കുറിച്ചുള്ള വിലയിരുത്തലുകളും ഉണ്ടാകും

267

സിപിഎം സംസ്ഥാന സമിതി അം​ഗം പി.ജയരാജൻ പുതിയ പുസ്‌തക രചനയിലാണ്. കേരളത്തിലെ ഇസ്ലാമിക രാഷ്ട്രീയത്തെ അസ്‌പദമാക്കിയാണ് പി.ജയരാൻ പുസ്‌തകം എഴുതുന്നത്. ‘കേരളം, മുസ്ലിം രാഷ്ട്രീയം- രാഷ്ട്രീയം ഇസ്ലാം’ എന്നാണ് പുസ്‌തത്തിൻ്റെ പേര്. ഇസ്ലാമിക രാഷ്ട്രീയത്തെ കുറിച്ചാണ് പുസ്‌തകത്തിൽ പ്രതിപാദിക്കുന്നതെങ്കിലും കേരള രാഷ്ട്രീയത്തെ കുറിച്ചുള്ള വിലയിരുത്തലുകളും ഉണ്ടാകും.

ജയരാജൻ്റെ പുസ്‌തകം കേരള രാഷ്ട്രീയത്തിൽ ചർച്ചകൾക്ക് കാരണമാകാനാണ് സാധ്യത. മുസ്ലിം ലീ​ഗ്, ജമാഅത്തെ ഇസ്ലാമി, എസ്.ഡി..പി.ഐ എന്നീ സംഘടനകൾ കേരള രാഷ്ട്രീയത്തിൽ നടത്തുന്ന ഇടപെടലുകളെ കുറിച്ചുള്ള പി.ജയരാജൻ്റെ പഠനമാണ് പുസ്‌തകമെന്നാണ് മനോരമ റിപ്പോർട്ട് ചെയ്യുന്നത്.

തീവ്ര നിലപാടുള്ള എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്ലാമി എന്നിവയുമായി മുസ്ലിം ലീ​ഗ് സഹകരിക്കുന്നത് തുറന്ന് കാട്ടണമെന്നാണ് സിപിഎം കേന്ദ്രകമ്മിറ്റിയുടെ അവലോകന റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. പി.ജയരാജൻ്റെ പുസ്‌തകത്തിലും ഇത് സംബന്ധിച്ച വിലയിരുത്തലുകൾ കാണുമെന്നാണ് സൂചന.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.