...
Home News Kerala കേരളത്തിലെ എക്കാലത്തെയും വലിയ ലഹരിവേട്ട; 10 കോടിയിലധികം വിലവരുന്ന 12.8 കിലോ എംഡിഎംഎയുമായി മൂന്നുപേർ അറസ്റ്റിൽ

കേരളത്തിലെ എക്കാലത്തെയും വലിയ ലഹരിവേട്ട; 10 കോടിയിലധികം വിലവരുന്ന 12.8 കിലോ എംഡിഎംഎയുമായി മൂന്നുപേർ അറസ്റ്റിൽ

സംഘത്തിലെ മറ്റ് കണ്ണികളെ കണ്ടെത്താനുമായി ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും

3

കോയമ്പത്തൂർ: കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച കോടികൾ വിലമതിക്കുന്ന മാരക ലഹരിമരുന്നുമായി മൂന്ന് മലയാളികൾ പിടിയിൽ. കേരള പൊലീസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലഹരി വേട്ടയിലൊന്നിൽ 12.8 കിലോ ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. അന്താരാഷ്ട്ര വിപണിയിൽ 10 കോടിയിലധികം വിലവരുന്നതാണ് ഈ ലഹരിമരുന്ന്.

മലപ്പുറം, വയനാട് സ്വദേശികളായ മൂന്ന് പേരാണ് കാറിൽ കടത്തുന്നതിനിടയിൽ കോയമ്പത്തൂരിൽ വെച്ച് പൊലീസിന്റെ പിടിയിലായത്.

പിടിയിലായ പ്രതികൾ

  • ജബീർ അലി (മാമ്പ്രവളപ്പിൽ, പന്തല്ലൂർ, മലപ്പുറം)
  • മുഹമ്മദ് സാലിഹ് (കരിമ്പയിൽ, മേപ്പാടി, വയനാട്)
  • ഷെയിം അക്ബർ (ആനക്കയം, മലപ്പുറം)

തുമ്പായത് മഞ്ചേരിയിലെ ലഹരിവേട്ട

  • ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി ഓഗസ്റ്റ് 6-ന് മുൻപ് മഞ്ചേരി ടൗണിലെ സ്വകാര്യ അപ്പാർട്ട്‌മെന്റിൽ നിന്ന് 97 ഗ്രാം എംഡിഎംഎയുമായി ആറുപേരെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
  • ഈ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച നിർണ്ണായക വിവരങ്ങളാണ് കേരള പൊലീസിനെ കോയമ്പത്തൂരിലെ ഈ വലിയ ലഹരിവേട്ടയിലേക്ക് നയിച്ചത്.

വിതരണ രീതിയും വ്യാപ്തിയും

  • കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ കേരളത്തിലെ വിവിധ ജില്ലകളിൽ ചില്ലറ വിതരണം നടത്താൻ ലക്ഷ്യമിട്ടാണ് ലഹരി എത്തിച്ചത്.
  • കേരളത്തിലും തമിഴ്‌നാട്ടിലുമായി വിതരണം ചെയ്യാൻ വേണ്ടി 100 ഗ്രാം മുതൽ 500 ഗ്രാം വരെയുള്ള പാക്കുകളിലാക്കി മാറ്റിയ നിലയിലായിരുന്നു എംഡിഎംഎ സൂക്ഷിച്ചിരുന്നത്.
  • ഡൽഹി, മുംബൈ, ബംഗളൂരു തുടങ്ങിയ നഗരങ്ങളിൽ നിന്ന് ലഹരിമരുന്ന് ശേഖരിച്ച് കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കും കടത്തുന്ന പ്രധാന സംഘത്തിലെ കണ്ണികളാണ് ഇപ്പോൾ പിടിയിലായത്.

ലഹരിമരുന്നിന്റെ ഉറവിടം വ്യക്തമാക്കാനും, സംഘത്തിലെ മറ്റ് കണ്ണികളെ കണ്ടെത്താനുമായി ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.